Get Updates
Get notified of breaking news, exclusive insights, and must-see stories!

നെഞ്ചുവേദനയെത്തുടര്‍ന്ന് പി ജയരാജനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കണ്ണൂര്‍: സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ എ.കെ.ജി സഹകരണ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ജയരാജന് വിശ്രമം ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.

ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസുമായി ബന്ധപ്പെട്ട് ജയരാജന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി സെഷന്‍സ് ചൊവ്വാഴ്ച കോടതി തള്ളിയിരുന്നു. കേസില്‍ ജയരാജനെ സിബിഐ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനിടയിലാണ് ജയരാജനെ നെഞ്ചുവേദനയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

p-jayarajan

ചോദ്യം ചെയ്യലിനായി ജനുവരി 12ന് സി.ബി.ഐ തലശ്ശേരി ക്യാമ്പ് ഓഫീസില്‍ ഹാജരാകാന്‍ സിബിഐ ജയരാജന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, ശാരീരിക വിഷമതകള്‍മൂലം ജയരാജന്‍ സിബിഐയ്ക്ക് മുന്നില്‍ ഹാജരാകാനാകില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയത്.

എന്നാല്‍, കേസില്‍ ജയരാജന്‍ പ്രതിയല്ലെന്ന് സിബിഐ അറിയിച്ചതിനെ തുടര്‍ന്ന് കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. പ്രതിയല്ലാത്തയാളുടെ ജാമ്യാപേക്ഷ പരിഗണിക്കേണ്ട ആവശ്യമില്ലെന്നാണ് കോടതിയുടെ ഉത്തരവില്‍ വ്യക്തമാക്കിയിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+