വിഎസ് ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാനാകും?
തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ പദവി സംബന്ധിച്ച അഭ്യൂഹങ്ങള്‍ക്ക് വിരാമമാകുന്നു. വിഎസിനെ ഭരണപക്ഷ കമ്മീഷന്‍ ചെയര്‍മാനാക്കിയേക്കുമെന്നാണ് സൂചന. ഇക്കാര്യത്തില്‍ ബുധനാഴ്ച ചേരുന്ന മന്ത്രി സഭ യോഗത്തില്‍ തീരുമാനമായേക്കും.
ഭരണപരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നതിനോട് വിഎസ് അനുകൂലമായി പ്രതികരിച്ചുവെന്നാണ് സൂചന. ആലങ്കാരിക പദവി വേണ്ടയെന്ന് വിഎസ് മുന്‍പേ പറഞ്ഞിരുന്നു. പാര്‍ട്ടി പദവി സ്വീകരിയ്ക്കുമെന്ന് സീതാറാം യെച്ചൂരിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വിഎസ് പ്രതികരിച്ചിരുന്നു.

വിഎസിന് പദവി നല്‍കുന്നതിനെപ്പറ്റി ഇപ്പോള്‍ ആലോചിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് വിവാദമായിരുന്നു. തീരുമാനം വൈകുന്നതിലുള്ള അതൃപ്തി യെച്ചൂരിയും പ്രകടിപ്പിച്ചിരുന്നു. വിഎസിന് ഉചിതമായ പദവി നല്‍കാന്‍ സിപിഎം പൊളിറ്റ് ബ്യൂറോ യോഗം തീരമാനിച്ചിരുന്നു. എന്നാല്‍ വിഎസിന് പുതിയ പദവി നല്‍കുമ്പോള്‍ സംസ്ഥാനത്ത് രണ്ട് അധികാര കേന്ദ്രങ്ങള്‍ ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണമെന്നും പിബിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു.












Click it and Unblock the Notifications