ശശിക്കെതിരായ പീഡന പരാതി പരസ്യമാക്കിയത് ആര്? സിപിഎം അന്വേഷണം തുടങ്ങി, നടപടി വരും
പാലക്കാട്: ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശിക്കെതിരെ ഡിവൈഎഫ്ഐ വനിതാ നേതാവ് പീഡന പരാതി ഉന്നയിച്ചത് പാര്‍ട്ടി പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചിരുന്നു. വനിതാ നേതാവിന്റെ പരാതിയില്‍ ആദ്യം അന്വേഷണം നടത്താന്‍ പാര്‍ട്ടി തയ്യാറായില്ലെന്ന റിപ്പോര്‍ട്ടുകള്‍ കൂടി വന്നതോടെ കൂടുതല്‍ തിരിച്ചടിയായി. വനിതാ നേതാവ് കേന്ദ്രനേതാക്കള്‍ക്ക് പരാതി നല്‍കിയതോടെയാണ് ശക്തമായ നടപടിയുണ്ടാകുമെന്ന ഉറപ്പ് ലഭിച്ചത്.

എന്നാല്‍ ആരാണ് ശശിക്കെതിരെ യുവതി നല്കിയ പരാതി പരസ്യമാക്കിയത്. ഇക്കാര്യവും സിപിഎം പരിശോധിക്കുകയാണ്. പാര്‍ട്ടിക്ക് കനത്ത തിരിച്ചടിയുണ്ടാക്കിയ സംഭവം മാധ്യമങ്ങളെ അറിയിച്ചത് ആരാണ്. ശശി ഇക്കാര്യത്തില്‍ ചില വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വത്തിന് കൈമാറിയിട്ടുണ്ട്. അവരെ കുറിച്ചും സിപിഎം പരിശോധിക്കുന്നുവെന്നാണ് വിവരം. ഒരു പക്ഷേ, പരാതി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയവര്‍ക്കെതിരെയും നടപടിയുണ്ടായേക്കും.
മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി പീഡിപ്പിച്ചുവെന്നാണ് പരാതി. ഇതുസംബന്ധിച്ച് നേതൃത്വത്തിന് യുവതി അന്നുതന്നെ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. പിന്നീടാണ് കേന്ദ്ര-സംസ്ഥാന നേതാക്കള്‍ക്ക് പരാതി നല്കിയതും അന്വേഷണ കമ്മീഷനെ വച്ചതും. സംഭവം വാര്‍ത്തയായത് പാര്‍ട്ടിക്കുള്ളിലെ ഗൂഢാലോചനയാണെന്ന് ശശി പറയുന്നു. ശശി ഇതുസംബന്ധിച്ച് നല്കിയ പരാതിയും പാര്‍ട്ടി അന്വേഷിക്കുകയാണ്.
പാലക്കാട് ജില്ലയിലെ സിഐടിയു നേതാവും ഡിവൈഎഫ്ഐ നേതാവുമാണ് പരാതി പരസ്യമാക്കിയതെന്ന് ശശിയെ അനുകൂലിക്കുന്നവര്‍ പറയുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് വേളയില്‍ തുടങ്ങിയ അസ്വാരസ്യമാണ് പീഡന പരാതി വാര്‍ത്തയാകാന്‍ കാരണമെന്നും ഇവര്‍ ആരോപിക്കുന്നു. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് ടിഎം ശശി, സെക്രട്ടറി കെ പ്രേംകുമാര്‍, ബാലസംഘം സംസ്ഥാന നേതാവ് എന്നിവരെ വിളിപ്പിക്കാനാണ് അന്വേഷണ കമ്മീഷന്റെ തീരുമാനം.
പീഡന പരാതിയില്‍ സിപിഎം അന്വേഷണ കമ്മീഷന് മൊഴിയെടുക്കല്‍ തുടരുകയാണ്. പാലക്കാട് ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൊഴിയെടുക്കുന്നത്. തിങ്കളാഴ്ച ആറു പേരില്‍ നിന്ന് മൊഴിയെടുത്തിരുന്നു. യുവതിയുമായി ബന്ധമുള്ള പാര്ട്ടിക്കാര്, നേതാക്കള്‍, ശശിയുമായി ബന്ധമുള്ളവര്‍ എന്നിവരില്‍ നിന്നെല്ലാം മൊഴിയെടുക്കുന്നുണ്ട്.
-
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു












Click it and Unblock the Notifications