Get Updates
Get notified of breaking news, exclusive insights, and must-see stories!

വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

കോഴിക്കോട്: വടകരയില്‍ കഴിഞ്ഞ ദിവസം വന്ന സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം. ഇടതുമുന്നണിക്ക് ഇവിടെ വന്‍ വിജയം നേടാനാവുമെന്നായിരുന്നു നേരത്തെ പാര്‍ട്ടിക്കുള്ളില്‍ പ്രവചനം. അതിന് സമാനമായ സര്‍വേയാണ് പുറത്തുവന്നത്. ഇതോടെ സിപിഎം ക്യാമ്പ് കടുത്ത ആവേശത്തിലാണ്. ഇടതുമുന്നണിയെ ഒന്നാകെ അണിനിരത്തി അവസാന നാളുകളില്‍ പ്രചാരണം കൊഴുപ്പിക്കാനാണ് തീരുമാനം.

കെ മുരളീധരനെതിരെ ന്യൂനപക്ഷ വോട്ടുകളെ ഒപ്പം നിര്‍ത്തിയുള്ള പോരാട്ടത്തിനും ജയരാജന്‍ മുന്‍തൂക്കം നല്‍കുന്നുണ്ട്. കണ്ണൂരില്‍ നേരത്തെ ഈ രീതി പയറ്റി വിജയിച്ചിട്ടുണ്ട് സിപിഎം. അതേസമയം ഘടകക്ഷികളുടെ വോട്ട് ചോരാതിരിക്കാനുള്ള ശ്രമങ്ങളും ഇത്തവണ സിപിഎം ശക്തമാക്കിയിട്ടുണ്ട്. സംസ്ഥാന കമ്മിറ്റിയിലെ പ്രമുഖര്‍ വടകരയില്‍ നിരീക്ഷണം നടത്തുന്നുണ്ട്. ഇവര്‍ വിജയം ഉറപ്പിക്കാനുള്ള പോരാട്ടത്തിലാണ്.

വടകരയിലെ സര്‍വേ

വടകരയിലെ സര്‍വേ

വടകരയിലെ സര്‍വേ വലിയ നേട്ടമാണ് എല്‍ഡിഎഫിന് പ്രവചിക്കുന്നത്. ആറ്റിങ്ങല്‍, പാലക്കാട്, ആലത്തൂര്‍, വടകര, കാസര്‍കോട് എന്നീ അഞ്ച് മണ്ഡലങ്ങളില്‍ ഇടതിന് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്നാണ് സമകാലിക മലയാളം നടത്തിയ സര്‍വേയില്‍ വ്യക്തമാക്കുന്നത്. ഇതാണ് സിപിഎമ്മിന് വന്‍ ആവേശം നല്‍കിയിരിക്കുന്നത്. ജയരാജന്റെ വിജയം ഉറപ്പാക്കാന്‍ സര്‍വ സന്നാഹങ്ങളുമായിട്ടാണ് സിപിഎം വടകരയില്‍ ഇറങ്ങുന്നത്. അവസാന നാല് ദിവസം മണ്ഡലം ഇളക്കി മറിക്കാനാണ് ഇടതുമുന്നണിയുടെ തീരുമാനം.

കണ്ണൂര്‍ മോഡല്‍

കണ്ണൂര്‍ മോഡല്‍

ജയരാജന്‍ കണ്ണൂര്‍ മോഡലില്‍ വിജയിച്ച രീതികളാണ് വടകരയിലും പരീക്ഷിക്കുന്നത്. ഒാരോ വിഭാഗങ്ങളെ ഘട്ടം ഘട്ടമായി പാര്‍ട്ടിയിലേക്ക് കൊണ്ടുവരുന്നതാണ് ഈ രീതി. ജയരാജന്റെ ജയം ഉറപ്പാക്കാന്‍ സിപിഎമ്മിന്റെ കണ്ണൂരിലെ സംഘടനാ സംവിധാനം ഒന്നടങ്കം വടകരയില്‍ എത്തിയിട്ടുണ്ട്. ഇത് പക്ഷേ കണ്ണൂരില്‍ ചെറിയൊരു പ്രതിസന്ധിയുണ്ടാക്കിയിട്ടുണ്ട്. ഇവിടെ സംസ്ഥാന നേതൃത്വം ഇക്കാര്യം പരിഹരിക്കുമെന്ന ഉറപ്പും നല്‍കിയിട്ടുണ്ട്.

നിയമസഭാ പോരാട്ടം

നിയമസഭാ പോരാട്ടം

നിയമസഭാ പോരാട്ടത്തില്‍ 7 നിയമസഭാ മണ്ഡലങ്ങളില്‍ ആറിലും ഇടതുമുന്നണിക്കായിരുന്നു വിജയം. ഇതാണ് ജയരാജനുള്ള മുന്‍തൂക്കം. ഈ മേഖലകളില്‍ നിന്നുള്ള വോട്ടുകള്‍ ഭിന്നിക്കാന്‍ യാതൊരു സാധ്യതയുമില്ല. അതിലുപരി വോട്ടുകള്‍ കൂടാനാണ് എല്ലാ സാധ്യതയും. അന്ന് കുറ്റ്യാടി മാത്രമാണ് യുഡിഎഫിനൊപ്പം നിന്നത്. അവിടെ അന്നത്തെ സ്ഥാനാര്‍ത്ഥി തര്‍ക്കം വലിയ പ്രശ്‌നമാണെന്ന് സിപിഎം ചൂണ്ടിക്കാണിക്കുന്നു. നിലവില്‍ ഒരു ലക്ഷത്തോളം വോട്ടിന്റെ മേല്‍ക്കൈയുണ്ട് എല്‍ഡിഎഫിന്.

