• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

മനുഷ്യ ചങ്ങലയിലേക്ക് ലീഗിനെ വീണ്ടും സ്വാഗതം ചെയ്ത് സിപിഎം; അണികൾ വരുമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ!

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എൽഡിഎഫിന്റെ നേതൃത്വത്തിൽ നടത്തുന്ന മുഷ്യചങ്ങലയിലേക്ക് മുസ്ലീം ലീഗിനെ സ്വഗത് ചെയ്ത് സിപിഎം. രത്വ വിഷയത്തിലെ സമര പരിപാടികളിലൂടെ കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് സിപിഎമ്മിലുള്ള വിശ്വാസം വർദ്ധിച്ചുവെന്നും ഇനി ലീഗ് നേതാക്കൾ വിട്ടു നിന്നാലും അണികൾ വ്യാപകമായി മനുഷ്യ ചങ്ങലയിൽ പങ്കെടുക്കുമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി അംഗം എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. യുഡിഎഫിന്‍റെ രാഷ്ട്രീയംകൊണ്ടാണ് വിശാലമായ ഐക്യ നിര പടുത്തുയര്‍ത്തുക എന്ന എല്‍ഡിഎഫിന്‍റെ നിലപാട് നടക്കാതെ പോയത്. രാഷ്ട്രീയ നേതൃത്വം എന്ത് പറഞ്ഞാലും ചരിത്രപരമായ ദൗത്യം എന്ന നിലയില്‍ ആളുകള്‍ മനുഷ്യ മഹാശൃംഖലയിലേക്ക് ഒഴുകി എത്തും. ഒരു വർഗീയ ശക്തിക്കും കേരളത്തിൽ‌ വിഭജിച്ച് നിൽക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിയോജിപ്പ്

കോൺഗ്രസിൽ ഒരു വിഭാഗത്തിന്റെ വിയോജിപ്പ്

മനുഷ്യചങ്ങലയടക്കമുള്ള തുടർപ്രക്ഷോഭങ്ങൾളില്‍ യുഡിഎഫിനെ എല്‍ഡിഎഫ് സ്വാഗതം ചെയ്‍തിരുന്നു. എന്നാല്‍ പൗരത്വ വിഷയത്തില്‍ സംയുക്ത പ്രതിഷേധത്തില്‍ അടക്കം സിപിഎമ്മിനോട് കോണ്‍ഗ്രസില്‍ ഒരു വിഭാഗം വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. കെപിസിസിയിൽ തന്നെ നേതാക്കൾ ഈ വിഷയവുമായി ബന്ധപ്പെട്ട് രണ്ട് തട്ടിലാകുകയായിരുന്നു.

സമരത്തിനെതിരെ മുല്ലപ്പള്ളി

സമരത്തിനെതിരെ മുല്ലപ്പള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരായി എൽഡിഎഫും യുഡിഎഫും സംയുക്ത പ്രതിഷേധം സംഘടിപ്പിച്ചതിനെതിരെ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത് എത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ ന്യൂനപക്ഷപ്രേമം കാപട്യമാണെ ആരോപണവും അദ്ദേഹം ഉയർന്നിരുന്നു. പൗരത്വ ഭേദഗതിക്കെതിരെ ദേശീയതലത്തില്‍ സിപിഎമ്മല്ല കോണ്‍ഗ്രസാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുന്നത്. കേരളത്തില്‍ സിപിഎമ്മിന്‍റെ സമരം നനഞ്ഞ പടക്കമാണെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു.

മനുഷ്യ ചങ്ങല

മനുഷ്യ ചങ്ങല

പ്രധാനമന്ത്രി നരേന്ദ്രമോദിയെയോ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയോ വിമര്‍ശിക്കാന്‍ മുഖ്യമന്ത്രി തയ്യാറെല്ലെന്നും മുല്ലപ്പള്ളി ആരോപിച്ചിരുന്നു. ഗവർണർക്കെതിരെ പറയാനും മുഖ്യമന്ത്രി തയ്യാറല്ല. മനുഷ്യ ചങ്ങല നാണക്കേടാണ്. ഹിന്ദുക്കളെവിടെയാണ് നിൽക്കുന്നതെന്ന് ഇന്റലിജൻസ് മേധാവിയോട് അന്വേഷിച്ച ആളാണ് മുഖ്യമന്ത്രിയെന്നും കെപിസിസി അധ്യക്ഷൻ ആരോപിച്ചിരുന്നു.

മനുഷ്യ ചങ്ങലയിൽ പങ്കെടുക്കണണെന്ന് വിഡി സതീശൻ

മനുഷ്യ ചങ്ങലയിൽ പങ്കെടുക്കണണെന്ന് വിഡി സതീശൻ

മുല്ലപ്പള്ളിയുടെ പ്രസ്താവനയെ തള്ളി കോൺഗ്രസ് നേതാവ് വിഡി സതീശൻ രംഗത്തെത്തിയിരുന്നു. ഇപ്പോൾ അരക്ഷിതാവസ്ഥയിൽ കഴിയുന്നവർക്ക് മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ ഒന്നിച്ചു നിന്നാണ് സന്ദേശം നൽകേണ്ടതെന്നാണ് വിഡി സതീശൻ വ്യക്തമാക്കിയിരുന്നത്. വിഷയത്തിൽ എൽഡിഎഫുമായി സഹകരിച്ചുള്ള പ്രതിഷേധമാണ് വേണ്ടതെന്ന് ലീഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ സിപിഎമ്മുമായി സഹകരിച്ച് പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധം വേണോ വേണ്ടയോ എന്ന തീരുമാനം കെപിസിസി കൈക്കോള്ളാമെന്നാണ് കെസി വേണുഗോപാൽ വിഷയത്തിൽ പ്രതികരിച്ചിരുന്നത്.

English summary
CPM invited Muslim League for LDF rally against CAA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X