Get Updates
Get notified of breaking news, exclusive insights, and must-see stories!

'കോൺഗ്രസ്സുകാർ വൻതോൽവി ആണെങ്കിൽ സിപിഎം അതിലും വല്യ തോൽവി', വൈറലായി കുറിപ്പ്

5 സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ നേട്ടത്തേക്കാൾ വലിയ ചർച്ചയാവുകയാണ് കോൺഗ്രസിന്റെ തകർച്ച. ഭരണമുണ്ടായിരുന്ന പഞ്ചാബിലടക്കം അഞ്ച് സംസ്ഥാനങ്ങളിലും കോൺഗ്രസിന് വൻ തിരിച്ചടി നേരിട്ടു. തിരിച്ച് വരവ് ഇല്ലാത്ത വിധം കോൺഗ്രസ് തകർന്നതായാണ് വിലയിരുത്തപ്പെടുന്നത്.

ഈ ഘട്ടത്തിൽ കോൺഗ്രസിന് എതിരെ വിമർശനം ഉന്നയിക്കുന്ന സിപിഎമ്മിനോട് മറുചോദ്യങ്ങൾ ചോദിക്കുകയാണ് സുധാ മേനോൻ. കോൺഗ്രസ്സുകാർ വൻതോൽവി ആണെങ്കിൽ സിപിഎം അതിലും വല്യ തോൽവി ആണ് എന്ന് സുധാ മേനോൻ പറയുന്നു.

1

സുധാ മേനോന്റെ ഫേസ്ബുക്ക് കുറിപ്പ്: '' ഇനിയൊരു തിരിച്ചു വരവ് അത്ര എളുപ്പമല്ലാത്ത വിധത്തിൽ കോൺഗ്രസ്സ് തകർന്നു പോയി. സത്യമാണ്. കുടുംബവാഴ്ച, ഉൾപാർട്ടി ജനാധിപത്യം ഇല്ലായ്മ, അധികാരമോഹം, സംഘടനാ തിരഞ്ഞെടുപ്പ് നടത്താത്തത്, കൃത്യമായ ഒരു പ്രത്യയശാസ്ത്രമില്ലാത്തത് തുടങ്ങിയ നൂറായിരം കാരണങ്ങൾ നിരത്താം. കോൺഗ്രസ്സ് ഇപ്പോഴും ഒരു പ്രൊഫഷണൽ രാഷ്ട്രീയ പാർട്ടി ആയി മാറിയിട്ടില്ല; വ്യക്തി/ ഗ്രൂപ്പ് താല്പര്യങ്ങളുടെ ഒരു കോൺഫെഡറേഷൻ മാത്രമാണ് എന്നുള്ളതും സത്യമാണ്.

2

എന്നാൽ, കോൺഗ്രസ്സ് തകർന്നു തരിപ്പണമായാൽ മാത്രമേ പുതിയ ബദൽ ബിജെപിക്കു എതിരെ ഉയർന്നു വരികയുള്ളൂ എന്ന് വാദിക്കുന്ന സിപിഎം സുഹൃത്തുക്കൾ ധാരാളം ഉണ്ട്. പ്രാദേശിക പാർട്ടികൾ ശക്തമായ സംസ്ഥാനങ്ങളിൽ എല്ലാം കോൺഗ്രസിനെ ജനങ്ങൾ കൈവിട്ടു എന്ന് അവർ ചൂണ്ടികാണിക്കുന്നു. അതും സമ്മതിക്കാം. പക്ഷെ, എന്തുകൊണ്ട് വളരെ പെട്ടെന്ന് AAP ഡൽഹിയിലും, പഞ്ചാബിലും, ഗുജറാത്തിലും ഒക്കെ വളർന്നു വരുന്നു? എന്തു കൊണ്ടാണ് ഏകദേശം നൂറിനടുത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള, സുസംഘടിതമായ, കേഡർ സംവിധാനമുള്ള ഇടതു പാർട്ടികൾക്ക് ഇത് കഴിയാത്തത്?

3

അരവിന്ദ് കെജ്‌രിവാളും ചൂലും ഇന്ന് ഇന്ത്യ മുഴുവൻ പരിചിതമാണ്. സീതാറാം യെച്ചൂരി ദൽഹി മാധ്യമങ്ങൾക്കു അപ്പുറം എത്രമേൽ പരിചിതനാണ് എന്ന് അറിയാമോ? ഹർകിഷൻ സിങ് സുർജിത്തിന്‌ ശേഷം ഉത്തരേന്ത്യയിൽ പരിചിതമായ ഒരു മുഖം നിങ്ങൾക്ക്‌ ഉണ്ടോ? എന്ത് കൊണ്ട് ഇന്ത്യൻ യാഥാർഥ്യങ്ങളുമായി പൊരുത്തപ്പെടാൻ സിപിഎം ന് കഴിയുന്നില്ല? ജാതി/ വർഗ്ഗ രാഷ്ട്രീയമെന്ന ക്ളീഷേ ഒക്കെ അപ്രസക്തമാണ്. AAP ഒരു പരിധിവരെ ഇതൊക്കെ മറികടന്നു. 1980 ലെ തിരഞ്ഞെടുപ്പിൽ 6.2 ശതമാനമായിരുന്നു സിപിഎം ന്റെ വോട്ട് ഷെയർ. അതിന് ശേഷം അത് ചുരുങ്ങിച്ചുരുങ്ങി 2019ൽ 1.75 ആയി മാറി!

