കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

3 കേരള കോണ്‍ഗ്രസുകള്‍ ലയിക്കണം; ജോസിന്‍റെ മുന്നണി പ്രവേശനത്തിനുള്ള സിപിഎം നീക്കം സജീവം

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഐ അടക്കമുള്ള ഘടകക്ഷികളുടെ എതിര്‍പ്പ് നിലനില്‍ക്കേയും കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് കെ മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ എത്തിക്കാന്‍ തന്നെയാണ് സിപിഎമ്മിന്‍റെ നീക്കം. ജോസ് കെ മാണിയുമായി ഒരു ചര്‍ച്ചയും ഇതുവരെ നടത്തിയിട്ടില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്ന് വ്യക്തമാക്കിയത്.

ജോസ് കെ മാണി എന്ത് രാഷ്ട്രീയ നിലപാട് സ്വീകരിക്കുന്നുവോ അത് അനുസരിച്ചാവും ആ പാര്‍ട്ടിയോടുള്ള എല്‍ഡിഎഫിന്‍റെ സമീപനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എന്ത് നിലപാടാണ് സ്വീകരിക്കാൻ പോകുന്നത് എന്നുള്ളത് അവർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. അവര്‍ നിലപാട് വ്യക്തമാക്കട്ടെ അതിന് ശേഷം മുന്നണി സമീപനം വ്യക്തമാക്കുമെന്നും കോടിയേരി ഇന്ന് വ്യക്തമാക്കി.

കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന

കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന

ജോസ് കെ മാണിയെ ഇടതുമുന്നണിയില്‍ എടുക്കാനുള്ള സാധ്യതകള്‍ ഇപ്പോവും നിലനില്‍ക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കൊടിയേരി ബാലകൃഷ്ണന്‍റെ പ്രസ്താവന. പക്ഷെ അതിന് ആദ്യം ജോസ് കെ മാണി നിലപാട് വ്യക്തമാക്കണമെന്ന് മാത്രം. ഇടതുമുന്നണിയിലേക്ക് വരാനുള്ള താല്‍പര്യം ജോസ് കെ മാണി അറിയിച്ചാല്‍ തുടര്‍ ചര്‍ച്ചകളിലേക്ക് കടക്കും.

Recommended Video

cmsvideo
ലൂസ് സിഗരറ്റ് വാങ്ങുന്നര്‍ക്ക് കോവിഡ് സാധ്യത കൂടുതല്‍ | Oneindia Malayalam
അനുനയിപ്പിക്കാം

അനുനയിപ്പിക്കാം

ജോസിന്‍റെ കടന്നുവരവില്‍ എതിര്‍പ്പ് ഉന്നയിക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ സാധിക്കുമെന്ന് തന്നെയാണ് സിപിഎം പ്രതീക്ഷ. ജോസ് കെ മാണി വിഭാഗത്തെ തനിച്ച് മുന്നണിയിലേക്ക് പ്രവേശിപ്പിക്കാതെ എല്‍ഡിഎഫിലുള്ള കേരള കോണ്‍ഗ്രസ് വിഭാഗങ്ങളുമായി ലയിപ്പിച്ച് ഒപ്പം നിര്‍ത്താനാണ് സിപിഎമ്മിന് താല്‍പര്യം.

ഏകീകരണം

ഏകീകരണം

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫിലെ കേരള കോണ്‍ഗ്രസ് പാര്‍ട്ടികളുടെ ഏകീകരണം എന്നതാണ് സിപിഎം ലക്ഷ്യം വെക്കുന്നത്. ജോസ് കെ മാണിയുമായി ഒന്നിച്ചു നില്‍ക്കുന്നതിനെ കുറിച്ച് ആലോചിക്കാന്‍ ആന്‍റണി രാജുവിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരള കോണ്‍ഗ്രസിനോടും സ്കറിയാ തോമസിന്‍റെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിനോടും സിപിഎം നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസ് ബി

കേരള കോണ്‍ഗ്രസ് ബി


ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസ് ബി സ്വതന്ത്രമായി തന്നെ നിലനില്‍ക്കും. ജോസ് കെ മാണി മുന്നണിയിലേക്ക് കടന്ന് വരുന്നത് കേരള കോണ്‍ഗ്രസുകളുടെ ഏകീകരണവും മധ്യതിരുവിതാംകൂറില്‍ നേട്ടമാകുമെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. ക്രിസ്ത്യന്‍ വോട്ടു ബാങ്കുകളെ അടിസ്ഥാനമാക്കി നിലനില്‍ക്കുന്നതാണ് ഈ കേരള കോണ്‍ഗ്രസ് വിഭാഗങ്ങളെല്ലാം.

കക്ഷി ബാഹുല്യം കുറയ്ക്കാം

കക്ഷി ബാഹുല്യം കുറയ്ക്കാം

മൂന്ന് കേരള കോണ്‍ഗ്രസ് ലയിക്കുന്നതിലൂടെ എല്‍ഡിഎഫിലെ കക്ഷി ബാഹുല്യം കുറയ്ക്കാനും സാധിക്കും. ഫ്രാന്‍സിസ് ജോര്‍ജ്ജ് പിജെ ജോസഫിനൊപ്പം ചേര്‍ന്ന് യുഡിഎഫില്‍ ചേര്‍ന്നതോടെ ജനാധിപത്യ കേരള കോണ്‍ഗ്രസ് ദുര്‍ബലമായി. ആന്‍റണി രാജു മാത്രമാണ് ഇപ്പോള്‍ ഈ കക്ഷിയില്‍ നിന്നും പ്രമുഖ നേതാവായിട്ട് അവശേഷിക്കുന്നത്.

