Get Updates
Get notified of breaking news, exclusive insights, and must-see stories!

നരേന്ദ്രമോദിയുടെ നേതൃത്വം ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കി; സിപിഎമ്മിനും ബോധ്യമായെന്ന് സുരേന്ദ്രന്‍

തിരുവനന്തപുരം: എഴുപത്തിനാലു വര്‍ഷമായി ആഘോഷിക്കാത്ത സ്വാതന്ത്ര്യം സിപിഎം ഇപ്പോള്‍ ആഘോഷിക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. നരേന്ദ്രമോദി അധികാരത്തില്‍ വന്നതിന് ശേഷമാണ് ഭാരതത്തിന് പൂര്‍ണ്ണ സ്വാതന്ത്ര്യം ലഭിച്ചതെന്ന് സിപിഎമ്മിനും ബോധ്യമായതായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവരെ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞവര്‍ സ്വാതന്ത്ര്യം ആഘോഷിക്കുന്നത് ആഹ്ലാദകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. യുവമോര്‍ച്ചയുടെ മാരത്തോണ്‍ യുവ സങ്കല്‍പ്പയാത്ര കവടിയാര്‍, ഗാന്ധിപാര്‍ക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ദേശീയപതാക ഉയര്‍ത്താന്‍ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാക്കള്‍ എത്തിയില്ലെങ്കിലും അടുത്ത വര്‍ഷം മുതല്‍ അവരും പങ്കാളികളാവും. അഞ്ചു വര്‍ഷം കഴിഞ്ഞാല്‍ സിപിഎം വന്ദേമാതരം ചൊല്ലാനും തുടങ്ങും. സബ്കാസാത് സബ്കാവികാസ് എന്ന നയം മോദി സര്‍ക്കാര്‍ വിജയകരമായി മുന്നോട്ട് കൊണ്ടു പോവുകയാണ്. മോദിയുടെ കീഴില്‍ ഒറ്റക്കെട്ടായി രാജ്യം പുരോഗതിയിലേക്ക് കുതിക്കുകയാണെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

bjp

വെള്ളപ്പറവയായി തിളങ്ങി നടി സംയുക്ത മേനോന്‍; സമാന്തയെ പോലെയുണ്ടെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍

അഴിമതി രഹിതമായതും സുതാര്യവുമായ ഭരണ സംവിധാനമാണ് രാജ്യത്തുള്ളത്. പാവപ്പെട്ടവര്‍ക്കൊപ്പം നില്‍ക്കുന്ന സര്‍ക്കാരാണെന്നത് അഭിമാനാര്‍ഹമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. അതേസമയം, സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സിപിഎമ്മിനെതിരെ വിമര്‍ശനവുമായി ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും നേരത്തെ രംഗത്തെത്തിയിരുന്നു. സി.പി.എം ആദ്യം മാപ്പ് പറയണം എന്നിട്ടാകാം ആഘോഷമെന്ന് ബി ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

ക്വിറ്റ് ഇന്ത്യ സമരത്തെ ഒറ്റിക്കൊടുത്തും, 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചിട്ടില്ലെന്നും ലഭിച്ചത് ബൂര്‍ഷ്വാസി സ്വാതന്ത്ര്യമാണെന്നും പ്രഖ്യാപിച്ച കല്‍ക്കത്ത തീസീസ് നിലനില്‍ക്കുമ്പോള്‍ തന്നെ സ്വാതന്ത്ര്യം ആഘോഷിക്കാന്‍ തീരുമാനിച്ച സി.പി.എം കല്‍ക്കത്ത തീസിസ് തെറ്റായിരുന്നുവെന്നും ഇത് വരെ സ്വാതന്ത്ര്യം ആഘോഷിക്കാതെ, ത്രിവര്‍ണ്ണ പതാക ഉയര്‍ത്താതെ ബൂര്‍ഷ്വാസിയുടെ സ്വാതന്ത്ര്യം എന്ന് പറഞ്ഞ് സ്വതന്ത്ര ഇന്ത്യന്‍ റിപ്പബ്ലിക്കിനെ അപമാനിച്ച സിപിഎം ആദ്യം ഇന്ത്യാ രാജ്യത്തോട് മാപ്പ് പറയണം. എന്നിട്ടാകാം ആഘോഷമെന്ന് ഗോപാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

കുടുംബവിളക്കിൽ ഓണം എത്തി, മക്കൾക്കും സുമിത്രക്കുമൊപ്പം സിദ്ധുവും, ഇത് വേദികക്കുള്ള പണിയോ... വമ്പൻ ട്വിസ്റ്റുമായി ലൊക്കേഷൻ ചിത്രങ്ങൾ വൈറൽ

സിപിഎം, ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടിയാണ് സ്വാതന്ത്ര്യം ആഘോഷിക്കുന്നതെന്നാണ് പറയുന്നത്. ആര്‍എസ്എസിന്റെ പേര് പറഞ്ഞിട്ടായാലും സിപിഎം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിനെ ബിജെപി സ്വാഗതം ചെയ്യുന്നു. ഏറ്റവും രസകരമായ കാര്യം ബി.ജെ.പി.യെ എതിര്‍ക്കുന്ന സിപിഎം മോദിയുടെ വഴിയെ വരുന്നു എന്നതും പുതിയ തീരുമാനങ്ങളില്‍ കാണാം. 75 വയസ്സ് പാര്‍ട്ടി ഉത്തരവാദിത്വത്തിന്എന്ന ബിജെപി തീരുമാനം കൂടി സ്വാതന്ത്ര്യം ആഘോഷിക്കാന്‍ എടുത്ത സമിതി തീരുമാനിച്ചിരിക്കുന്നു.

ബിജെപി യേയും ആര്‍എസ്എസിനേയും തുറന്ന് കാട്ടാനാണത്രെ സ്വാതന്ത്ര്യം സിപിഎം ആഘോഷിക്കുന്നത്. സിപിഎം ഇത് വരെ ആര്‍എസ്എസിനേയും ബിജെപിയേയും തുറന്ന് കാട്ടിയിരുന്നില്ലേ? തുറന്ന് കാട്ടി കാട്ടി ബിജെപി ലോകത്തിലെ ഏറ്റവും വലിയ പാര്‍ട്ടിയും ആര്‍എസ്എസ് ലോകത്തിലെ ഏറ്റവും വലിയ സംഘടനയുമായി. ഉപ്പ് വെച്ച കലം പോലെയായി സിപിഎം. ഇനിയും തുറന്ന് കാട്ടി കേരളവും കൂടി നഷ്ടപ്പെടുകയേയുള്ളൂ. ആദ്യം ചെയ്ത തെറ്റിന് മാപ്പ് പറഞ്ഞ് ഇന്ത്യനൈസ്ഡ് ആകാന്‍ സിപിഎം ശ്രമിക്കൂ. സ്വയം തുറന്ന് നോക്കി ആത്മ പരിശോധന ചെയ്യൂ, എന്നിട്ടാകാം ആര്‍എസ്എസിനെതിരെ വിമര്‍ശനം. ഒരു കാര്യം വ്യക്തം, ചൈനയെ നെഞ്ചിലേറ്റി ആര്‍എസ്എസിനെ എതിര്‍ക്കാന്‍ വേണ്ടി മാത്രം സ്വാതന്ത്ര്യം ആഘോഷിക്കുന്നതിന്റെ കാപട്യം ജനങ്ങള്‍ തിരിച്ചറിയും- ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+