തുടരെയുള്ള ആരോഗ്യപ്രശ്‌നം, സിബിഐയുടെ ചോദ്യംചെയ്യല്‍ ജയരാജന്‍ ഭയപ്പെടുന്നതെന്തിന്?
തലശേരി: തുടരെയുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ പി ജയരാജന്റെ അഭിനയമാണോയെന്ന ചോദ്യങ്ങള്‍ പലപ്പോഴായി ഉയര്‍ന്നിട്ടുണ്ട്. പി ജയരാജന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴും കതിരൂര്‍ മനോജ് വധക്കേസിന്റെ അന്വേഷണത്തിനും ചോദ്യം ചെയ്യലിനും തടസമാകുകയാണ്. ജയരാജനെ കസ്റ്റഡിയില്‍ വിടണമെന്ന് സിബിഐ ആവശ്യപ്പെട്ടിരുന്നു.
ആരോഗ്യപ്രശ്‌നങ്ങള്‍ തടസമായി പറയുമ്പോള്‍ ജയരാജന് ഒരു കുഴപ്പവുമില്ലെന്നാണ് സിബിഐ പറയുന്നത്. ജയരാജന്റെ നെഞ്ചുവേദന വെറും മാനസിക പ്രശ്‌നം മാത്രമാണെന്നും അദ്ദേഹത്തിന് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ലെന്നും സിബിഐ വ്യക്തമാക്കുന്നു. അതേസമയം, ജയരാജന്‍ സിബിഐയുടെ ചോദ്യം ചെയ്യലിനെ ഭയപ്പെടുന്നത് എന്തിനാണെന്ന് കോടതി ചോദിച്ചു.

സിബിഐയുടെ കസ്റ്റഡി അപേക്ഷ പരിഗണിച്ചപ്പോഴാണ് തലശേരി സെഷന്‍സ് കോടതി ഇങ്ങനെ ചോദിച്ചത്. സിബിഐയുടെ കസ്റ്റഡിയില്‍ വിടണോയെന്ന കാര്യത്തില്‍ കോടതി ഈ മാസം 29ന് വിധി പറയും. സിബിഐയെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. സിബിഐ ഉന്നയിക്കുന്ന ആരോപണങ്ങള്‍ തെളിവു സഹിതം ഹാജരാക്കണമെന്നും കോടതി പറഞ്ഞു.
ഇതുവരെയായിട്ടും തെളിവ് ഹാജരാക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞിട്ടില്ല. അസുഖമുണ്ടെന്ന് വരുത്തി തീര്‍ക്കുകയാണ് ജയരാജന്‍ ഇപ്പോള്‍ ചെയ്യുന്നതെന്നും സിബിഐ പറഞ്ഞു. ജയരാജനെ മറ്റേതെങ്കിലും വിദഗ്ധ ആശുപത്രിയില്‍ പരിശോധന നടത്തിയതിനുശേഷം അഭിപ്രായം തേടണമെന്നും നിര്‍ദ്ദേശമുണ്ട്.












Click it and Unblock the Notifications