കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രത്യേക വസ്ത്രം ധരിച്ച് കോളേജുകളിൽ എത്താൻ കഴിയാത്ത സാഹചര്യം'; വിമർശനം ഉന്നയിച്ച് എ വിജയരാഘവന്‍

Google Oneindia Malayalam News

തിരുവനന്തപുരം: രാമനവമിക്ക് ഇഷ്ടപ്പെട്ട ഭക്ഷണം പാകം ചെയ്താല്‍ വീടുകള്‍ ബുള്‍ഡോസറുകള്‍ പൊക്കുന്ന കാലമാണ് ഇതെന്ന് വ്യക്തമാക്കി സി പി എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ഒരു പ്രത്യേക വസ്ത്രം ധരിച്ച് കോളേജുകളിൽ എത്താൻ കഴിയാത്ത സാഹചര്യമാണ്. രാജ്യത്തിന്റെ ബഹുസ്വരത തകർക്കപ്പെട്ടു എന്നും വിജയരാഘവൻ വ്യക്തമാക്കി.

കേന്ദ്ര സർക്കാരിന്റെ നടപടികളെയും വിജയരാഘവൻ കുറ്റപ്പെടുത്തി. ജനങ്ങളെ പൂർണമായും ഭിന്നിപ്പിക്കുക എന്നതാണ് പ്രധാന ഉദ്ദേശം. വിദ്വേഷം പടർത്തി തീവ്ര ഹിന്ദുത്വ കൽപനകൾക്ക് അനുസൃതമായ ഹിന്ദു രാഷ്ട്രം സൃഷ്ടിക്കുക എന്നതിനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത് എന്നും വിജയരാഘവൻ ആരോപിച്ചു.

a

ഇവിടെ വർഗീയ വാദികൾ കലാപത്തിന് കാട്ടുതീ ആളിക്കത്തിക്കാൻ ശ്രമിക്കുകയാണ്. അതിനിടെ കേരളത്തിൽ യു ഡി എഫ് അവരുമായി കൂട്ടു ചേരുന്നതായി അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന് ജനങ്ങൾ നൽകുന്ന പിന്തുണ ഇല്ലാതാക്കാൻ വലിയ ഗൂഢാലോചനകൾ ആണ് ഇവിടെ നടക്കുന്നത്. എന്നാൽ ഇടതുപക്ഷത്തിന്റെ ബഹു ജന സ്വാധീനം വർധിച്ചു.

മനുഷ്യൻ എന്ന പദത്തിന്റെ മഹനീയ ഉള്ളടക്കം മനസ്സിലാക്കി നീതി പുലർത്തി മുന്നോട്ട് പോകുന്ന ഭരണം ആണ് കേരളത്തിൽ ഉള്ളത്. ഇടത് പക്ഷത്തിന് എതിരെ പലയിടങ്ങളിൽ നിന്നായി അസത്യങ്ങളും അപവാദങ്ങളും പ്രചരിക്കുകയാണ്. ഇത് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നു എന്നും എ വിജയരാഘവൻ വ്യക്തമാക്കി.

മാധ്യമങ്ങളുടെ നിഷ്പക്ഷതയിലും രാജ്യം പുറകോട്ട് പോകുകയാണ് ചെയ്തത്. പത്രാധിപരുടെ പത്രം ഇല്ലാതായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യക്തിക്ക് പത്രം നടത്തുക എന്നത് അസാധ്യമാണ്. മാധ്യമ മേഖലയെ കോർപ്പറേറ്റുകൾ കീഴടക്കി രാജ്യം രണ്ടാക്കി എന്നും അദ്ദേഹം പറഞ്ഞു.

തീവ്ര വലതു പക്ഷ - വര്‍ഗീയ വത്കരണത്തിന്റെയും കോര്‍പ്പറേറ്റ് വത്കരണത്തിന്റെയും ചൂഷണത്തിന്റെ ഭാഗമായ മാധ്യമങ്ങള്‍ ഒരു വശത്ത് നില്‍ക്കുകയാണ്. എന്നാൽ, ഇതിനെ തേല്‍പ്പിക്കാതെ സാധാരണക്കാര്‍ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല എ വിജയരാഘവന്‍ വ്യക്തമാക്കി.

പാലക്കാട്ട് ഇരട്ട കൊലപാതകങ്ങൾ; നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടർപാലക്കാട്ട് ഇരട്ട കൊലപാതകങ്ങൾ; നിരോധനാജ്ഞ തുടരുമെന്ന് ജില്ലാ കളക്ടർ

രാജ്യത്തിന്റെ പൊതു സമ്പത്ത് ഇഷ്ടപ്പെട്ട ശത കോടീശ്വരന്‍മാര്‍ക്ക് കൈമാറുന്നതിന് ജനം സാക്ഷിയായി കൊണ്ടിരിക്കുകയാണ്. സൈനിക ആവശ്യങ്ങള്‍ക്ക് ഉള്ള പൊതു മേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ഇഷ്ടപ്പെട്ട മുതലാളിമാര്‍ക്ക് കൈമാറുന്നു എന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ജീവിതം പുറകോട്ട് പോയി കൊണ്ടിരിക്കുന്നു എന്നും വിജയരാഘവന്‍ ചൂണ്ടിക്കാട്ടി.

English summary
cpm leader a vijayaraghavan criticized to central government over latest political issues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X