ആഭ്യന്തര പ്രശ്‌നങ്ങളില്ല

ആഭ്യന്തര പ്രശ്‌നങ്ങളില്ല

2009 മുതല്‍ സിപിഎമ്മില്‍ ഉണ്ടായിരുന്ന കലഹങ്ങള്‍ ഇത്തവണ. പ്രധാനമായും എല്ലാ നേതാക്കള്‍ക്കും ജയരാജന്‍ പൊതു സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തുന്നു. പക്ഷേ അപ്പോഴും ജയരാജനെതിരെയുള്ള കോണ്‍ഗ്രസിന്റെ നെഗറ്റീവ് ക്യാമ്പയിനായിരുന്നു സിപിഎമ്മിനുണ്ടായിരുന്ന ആശങ്ക. എന്നാല്‍ ഈ പ്രശ്‌നം പരിഹരിക്കാന്‍ ജയരാജന്‍ നേരിട്ടിറങ്ങിയതോടെയാണ് സിപിഎമ്മിന് മുന്‍തൂക്കം ലഭിച്ചിരിക്കുന്നത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

2009ലും 2014ലും മുല്ലപ്പള്ളി രാമചന്ദ്രന്‍ ജയിച്ച് കയറിയത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണമായിരുന്നു. എട്ട് തവണ മണ്ഡലം പിടിച്ച സിപിഎമ്മിനെ ആദ്യം തളര്‍ത്തിയത് ടിപി ചന്ദ്രശേഖരന്റെ നിലപാടായിരുന്നു. അദ്ദേഹം വിമത സ്ഥാനാര്‍ത്ഥിയായപ്പോള്‍ സിപിഎം പരാജയം നേരിട്ടു. പിന്നീട് 2012ല്‍ അദ്ദേഹത്തിന്റെ കൊലപാതകം പിന്നെയും പ്രതിരോധം തീര്‍ത്തു. 2014ല്‍ ആര്‍എംപിയുടെ പി കുമാരന്‍കുട്ടി സിപിഎമ്മിനെ തോല്‍പ്പിക്കാനുള്ള വോട്ട് പിടിച്ചു. ഇതും മുല്ലപ്പള്ളിക്ക് ഗുണം ചെയ്തു.

എല്‍ജെഡി തിരിച്ചെത്തി

എല്‍ജെഡി തിരിച്ചെത്തി

വീരേന്ദ്ര കുമാറിന്റൈ ലോക് താന്ത്രിക് ജനതാദള്‍ തിരിച്ചെത്തിയതാണ് ഇടതുമുന്നണിയെ ബഹുദൂരം മുന്നിലെത്തിച്ചിരിക്കുന്നത്. ഇവിടെ അരലക്ഷത്തിലധികം വോട്ട് സോഷ്യലിസ്റ്റുകള്‍ക്കുണ്ട്. 10000 വോട്ടുകള്‍ക്കെങ്കിലും ഇടതുമുന്നണി വിജയിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ ഉള്ളത്. മുസ്ലീം വോട്ടുകള്‍ നിര്‍ണായകമായുള്ള മണ്ഡലത്തില്‍, ജയരാജന്‍ നേരിട്ടിറങ്ങി ന്യൂനപക്ഷ വോട്ടുകള്‍ ഏകീകരിക്കുന്നുണ്ട്. അദ്ദേഹത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. കൊലയാളി നേതാവെന്ന പ്രചാരണം കോണ്‍ഗ്രസിന് വലിയ തിരിച്ചടിയായിരിക്കുകയാണ്.

വോട്ട് മറിയില്ല

വോട്ട് മറിയില്ല

നാദാപുരം, വടകരം, കുറ്റ്യാടി, പേരാമ്പ്ര നിയമസഭാ മണ്ഡലങ്ങളിലെ മുസ്ലീം വോട്ടുകളാണ് ഇവിടെ ആരാവും വിജയിക്കുകയെന്ന് വ്യക്തമാക്കുക. തലശേരി, കൂത്തുപ്പറമ്പ് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടും ഇതോടൊപ്പം നിര്‍ണായകമാകും. ഇതെല്ലാം സിപിഎമ്മിനെ ശക്തമായി പിന്തുണയ്ക്കുന്ന മേഖലയാണ്. അതേസമയം വടകരയില്‍ ഒരു തരത്തിലും വോട്ടു മറിയില്ലെന്ന് ലോക് താന്ത്രിക് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംവി ശ്രേയാംസ്‌കുമാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. വടകരയില്‍ സോഷ്യലിസ്റ്റുകള്‍ തനിക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന മുരളീധരന്റെ പ്രസ്താവന അസംബന്ധമാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. പിന്നില്‍ നിന്ന് കുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. മുന്നോക്ക വിഭാഗം നേതാവായി മുരളീധരനെ ചിത്രീകരിച്ച് ന്യൂനപക്ഷ വോട്ടുകള്‍ നേടാനാണ് സിപിഎമ്മിന്റെ ശ്രമം.

വടകര ലോക്സഭ തിരഞ്ഞെടുപ്പ് ഫലം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+