അംഗീകരിക്കുമോ

അംഗീകരിക്കുമോ

സ്കറിയാ തോമസ് വിഭാഗത്തിന്‍റെ അവസ്ഥയും സമാനമാണ്. കക്ഷി ബാഹുല്യം നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തേയും ബാധിക്കുമെന്നും സിപിഎം വിലയിരുത്തുന്നു. എന്നാല്‍ ജോസ് കെ മാണി വിഭാഗവുമായി ലയിക്കാനുള്ള സിപിഎം നിര്‍ദ്ദേശം ജനാധിപത്യ കേരള കോണ്‍ഗ്രസും സ്കറിയാ തോമസ് വിഭാഗവും അംഗീകരിക്കുമോയെന്ന കാര്യം സംശയകരമാണ്.

ഫ്രാന്‍സിസ് ജോര്‍ജ്ജ്

ഫ്രാന്‍സിസ് ജോര്‍ജ്ജ്

ജോസ് കെ മാണിയുമായുള്ള തര്‍ക്കത്തിന്‍റെ പേരിലായിരുന്നു ഫ്രാന്‍സിസ് ജോര്‍ജ്ജിന്‍റ നേതൃത്വത്തിലുള്ള ഒരു വിഭാഗം കേരള കോണ്‍ഗ്രസ് (എം) വിട്ട് ജനാധിപത്യ കേരള കോണ്‍ഗ്രസ് രൂപീകരിച്ചത്. ഫ്രാന്‍സിസ് ജോര്‍ജ്ജ് യുഡിഎഫിലേക്ക് മടങ്ങിയെങ്കിലും ചങ്ങനാശ്ശേരി സീറ്റില്‍ കണ്ണുവെക്കുന്ന ജനാധിപത്യ കോണ്‍ഗ്രസിന് ജോസ് മുന്നണിയിലേക്ക് കടന്ന് വരുന്നതില്‍ എതിര്‍പ്പില്ലെന്നാണ് സൂചന.

പാലാ സീറ്റ്

പാലാ സീറ്റ്

മുന്നണിയിലെ മറ്റ് കക്ഷികളെയെല്ലാം അനുകൂലമാക്കിയ ശേഷം സിപിഐയെ അനുനയിപ്പിക്കാനാവും സിപിഎം ശ്രമം. ജോസ് കെ മാണി മുന്നണിയിലേക്ക് വരുന്നതിനെ എന്‍സിപി സ്വാഗതം ചെയ്തിട്ടുണ്ട്. കുട്ടാനാട് അടക്കമുള്ള സീറ്റില്‍ ജോസിന്‍റെ കടന്നു വരവ് തങ്ങള്‍ക്ക് അനുകൂലമാവുമെന്ന് അവര്‍ കണക്ക് കൂട്ടുന്നു. എന്നാല്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പില്‍ പിടിച്ചെടുത്ത പാലാ സീറ്റ് വിട്ടുകൊടുക്കാന‍് കഴിയില്ലെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരിഹാര ഫോര്‍മുല

പരിഹാര ഫോര്‍മുല

ഏത് മുന്നണിയിലായാലും അടുത്ത നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ നിന്ന് മത്സരിക്കാന്‍ ഒരുങ്ങുന്ന വ്യക്തിയാണ് ജോസ് കെ മാണി. ഈ സാഹചര്യത്തിലാണ് പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന മാണി സി കാപ്പന്‍റെ പ്രസ്താവന. ഈ പ്രശ്നത്തിനും സിപിഎം പരിഹാര ഫോര്‍മുല മുന്നോട്ട് വെക്കുന്നുണ്ട്.

കാപ്പന് രാജ്യസഭ

കാപ്പന് രാജ്യസഭ

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ജോസ് കെ മാണി രാജ്യസഭാ എംപി സ്ഥാനം രാജിവെക്കും. ആ ഒഴിവിലേക്ക് മാണി സി കാപ്പനെ മത്സരിപ്പിക്കാമെന്നാണ് സിപിഎം നിര്‍ദ്ദേശം. ഈ നിര്‍ദ്ദേശത്തിനും മാണി സി കാപ്പനും എന്‍സിപിയും വഴങ്ങിയേക്കും. ജോസ് കെ മാണിയുടെ മുന്നണി പ്രവേശനത്തെ ജെഡിഎസും എതിര്‍ക്കുന്നുണ്ടെങ്കിലും അവസാന നിമിഷം ഇവരും വഴങ്ങുമെന്നാണ് സിപിഎം പ്രതീക്ഷ.

 ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു ഡികെയുടെ ആദ്യ പ്രഖ്യാപനം, കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തും; ജാതി സമവാക്യങ്ങളും മാറുന്നു

English summary
CPM hope Jose k Mani will Join LDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X