സിപിഎം ആശയ ദാരിദ്ര്യത്തില്‍ മുങ്ങിത്തപ്പുന്നുവെന്ന്... പറഞ്ഞത് സിഎംപിയുടെ സിപി ജോണ്‍
കോഴിക്കോട്: സിപിഎം ആശയ ദാരിദ്ര്യത്തില്‍ മുങ്ങി തപ്പുകയാണെന്ന് സിഎംപി സംസ്ഥാന സെക്രട്ടറി സിപി ജോണ്‍. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് സിപിഎം നടത്തിയ ഘോഷ യാത്രകളും സെമിനാറുകളും അതാണ് വ്യക്തമാക്കുന്നതെന്നും ജോണ്‍ പറഞ്ഞു.
കെഎസ് വൈഎഫ് സംസ്ഥാന കണ്വെന്ഷന് കോഴിക്കോട് ജയ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി വിജയന് മറ്റൊരു മോദിയായാണ് ഭരണം നടത്തി കൊണ്ടിരിക്കുന്നത്. സിപിഎമ്മും ബിജെപിയും രണ്ട് പാര്‍ട്ടികളാണെങ്കിലും കൊല്ലാക്കൊല ചെയ്യുന്നതില്‍ ഒന്നാണ്. ഫാസിസ്റ്റ് പ്രവണതയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി വിജയന് സ്വീകരിച്ചു വരുന്നതെന്നും ജോണ്‍ കുറ്റപ്പെടുത്തി.

ബോംബ് പൊട്ടി മരിച്ചവരുടെ ഫോട്ടോകള്‍ വാട്ട്സ് ആപ്പിലിടുന്നത് മനുഷ്യാവകാശ ലംഘനമാണ്. മത ചിന്തയുടെയും മതാചാരങ്ങളുടേയും പുറകേ പോകലല്ല യുവാക്കള്‍ ചെയ്യേണ്ടത്. എല്ലാ മതങ്ങളേയും ഒരുമിച്ചു കാണാന്‍ യുവാക്കള്‍ തയ്യാറാകണം. ജാതിയും മതവും മനുഷ്യ ജീവിതത്തിന് തടസമാകരുത്. ആശയും ആഗ്രഹങ്ങളും ഉള്ള പുതുതലമുറയെ ശരിയായ രാഷ്ട്രീയത്തിലേക്ക് നയിക്കുക എന്ന വലിയ വെല്ലുവിളി ഏറ്റെടുത്ത് വിജയിപ്പിക്കാന്‍ പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ചിന്തയുടെ ആശയവിനിമയം ആവശ്യപ്പെടുന്ന ഇന്നത്തെ കാലഘട്ടത്തില്‍ ചിന്തയുടെ അഗ്നിയാവാന്‍ സാധിച്ചില്ലെങ്കില്‍ തീപ്പെട്ടിയാവാനെങ്കിലും യുവജന സംഘടനകള്‍ക്ക് സാധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഷറഫ് മണക്കടവ് അധ്യക്ഷനായി. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, സിഎംപി അസിസ്റ്റന്റ് സെക്രട്ടറിമാരായ സിഎന്‍ വിജയകൃഷ്ണന്, സിഎ അജീര്‍, സ്വാഗതസംഘം ചെയര്മാന് കെകെ ചന്ദ്രദാസന്‍, നാരായണന് കുട്ടി, എംപി സാജു തുടങ്ങിയവര്‍ സംസാരിച്ചു. കെഎസ് വൈഎഫ് സംസ്ഥാന സെക്രട്ടറി കെ കുര്യന് സംഘടനാറിപ്പോര്‍ട്ട് അവതരിപ്പിച്ചു.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ!












Click it and Unblock the Notifications