സിപിഎമ്മും വര്‍ഗീയ പാര്‍ട്ടി, വര്‍ഗീയതയുടെ ചരിത്രം പറഞ്ഞ് വെള്ളാപ്പള്ളി, അപ്പോള്‍ ആര്‍ക്കൊപ്പം?
കൊല്ലം: സിപിഎമ്മിനെതിരെ അതിരൂക്ഷമായ ഭാഷയില്‍ വിമര്‍ശനം ഉന്നയിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. യോഗത്തെ നിയന്ത്രിയ്ക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും വരണ്ടെന്നും വെള്ളാപ്പള്ളി. പിന്നാക്ക സംരക്ഷണം പറയുന്ന സിപിഎമ്മിന്റെ പൊള്ളത്തരങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി.
എസ്എന്‍ഡിപി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും പോഷക സംഘടനയല്ല. ബിജെപിയ്ക്ക് മാത്രമല്ല വര്‍ഗീതയുള്ളത്, സിപിഎമ്മിനുമുണ്ട്. എന്‍എസ്എസിന്റെ മഹത്വം പറഞ്ഞ് എസ്എന്‍ഡിപിയെ അവഹേളിയ്ക്കുന്ന സിപിഎം ചരിത്രം മറക്കരുതെന്നും വെള്ളാപ്പള്ളി...

വിമര്‍ശനം
എസ്എന്‍ഡിപിയുടെ വാര്‍ഷിക പൊതുയോഗം കൊല്ലം എസ്എന്‍ കൊളെജില്‍ ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കവെയായിരുന്നു വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനം.

നിയന്ത്രിയ്‌ക്കേണ്ട
എസ്എന്‍ഡിപിയെ ഒരു രാഷ്ട്രീയ പാര്‍ട്ടിയും നിയന്ത്രിയ്‌ക്കേണ്ട

വര്‍ഗീയത
ബിജെപിയ്ക്ക് മാത്രമല്ല വര്‍ഗീയതയുള്ളത്. സിപിഎമ്മിനും വര്‍ഗീയതയുണ്ടെന്ന് വെള്ളാപ്പള്ളി

അവഗണന
ഇരുമുന്നണികളും എസ്എന്‍ഡിപിയോട് അവഗണന കാണിച്ചിട്ടേയുള്ളൂ. മത സംഘടനകളുടെ പിന്നാലെ പോവുകയാണ് രാഷ്ട്രീയ പാര്‍ട്ടികളെന്നും വെള്ളാപ്പള്ളി

മടിയ്ക്കില്ല
അധികാരത്തില്‍ ഇരിയ്ക്കുന്നവരോട് അവകാശങ്ങള്‍ ചോദിച്ച് വാങ്ങാന്‍ എസ്എന്‍ഡിപി മടിയ്ക്കാറില്ലെന്നും അതിന് വേണ്ടിയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ കണ്ടതെന്നും വെള്ളാപ്പള്ളി












Click it and Unblock the Notifications