കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം കണ്ണൂര്‍ ജില്ലാ സമ്മേളനത്തിന് തുടക്കമായി; പി ജയരാജന്‍ തുടര്‍ന്നേക്കും

  • By Anwar Sadath
Google Oneindia Malayalam News

കണ്ണൂര്‍: സിപിഎമ്മിന്റെ ചുവപ്പുകോട്ടയായ കണ്ണൂരില്‍ പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തിന് തുടക്കമായി. പതിവുപോലെ വന്‍ ജനപങ്കാളിത്തത്തോടെയാണ് ഇത്തവണയും കണ്ണൂരില്‍ ജില്ലാ സമ്മേളനത്തിന് കൊടിയുയര്‍ന്നത്. സമ്മേളനത്തിനായി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രമുഖ നേതാക്കളെല്ലാം കണ്ണൂരില്‍ എത്തിയിട്ടുണ്ട്.

വിവാദങ്ങള്‍ക്കിടെയാണ് പാര്‍ട്ടി സമ്മേളനം നടക്കുന്നതെന്ന പ്രത്യേകതകൂടിയുണ്ട് ഇത്തവണ. പി.ജയരാജനെതിരെയുള്ള വ്യക്തി പൂജാ ആരോപണവും കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുമായി ബന്ധപ്പെട്ട വിവാദവും പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. എന്നാല്‍, ബിനോയിക്കെതിരായ ആരോപണം ഒരുദിവസംകൊണ്ടുതന്നെ ഇല്ലാതായതോടെ അക്കാര്യം സമ്മേളനത്തില്‍ ചര്‍ച്ചയാകില്ല.

jayarajan

അതേസമയം, പി ജയരാജനെതിരായ വ്യക്തിപൂജ വിവാദം സമ്മേളനം ചര്‍ച്ച ചെയ്‌തേക്കും. പാര്‍ട്ടിയുടെ വിമര്‍ശനം ഉള്‍ക്കൊള്ളുന്ന നേതാവാണ് താനെന്ന് ജയരാജന്‍ നേരത്തെതന്നെ വ്യക്തമാക്കിയതാണ്. അതുകൊണ്ടുതന്നെ ജയരാജനെതിരായ വിമരശനം പാര്‍ട്ടിക്കുള്ളില്‍ വിഭാഗീയതയ്ക്കിടയാക്കില്ലെന്നുറപ്പാണ്.

ഇത്തവണയും പി ജയരാജന്‍ തന്നെയാകും ജില്ലാ സെക്രട്ടറിയാകുക. ജയരാജന്റെ നേതൃത്വത്തില്‍ കണ്ണൂര്‍ പാര്‍ട്ടി എടുത്തപറയത്തക്ക നേട്ടങ്ങള്‍ കൈവരിച്ചിരുന്നു. മന്ത്രിസ്ഥാനം നഷ്ടപ്പെട്ട കേന്ദ്ര കമ്മിറ്റി അംഗം ഇ.പി. ജയരാജന്‍, സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തുടങ്ങിയവര്‍ മാതൃജില്ലയിലെ സമ്മേളനത്തില്‍ സജീവമാകും. സിപിഎം സംസ്ഥാന നേതൃത്വത്തില്‍ കണ്ണൂര്‍ ഘടകത്തിന് വലിയ സ്വാധീനമുണ്ടെന്നിരിക്കെ ജില്ലാ സമ്മേളനമെന്നതിലുപരി സംസ്ഥാന സമ്മേളനത്തിന് ലഭിക്കുന്ന പ്രാധാന്യമാണ് കണ്ണൂരില്‍ ഉണ്ടാവുക.

മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്മൂരാട് പാലത്തിലെ ഗതാഗതക്കുരുക്ക്: അടിയന്തര നടപടി വേണമെന്ന് ജില്ലാ പഞ്ചായത്ത്

English summary
cpm kannur district conference begins
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X