പി ജയരാജനെ പിന്തുണച്ച് ജില്ലാ സമ്മേളനം; എംഎൽഎമാർക്ക് രൂക്ഷ വിമർശനം, നേതൃത്വത്തിനെതിരെയും വിമർശനം!
കണ്ണൂർ: സിപിഎം ജില്ലാ സമ്മേളനം പുരോഗമിക്കുന്നതിനിടയിൽ ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളായ എംഎൽഎമാർക്കെതിരെ പ്രവർത്തന റിപ്പോർട്ടിൽ രൂക്ഷ വിമർശനം. മനോരമ ന്യൂസാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പി ജയരാജനെ സംരക്ഷിച്ചും പാര്‍ട്ടി സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചും ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ രംഗത്ത് വന്നെന്നും റിപ്പോർട്ടുകളുണ്ട്.
വ്യക്തിപൂജ വിവാദത്തില്‍ പി ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടിയെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഗ്രൂപ്പ് ചര്‍ച്ചയ്ക്കു ശേഷം നടന്ന പൊതുചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച നാലു പ്രതിനിധികളാണ് വിഷയം ഉയര്‍ത്തിയതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട് ചെയ്യുന്നത്.

കീഴാറ്റൂർ സമരം
പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ടിലും, റിപ്പോര്‍ട്ടിന്മേലുള്ള പൊതുചര്‍ച്ചയിലുമാണ് എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം പ്രതിനിധികള്‍ ഉയര്‍ത്തിയത്. കീഴാറ്റൂർ സമരത്തിൽ സിപിഎം സംസ്ഥാന സർക്കാരിന്റെ താൽപര്യത്തിനൊപ്പമാണ് നിന്നത്. എന്നാൽ സിപിഐ ഇതിന് എതിര് നിന്നെന്നും സമ്മേളനത്തിൽ വിമർശനം ഉയർന്നു.

സംഘടന പ്രവർത്തനത്തിൽ ഇടപെടുന്നില്ല
സമരവുമായി ബന്ധപ്പെട്ട് സിപിഐഎം സര്‍ക്കാരിന്റെ താല്‍പര്യത്തിന് ഒപ്പം നിന്നപ്പോള്‍ സിപിഐ എതിര് നില്‍ക്കുകയാണ് ചെയ്തതെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നെന്നാണ് റിപ്പോർട്ട്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ എംഎല്‍എമാര്‍, പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കാര്യക്ഷമമായി ഇടപെടുന്നില്ലെന്നാണ് പ്രവര്‍ത്തന റിപ്പോര്‍ട്ടിലെ വിമര്‍ശനം.

നടപടിക്കെതിരെ രൂക്ഷ വിമർശനം
വ്യക്തിപൂജ വിവാദത്തില്‍ പി ജയരാജനെതിരായ നടപടിക്കെതിരെ കണ്ണൂര്‍ ജില്ലാ സമ്മേളനത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയര്‍ന്നത്. സംസ്ഥാന സമിതിയുടെ നടപടി അനവസരത്തിലായിരുന്നുവെന്നു കൂത്തുപറമ്പ്, മട്ടന്നൂര്‍ മേഖലയില്‍ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

അച്ഛടക്ക നടപടി അനവസരത്തിൽ
ലോക്കല്‍ സമ്മേളനങ്ങള്‍ പൂര്‍ത്തിയാക്കി പാര്‍ട്ടി ഏരിയ സമ്മേളനങ്ങളിലേക്കു കടക്കുന്ന ഘട്ടത്തിലാണു ജില്ലാ സെക്രട്ടറിക്കെതിരെ സംസ്ഥാന സമിതി അച്ചടക്കനടപടിയുടെ സ്വഭാവമുള്ള വിലയിരുത്തല്‍ നടത്തുന്നത്. ഇത് അനവസരത്തിലായിയെന്നാണ് വിലയിരുത്തൽ.

തീരുമാനം പുറത്തു വന്നതിലും അതൃപ്തി
സംസ്ഥാനസമിതി തീരുമാനത്തിന്റെ വാര്‍ത്തകള്‍ പുറത്തുവന്നതിലും പ്രതിനിധികള്‍ അതൃപ്തി രേഖപ്പെടുത്തി. ആർഎസ്എസിനെതിരെ പ്രതിരോധം തീർക്കാൻ സാധിച്ചതും അംഗങ്ങളുടെ എണ്ണം വർധിച്ചതും നേട്ടങ്ങളായി ചൂണ്ടി കാട്ടുന്നു. ജില്ലയുടെ സമഗ്രവികസന പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് കാരായി രാജൻ കൺവീനറായി പ്രമേയവും അവതരിപ്പിച്ചു.












Click it and Unblock the Notifications