പാര്‍ട്ടി പണി തുടങ്ങി; ഇനി അഴിമതിക്കാരായ പോലീസുകാര്‍ പേടിക്കണം
തിരുവനന്തപുരം: പുതിയ മന്ത്രിസഭ അധികാരത്തിലെത്തുന്നതോടെ പോലീസ് തലപ്പത്ത് അഴിച്ചുപണി വരാന്‍ സാധ്യത. അഴിമതിക്കേസുകളില്‍ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ മാറ്റി നിര്‍ത്തി പുതിയ ഉദ്യോഗസ്ഥരെ സുപ്രധാന തസ്തികകളിലേക്ക് കൊണ്ടു വരാനാണ് പാര്‍ട്ടി നേതൃത്വത്തിന്റെ ആലോചന.
സേനയില്‍ അഴിമതി കേസുകളില്‍ പ്രതികളായവരുടേയും, പ്രത്യേക രാഷ്ട്രീയ ചായ്‌വുള്ളവരുടേയും പേരു വിവരങ്ങള്‍ പാര്‍ട്ടി നേതൃത്വം ശേഖരിച്ചു തുടങ്ങി. വിജിലന്‍സ്, ഇന്റലിജന്‍സ് വിഭാഗം മേധാവികള്‍ക്ക് മാറ്റമുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം.

സ്ത്രീ സുരക്ഷയ്ക്കും കൂടുതല്‍ ശ്രദ്ധ നല്‍കും. ഇതിനായി സീനിയറായ വനിത ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തില്‍ പ്രത്യേക വിഭാഗം രൂപീകരിക്കാനാണ് പാര്‍ട്ടി തല ചര്‍ച്ചയില്‍ ഉയര്‍ന്നു വരുന്ന നിര്‍ദേശം. കേരളത്തില്‍ സ്ത്രീകള്‍ക്കെതിരായി ഉയര്‍ന്നു വരുന്ന അക്രമങ്ങള്‍ വര്‍ധിക്കുന്നു എന്ന പോലീസിന്റെ തന്നെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെയൊരു നിര്‍ദേശം.
ജിഷ സംഭവത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും വീഴ്ചയുണ്ടായി എന്ന നിലപാടിലാണ് പാര്‍ട്ടി. അതുകൊണ്ട് തന്നെ അന്വേഷണ സംഘത്തിലും മാറ്റമുണ്ടാഗകാനാണ് സാധ്യത. കേസന്വേഷണം വേഗത്തിലാക്കണമെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടു വരണമെന്നും നിയുക്ത മുഖ്യമന്ത്രിയോട് വിഎസ് അച്യുതാനന്ദനും ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications