Get Updates
Get notified of breaking news, exclusive insights, and must-see stories!

'സംഘപരിവാർ ആഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം'; വിമർശിച്ച് കെകെ രമ

വടകര: വയനാട്ടിൽ രാഹുൽ ഗാന്ധി എംപിയുടെ ഓഫീസ് എസ്എഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതികരണവുമായി വടകര എംഎൽഎ കെകെ രമ. കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് കേരളത്തിൽ നടപ്പിൽ വരുത്തുകയാണ് സിപിഎം ചെയ്യുന്നത് എന്ന് കെകെ രമ കുറ്റപ്പെടുത്തി.

കെകെ രമയുടെ പ്രതികരണം: ''വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ബഫർ സോണുമായി ബന്ധപ്പെട്ട് സുപ്രീം കോടതി വിധിക്കെതിരെ നടന്ന സമരത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധിയുടെ എം.പി. ഓഫീസ് അടിച്ചു തകർത്ത നടപടി അതീവ വിചിത്രവും അത്യന്തം പ്രതിഷേധാർഹവുമാണ്. സുപ്രീം കോടതിയുടെ വിധിയിൽ രാഹുൽ ഗാന്ധിക്ക് എന്ത് പങ്കാണുള്ളത്? മാത്രമല്ല കോൺഗ്രസും യു.ഡി.എഫും ആ വിഷയത്തിൽ നിരവധി പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുമുണ്ട്.

ദേശീയ തലത്തിൽ രാഹുൽ ഗാന്ധിയെ ഡെക്കാൻ ഹെറാൾഡ് വിഷയത്തിലെ അന്വേഷണത്തിന്റെ പേരിൽ അവഹേളിക്കുകയും അപമാനിക്കുകയും ചെയ്യുകയാണ് കേന്ദ്ര ഭരണകൂടവും ഇ.ഡി. അടക്കമുള അന്വേഷണ ഏജൻസികളും. ഈയൊരു സാഹചര്യത്തിൽ കേന്ദ്ര ഭരണകൂടത്തിന്റെയും സംഘ പരിവാരത്തിന്റെയും കയ്യിലെ കളിപ്പാവയായി അവരാഗ്രഹിക്കുന്നത് നടപ്പാക്കുകയാണ് കേരളത്തിലെ സിപിഎം നേതൃത്വം. ആ നയത്തിന്റെ തുടർച്ചയാണ് ഇന്ന് വയനാട്ടിൽ ഉണ്ടായ നടപടിയും.

kk rema

ആധുനിക ഇന്ത്യക്ക് അസ്തിവാരമിട്ട പുരോഗമനവാദിയും മതേതരവാദിയുമായ ജവഹർലാൽ നെഹ്രുവിനോടുള്ള സംഘ പരിവാർ പക പകൽ പോലെ വ്യക്തമാണ്. ഒരു ഫാസിസ്റ്റ് കാലഇന്ത്യയിലെ മതേതര ജനാധിപത്യ ചേരിക്ക് കരുത്തു പകരുന്ന രാഷ്ട്രീയ സാന്നിദ്ധ്യമാണ് നെഹ്രു കുടുംബത്തിന്റേത്. എന്നിട്ടും സാമാന്യ ചരിത്രബോധമുള്ള ഏതൊരു മനുഷ്യനും മൂക്കത്ത് വിരൽ വച്ച് പോവുന്ന നുണകളാണ് സംഘപരിവാർ സൈബർ ഫാക്ടറികളിൽ നിന്ന് പടച്ച് വിടുന്നത്.

അന്ധമായ കോൺഗ്രസ് വിരോധത്തിന്റെ പേരിൽ കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിൽ സിപിഎം പ്രവർത്തകർ ഗാന്ധി പ്രതിമയുടെ തലയറുത്തത്. അതിന്റെ തുടർച്ചയാണ് രാഹുലിന്റെ ഓഫീസിനെതിരായ കടന്നാക്രമണവും. സംഘ പരിവാർ ശക്തികളുടെ കൈക്കോടാലിയായി നിന്ന് താൽക്കാലിക നേട്ടങ്ങൾക്ക് സിപിഎം വെട്ടുന്ന ഈ നെറികെട്ട ചാലുകളിലൂടെ കേരളത്തിന്റെ മതേതര ജീവിതം കടലെടുത്തു പോവാതിരിക്കാൻ അതീവശ്രമകരമായ ജാഗ്രതയും ഐക്യവും ജനാധിപത്യ ശക്തികൾ വളർത്തിക്കൊണ്ടു വരണം''.

നല്ല നാടൻ ലുക്കിൽ നടി ദീപ്തി സതി; പുത്തൻ ചിത്രങ്ങൾ സമൂഹമാധ്യമത്തെ ഇളക്കി മറിക്കുന്നു? കാണാം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+