Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎം സംസ്ഥാന സമ്മേളനം ആലപ്പുഴയില്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സമ്മേളനത്തിന് ആലപ്പുഴ വേദിയാകും. അടുത്ത വര്‍ഷം ഫെബ്രുവരി 20 മുതല്‍ 25 വരെയാണ് സമ്മേളനം. തിരുവനന്തപുരത്ത് നടന്ന പാര്‍ട്ടി സംസ്ഥാന സമിതിയാണ് ഇതു സംബന്ധിച്ച് അന്തിമ തീരുമാനമെടുത്തത്. സിപിഎം സംസ്ഥാന സെക്രട്ടറിയാണ് സ്ഥലവും തീയതിയും നിശ്ചയിച്ചത്. ഇത് മറ്റ് അംഗങ്ങള്‍ ഏകകണ്ഠമായി അംഗീകരിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 15 മുതല്‍ ബ്രാഞ്ച് സമ്മേളനങ്ങള്‍ ആരംഭിക്കുമെന്നാണ് വിവരം. നവംബറില്‍ ലോക്കല്‍ സമ്മേളനങ്ങളും ഡിസംബറില്‍ ഏരിയാ സമ്മേളനങ്ങളും ജനുവരിയില്‍ ജില്ലാ സമ്മേളനങ്ങളും നടത്താനും ധാരണയായിട്ടുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മറ്റിയോഗം 2015 മാര്‍ച്ച് 15നു മുമ്പായി സംസ്ഥാന ഘടകങ്ങള്‍ സമ്മേളന നടപടികള്‍ പൂര്‍ത്തീകരിച്ചിരിക്കണമെന്ന് നിര്‍ദേശിച്ചിരുന്നു.

cpm-flag

മുന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ ഈ സമ്മേളനത്തോടെ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറും. ഇക്കാര്യം നേതാക്കള്‍ നേരത്തെ തന്നെ പരസ്യമായി അറിയിച്ചിട്ടുള്ളതാണ്. വിഭാഗീയത ഒരു പരിധിവരെ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഭാരവാഹി തെരഞ്ഞെടുപ്പില്‍ അത് പ്രകടമായേക്കും.

നിയമസഭാ തെരഞ്ഞെടുപ്പിന് അധികനാളുകള്‍ ബാക്കിയില്ലാത്തതിനാല്‍ സംസ്ഥാന സമ്മേളനവും ഭാരവാഹി തെരഞ്ഞെടുപ്പും സിപിഎമ്മിന് നിര്‍ണായകമാണ്. ഇടതു പക്ഷ പാര്‍ട്ടികള്‍ക്ക് സംസ്ഥാനത്ത് വേരോട്ടം കുറയുകയാണെന്ന് വിമര്‍ശനങ്ങള്‍ക്കിടയിലാണ് പാര്‍ട്ടി സമ്മേളനമെത്തുന്നത്. ഈ അവസരത്തില്‍ കൂടുതല്‍ ശക്തിയോടെ പാര്‍ട്ടിയെ മുന്നോട്ടു നയിക്കാനാകുന്ന നേതാക്കളെയാകും സംസ്ഥാന സമ്മേളനത്തില്‍ തെരഞ്ഞെടുക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+