• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് നിര്‍ബന്ധിത അവധി?

  • By Soorya Chandran

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണനെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നോ... ഇപ്പോഴത്തെ നടപടികള്‍ നല്‍കുന്ന സൂചന അതാണ്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് ഒരുമാസത്തെ അവധിയാണ് പാര്‍ട്ടി അനുവദിച്ചിരിക്കുന്നത്. ആയുര്‍വേദ ചികിത്സക്കായാണ് അവധിയെന്നാണ് പാര്‍ട്ടിയുടെ ഔദ്യോഗിക വിശദീകരണം.

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് ജില്ലയിലെ രണ്ട് മണ്ഡലങ്ങളും സിപിഎമ്മിന് നഷ്ടമായിരുന്നു. പാര്‍ട്ടി സംസ്ഥാന സമിതി നിര്‍ദ്ദേശിച്ച സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജില്ലാ കമ്മിറ്റി കടുത്ത വിയോജിപ്പായിരുന്നു ആദ്യം പ്രകടിപ്പിച്ചിരുന്നത്.

സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കാനുള്ള സംസ്ഥാന സമിതിയില്‍ ടിപി രാമകൃഷ്ണന്‍ ശക്തമായ എതിര്‍പ്പാണ് പ്രകടിപ്പിച്ചത്. ജില്ലാ കമ്മിറ്റി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ഐക്യകണ്‍ഠേന പ്രമേയം പാസാക്കിയതും സംസ്ഥാന നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു.

തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള്‍ കോഴിക്കോട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും കേന്ദ്ര കമ്മിറ്റി അംഗവുമായ എ വിജയരാഘവനും വയകരയില്‍ എഎന്‍ ഷംസീറും തോറ്റു. പാര്‍ട്ടിയുടെ പ്രസ്റ്റീജ് സീറ്റ് ആയിരുന്ന വടകര നഷ്ടപ്പെട്ടതാണ് ഏറ്റവും വലിയ പ്രശ്‌നം. സംസ്ഥാനത്തെ ഏറ്റവും ചെറിയ ഭൂരിപക്ഷത്തിനാണ് വടകരയില്‍ സിപിഎം സ്ഥാനാര്‍ത്ഥി തോറ്റത്.

ജില്ലാ സെക്രട്ടറി ടിപി രാമകൃഷ്ണന് പാര്‍ട്ടി നല്‍കിയ നിര്‍ബന്ധിത അവധിയാണിതെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം.

English summary
CPM Kozhikkode district secretary on leave for one month
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more