4

ഇന്ത്യയിൽ വെറും 1.75 ശതമാനം മാത്രമാണ് ഇന്ന് സിപിഎം ന്റെ വോട്ട് ഷെയർ എന്നോർക്കണം. കോൺഗ്രസ്സിന്റേത് ഏകദേശം 42 ശതമാനത്തിൽ നിന്ന് 19. 4 ശതമാനമായി കുറഞ്ഞു. പിന്നെ കോൺഗ്രസ്സിനെപോലെ തന്നെ, ഭരണം നഷ്ടപ്പെട്ട രണ്ടു സംസ്ഥാനങ്ങളിലും ഇടതുപക്ഷം തിരികെ വരാൻ ശേഷിയില്ലാത്ത വിധം തകർന്നു പോയി. അധികാരമോഹം തീരെ ബാധിക്കാത്ത വിധം ശക്തമായ കേഡറുകൾ ഉള്ള പാർട്ടി ആണെങ്കിൽ എന്ത് കൊണ്ട് ബംഗാളിലും ത്രിപുരയിലും തിരിച്ചു വരാൻ കഴിയുന്നില്ല? ആ കേഡറുകൾ എങ്ങോട്ട് പോയി? ഇന്ത്യയിൽ ഭൂരിപക്ഷം വരുന്ന അസംഘടിതതൊഴിലാളികളിൽ ഇടതു ട്രേഡ് യൂണിയനുകൾ നാമമാത്രമാണ്.

5

INTUC ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ട്രേഡ് യൂണിയനുകളിൽ ഒന്നാണ്. അത് ഉപയോഗപ്പെടുത്തുന്നതിൽ കോൺഗ്രസ്സ് പരാജയം ആണെങ്കിലും. പറഞ്ഞു വന്നത് ഇത്രേയുള്ളൂ. സംഘപരിവാർ വിരുദ്ധ ബദൽ ഉണ്ടാക്കാനുള്ള ഉത്തരവാദിത്വം നൂറു വർഷങ്ങളുടെ പഴക്കമുള്ള കമ്മ്യുണിസ്റ് പാർട്ടികൾക്കും ഉണ്ട്. ഒരു രാഷ്ട്രീയ പാർട്ടിക്ക് മിനിമം 10 ശതമാനം വോട്ട് ഷെയർ എങ്കിലും ഒരു രാജ്യത്ത് നേടിയെടുക്കാൻ ഇത്രേം വർഷങ്ങളുടെ പാരമ്പര്യം ധാരാളമാണ്. അതും ജനപക്ഷരാഷ്ട്രീയം പറയുന്ന പാർട്ടികൾക്ക്! സോഷ്യലിസ്റ്റ് പാർട്ടികളുടെ അന്തഃഛിദ്രമോ കോൺഗ്രസ്സിന്റെ കുടുംബ- ആൾക്കൂട്ട രാഷ്ട്രീയമോ, ഒറ്റബുദ്ധിയോ, വിവരക്കേടോ, വലതു വ്യതിയാനമോ ഒന്നുമില്ലാത്ത '916 ബുദ്ധിജീവി- കേഡർ- ജനാധിപത്യ' പാർട്ടിയായ സിപിഎംന് എന്ത് കൊണ്ട് ഇത് സാധിക്കുന്നില്ല?

6

അതുകൊണ്ട്, കോൺഗ്രസ്സുകാർ വൻതോൽവി ആണെങ്കിൽ നിങ്ങൾ അതിലും വല്യ തോൽവി ആണ്. തിരഞ്ഞെടുപ്പ് പരാജയത്തോടെ കോൺഗ്രസ്സ് പിരിച്ചു വിട്ട് മറ്റു പാർട്ടികൾക്ക് വഴിയൊരുക്കണമെങ്കിൽ വെറും 1.75 ശതമാനം മാത്രം വോട്ട് ഷെയർ ഉള്ള മുത്തശ്ശി പാർട്ടികള്‍ക്കും അത് ബാധകമാണ്. നേരെ മറിച്ച് നമ്മൾ നേരിടുന്ന യഥാർത്ഥ പ്രശ്നം ഇതൊന്നുമല്ല, ഈ മഹാരാജ്യം അതിവേഗം ഒരു വംശീയ ജനാധിപത്യമായി രൂപാന്തരം പ്രാപിക്കുന്നതാണ് എന്ന് മനസിലാക്കി രണ്ടു കൂട്ടരും ഭാവിയിൽ ഒന്നിച്ചു നിന്നാൽ എല്ലാർക്കും നല്ലത്''.

Recommended Video

cmsvideo
    തോല്‍വിയില്‍ നിന്ന് പഠിക്കുമെന്ന് രാഹുല്‍ | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+