കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഖാക്കൾക്ക് സംഘടനാ പ്രവർത്തനത്തിൽ ശ്രദ്ധയില്ല; 'സുഖിയന്മാരെന്ന്' സിപിഎം സംഘടന രേഖ!

Google Oneindia Malayalam News

തിരുവനന്തപുരം: സംഘടന തലത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം കൊണ്ടുവരുന്നതിനുമുള്ള നിര്‍ദേശങ്ങളടങ്ങിയ സംഘടന രേഖ സിപിഎം സംസ്ഥാന സെക്രട്ടരി കോടിയേരി ബാലകൃഷ്ണൻ സംസ്ഥാന കമ്മറ്റി യോഗത്തിൽ അവതരിപ്പിച്ചു. പാര്‍ട്ടിയില്‍ സുഖിമാന്മാര്‍ കൂടുന്നുവെന്ന് സിപിഎം സംഘടനാ രേഖയിൽ വ്യക്തമാക്കുന്നു.

<strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?</strong>ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സിസ്റ്റർ ലൂസി കളപ്പുരയുടെ ആത്മകഥ; വെളിപ്പെടുത്തൽ പ്രമുഖർക്കെതിരെ?

<strong>ദില്ലി യൂണിവേഴ്സിറ്റി ക്യാംപസിൽ സവർക്കറുടെ പ്രതിമ, ഒപ്പം ഭഗത് സിങും സുഭാഷ് ചന്ദ്രബോസും!</strong>ദില്ലി യൂണിവേഴ്സിറ്റി ക്യാംപസിൽ സവർക്കറുടെ പ്രതിമ, ഒപ്പം ഭഗത് സിങും സുഭാഷ് ചന്ദ്രബോസും!

ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ മനസ്സിലാക്കണം. ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംഘടനാ രേഖ പറയുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയാണ്. അതിന്റെ അലയൊലികള്‍ സംസ്ഥാനത്തുമുണ്ട്. വിപല്‍ക്കരമായ ഒരു സന്ദേശമാണ് ഇത് നല്‍കുന്നതെന്നും കോടിയേരി അവതരിപ്പിച്ച സംഘടന രേഖയിൽ വ്യക്തമാക്കുന്നു.

Kodiyeri Balakrishnan

പ്രവർത്തകർക്ക് സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധയില്ല. ഇത്തരക്കാരില്‍ നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. ഇതോടൊപ്പം തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന രേഖയും കോടിയേരി ബാലകൃഷ്ണന്‍ കമ്മറ്റിയില്‍ അവതരിപ്പിച്ചു. വൈകുന്നേരം നാല് മണിമുതൽ ഇതിന്മേലുള്ള ചർച്ചയാണ്.

സംഘടനാ നിർദേശങ്ങൾ നടപ്പാക്കാൻ നേതൃത്വം ഇച്ഛാശക്തി കാണിക്കണമെന്ന് രേഖ നിർദേശിക്കുന്നു. നേതാക്കളുടെ പ്രവർത്തന പ്രസംഗ ശൈലികൾ മാറ്റണം. ബ്രാഞ്ച് തലം മുതൽ സംസ്ഥാനതലം വരെ നേതാക്കൾ ജനങ്ങളോട് പുച്ഛത്തോടെ സംസാരിക്കരുത്. ഓരോ പാർട്ടിയോഗങ്ങളും ക്ലാസുകളും ജനകീയ അടിത്തറ തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ടുള്ളതാകണമെന്നും രേഖയിൽ നിർദേശമുണ്ട്. സംസ്ഥാനസർക്കാരിന്റെ ഭരണനേട്ടങ്ങൾ രാഷ്ട്രീയനേട്ടമായി മാറുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് കഴിഞ്ഞ ദിവസം വിലയിരുത്തിയിരുന്നു.

English summary
CPM state committee meeting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X