കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ജോഡോ യാത്രയല്ല കോൺഗ്രസ്-ബിജെപി ഭായ് ഭായ് യാത്ര', പരിഹാസവുമായി എം.വി ജയരാജൻ

Google Oneindia Malayalam News

ഭാരത് ജോഡോ യാത്രയിൽ സവർക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ട സംഭവത്തിൽ പരിഹാസവുമായി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ.
ജോഡോ യാത്രയല്ല കോൺഗ്രസ്-ബിജെപി ഭായ് ഭായ് യാത്രയെന്നാണ് ജയരാജന്റെ പരിഹാസം. കോൺഗ്രസ് ജാഥാ പ്രചാരണബോർഡിൽ സവർക്കറും. ഇനിയിപ്പോ, BJP യിലേക്കുള്ള 'ജോഡോ'യാത്രയായിരിക്കുമോ. എന്നും ജയരാജൻ പരിഹസിക്കുന്നു.

എംവി ജയരാജന്റെ പോസ്റ്റിന്റെ പൂർണരൂപം

ജോഡോ യാത്രയല്ല
കോൺഗ്രസ്-ബിജെപി ഭായ് ഭായ് യാത്ര
================
കോൺഗ്രസ്സ് ജാഥാ പ്രചാരണബോർഡിൽ സവർക്കറും. ഇനിയിപ്പോ, BJP യിലേക്കുള്ള 'ജോഡോ' യാത്രയായിരിക്കുമോ...!? എറണാകുളത്ത് ജാഥ എത്തിയപ്പോൾ സ്വീകരിച്ചയാൾ, വൈകീട്ട് BJP യിൽ ചേർന്നതും പുറത്തുവന്നിരുന്നു...! കോൺഗ്രസിനെ തകർക്കുന്നത് കോൺഗ്രസ്സ് തന്നെ.

mv jayarajan

വിഷയത്തിൽ മന്ത്രി വി ശിവൻകുട്ടി, എംഎൽഎ പിവി അൻവർ എന്നിവരും കോൺഗ്രസിനെ പരിഹസിച്ച് രംഗത്തെത്തിയിരുന്നു. സവര്‍ക്കര്‍ക്ക് പകരം ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോ വച്ചില്ലല്ലോ.. ആ മനസ് കാണാതെ പോകരുതെന്നായിരുന്നു വി ശിവൻകുട്ടിയുടെ പ്രതികരണം. ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തില്‍ തന്നെയാണ്. എന്നായിരുന്നു അൻവറിന്റെ വിമർശനം.

ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍ജോഡോ യാത്രയില്‍ സവര്‍ക്കര്‍; സംഘിയെയും സേവാഗിനെയും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയെന്ന് പിവി അന്‍വര്‍

പിവി അന്‍വര്‍ പറഞ്ഞത്: ആലുവ ചെങ്ങമനാട് ജോഡോ യാത്രയുടെ പ്രചരണ ബോര്‍ഡില്‍ സവര്‍ക്കര്‍ ഇടം പിടിച്ചത് ചൂണ്ടി കാണിച്ചപ്പോള്‍. കര്‍ണ്ണാടകയില്‍ സ്വാതന്ത്ര്യദിനത്തില്‍ ബിജെപി സ്ഥാപിച്ച ബോര്‍ഡാണതെന്നാണ് ലീഗ് അണികള്‍ ഒട്ടിക്കുന്ന നരേഷന്‍. ഗാന്ധിജിയെ ഒഴിവാക്കി സവര്‍ക്കറിനെ ബോര്‍ഡില്‍ സ്ഥാപിച്ചത് കര്‍ണ്ണാടകയിലോ നോര്‍ത്തിലോ അല്ല സാഹിബുമാരേ,നമ്മുടെ കേരളത്തില്‍ തന്നെയാണ്. അവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തെറ്റ് തിരുത്തിയിട്ടുണ്ട്. ഒഴിവാക്കിയ ഗാന്ധിജിയുടെ ചിത്രം വെച്ച് തങ്ങള്‍ക്ക് പ്രിയപ്പെട്ട സവര്‍ക്കറിനെ അവര്‍ മറച്ചിട്ടുണ്ട്. ലീഗുകാരേ കാര്യം പറഞ്ഞ് മനസ്സിലാക്കുന്നതിലും ഭേദം, ഒരു കിലോ ജീരകം എടുത്ത് അതിന്റെ തൊലി കളയുന്നതാണെന്നറിയാം. എങ്കിലും ഈ വീഡിയോ കൂടി ഇവിടെ കിടക്കട്ടേ.

രാഹുൽ ഗാനന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി നെടുമ്പാശ്ശേരി അത്താണിയിൽ സ്ഥാപിച്ച പ്രചാരണ ബോർഡിലാണ് സവർക്കറുടെ ചിത്രം സ്ഥാനം പിടിച്ചത്. സംഭവം വിവാദമായതോടെ പ്രവർത്തകർ ഈ ചിത്രത്തിന് മുകളിൽ മഹാത്മാഗാന്ധി ചിത്രം വെച്ച് മറയ്ക്കുകയായിരുന്നു. സ്വാതന്ത്ര്യസമര നേതാക്കളുടെ ചിത്രങ്ങൾക്കൊപ്പമാണ് കോൺഗ്രസിന്റെ പ്രചാരണ ബോർഡിൽ സവർക്കറുടെ ചിത്രവും പ്രത്യക്ഷപ്പെട്ടത്.

സംഭവത്തിൽ ഐഎൻടിയുസി ചെങ്ങമനാട് മണ്ഡലം പ്രസിഡണ്ട് സുരേഷിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തു. പ്രചാരണ ബോ‍ർഡ് സ്പോൺസർ ചെയ്ത പാർട്ടി അനുഭാവിയ്ക്ക് സംഭവിച്ച പിഴവാണിതെന്നും അബദ്ധം ശ്രദ്ധയിൽപെട്ടപ്പോൾ ഉടൻ തിരുത്തിയെന്നും പ്രാദേശിക കോൺഗ്രസ് നേതാക്കൾ വിശദീകരിച്ചു.

സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാന്‍; തുറന്നടിച്ച് കെ സുരേന്ദ്രന്‍സവര്‍ക്കറുടെ പടം എടുത്ത് മാറ്റിയത് ഭീകരവാദികളെ പ്രീണിപ്പിക്കാന്‍; തുറന്നടിച്ച് കെ സുരേന്ദ്രന്‍

English summary
cpm kannur district secretary mv jayarajan criticize congress over bharat jodo yatra savarkar controversy.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X