മൂന്നാറിലെ കുരിശ് പൊളിച്ചത് സിപിഎം വിവാദമാക്കിയത് വെറുതെയല്ല...!! പിന്നിലെ ലക്ഷ്യം ഇതാണ്..!!

  • By: അനാമിക
Subscribe to Oneindia Malayalam

മൂന്നാര്‍: പാപ്പാത്തിച്ചോലയിലെ ഭീമന്‍കുരിശ് കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി പൊളിച്ച് നീക്കിയതില്‍ ഏറെ ഒച്ചപ്പാടുണ്ടാക്കിയത് ക്രിസ്തുമത വിശ്വാസികളേക്കാളും സഭയേക്കാളും സര്‍ക്കാരും സിപിഎം നേതാക്കളുമായിരുന്നു. വിശ്വാസികള്‍ക്കില്ലാത്ത എന്ത് പ്രശ്‌നമാണ് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനും അതിന്റെ മുഖ്യമന്ത്രിക്കും കുരിശ് പൊളിക്കുന്നതില്‍ ഉള്ളത് എന്ന ചോദ്യം ഉയരുന്നുണ്ട്. മൂന്നാര്‍ പ്രശ്‌നം സിപിഎം വിവാദമാക്കിയത് ഒന്നും കാണാതെയല്ല.

മൂന്നാറിലെ തീരാത്ത വിവാദങ്ങൾ

സിപിഎമ്മിന് സ്വാധീനമുള്ള ജില്ലയാണ് ഇടുക്കി. ഇടുക്കിയിലെ അനധികൃത കയ്യേറ്റങ്ങള്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് തന്നെ വിവാദമായതാണ്. മൂന്നാറിലെ കയ്യേറ്റമൊഴിപ്പിക്കാന്‍ വിഎസ്സിന്റെ നേതൃത്വത്തില്‍ നടത്തിയ ശ്രമങ്ങള്‍ കടുത്ത രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ മൂലം പാതിവഴിയില്‍ നിന്നു.

സിപിഎമ്മിന് പങ്കുണ്ട്

അതിന് ശേഷം മൂന്നാറിലെ കയ്യേറ്റങ്ങള്‍ വീണ്ടും ചര്‍ച്ചയാവുന്നത് ദേവികുളം സബ്കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ഇടപെടലുകളോടുകൂടിയാണ്. സിപിഎം നേതാക്കള്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും മൂന്നാറിലടക്കം അനധികൃത ഭൂമി സ്വന്തമായുണ്ടെന്ന ആരോപണം നേരത്തെയുണ്ട്.

പാർട്ടി ലക്ഷ്യമിടുന്നത്

മൂന്നാറിലെ കുരിശ് പൊളിച്ചത് വിവാദമാക്കുമ്പോള്‍ സിപിഎം ലക്ഷ്യമിടുന്നതും ഈ കര്‍ക്കശക്കാരനായ സബ്കളക്ടറെ തന്നെയാണ്. സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ കണ്ണിലെ കരടായി മാറിയിരിക്കുന്ന ശ്രീറാം വെങ്കിട്ടരാമനെ നീക്കണമെന്ന ഉദ്ദേശം മാത്രമാണ് സിപിഎമ്മിനത്രേ.

ഉന്നം സബ് കളക്ടർ

സബ് കളക്ടറുടേത് തെമ്മാടിത്തരമെന്ന പാര്‍ട്ടി ജില്ലാ സെക്രട്ടറി കെകെ ജയചന്ദ്രന്റെ വാക്കുകളും മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ഇടുക്കിയിലെ പാര്‍ട്ടിനേതാക്കളെല്ലാം കയ്യേറ്റമൊഴിപ്പിക്കലിനെതിരെയാണ്.

കയ്യേറ്റങ്ങൾ പാരയാകും

മൂന്നാറിലെ സിപിഎം നേതാക്കളുടെ കയ്യേറ്റങ്ങളെക്കുറിച്ചുള്ള അന്വേഷണ നടപടികള്‍ സിപിഐ ഭരിക്കുന്ന റവന്യൂ വകുപ്പ് വേഗത്തിലാക്കിയതോടെയാണ് സിപിഎമ്മിന് ആധി കേറിയിരിക്കുന്നത്. മൂന്നാറിന്റെ പേരില്‍ സിപിഐയും സിപിഎമ്മും പരസ്പരം കൊമ്പുകൊര്‍ക്കുകയുമാണ്.

റവന്യൂം വകുപ്പിന്റെ പിന്തുണ

സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന് റവന്യൂ വകുപ്പിന്റെയും മന്ത്രിയുടേയും പൂര്‍ണപിന്തുണയുണ്ട്. മന്ത്രിയും വകുപ്പും അറിയാതെ ഇത്തരമൊരു ഒഴിപ്പിക്കല്‍ നീക്കം സാധ്യവുമല്ല. ഇതെല്ലാമാണ് സിപിഎമ്മിനെ ചൊടിപ്പിച്ചിരിക്കുന്നത്.

സിപിഎം അതിക്രമം

നേരത്തെ ഈ മാസം 12ന് മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ സബ്കളക്ടറുടെ നേതൃത്വത്തിലുള്ള സംഘത്തെ സിപിഎം തടഞ്ഞിരുന്നു. സബ്കളക്ടറെ ഉള്‍പ്പെടെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ ദൗത്യത്തില്‍ നിന്നും പിന്മാറാതെ മുന്നോട്ട് തന്നെയാണ് ഈ സബ്കളക്ടര്‍.

വൻജനപിന്തുണ

സര്‍ക്കാരും സിപിഎമ്മും എതിരാണെങ്കിലും സബ് കളക്ടര്‍ ശ്രീ റാം വെങ്കിട്ടരാമന് വന്‍ പിന്തുണയാണ് പൊതുജനങ്ങളില്‍ നിന്നും ലഭിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ ഇദ്ദേഹത്തിന് അഭിനന്ദന പ്രവാഹങ്ങളാണ്. എന്തായാലും ശ്രീറാം വെങ്കിട്ടരാമനെ നീക്കി സിപിഎം നേതാക്കളെ രക്ഷിക്കുകയെന്നതാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്.

English summary
CPM aims at Sub Collector in Munnar cross demolition controversy
Please Wait while comments are loading...