കോൺഗ്രസ് എന്തു നാടകം കളിച്ചാലും നേമത്ത് എൽഡിഎഫ് വിജയിക്കും;ആഞ്ഞടിച്ച് വിജയരാഘവൻ
തിരുവനന്തപുരം; ബിജെപിക്ക് അലോസരമുണ്ടാക്കുന്ന ഒന്നും ചെയ്യാനോ പറയാനോ കേരളത്തിലെ നേതൃത്വം തയ്യാറല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ.കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും വേട്ടയാടാനും വികസനപദ്ധതികൾ സ്തംഭിപ്പിക്കാനും ബിജെപിയുടെ ദേശീയ നേതൃത്വംതന്നെ രംഗത്തുവന്നപ്പോൾ എതിർത്ത് ഒരു വാക്കുപോലും പറയാൻ കോൺഗ്രസ് തയ്യാറായിട്ടില്ല. മറിച്ച് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും അപകീർത്തിപ്പെടുത്താനുള്ള എല്ലാ കുത്സിതനീക്കങ്ങൾക്കും പിന്തുണ നൽകുകയാണ് ചെയ്തത്.അവിടെയും നിന്നില്ല, അവർ പരസ്പരം ആലോചിച്ച് സർക്കാരിനെതിരെ നീങ്ങുന്ന സ്ഥിതിയുമുണ്ടായെന്നും വിജയരാഘവൻ കുറ്റപ്പെടുത്തി.

ലൈഫ് മിഷനെതിരെ കോൺഗ്രസ് എംഎൽഎ കേന്ദ്ര സർക്കാരിന് പരാതി കൊടുത്തതും പിറ്റേന്ന് സിബിഐ എഫ്ഐആർ രജിസ്റ്റർ ചെയ്തതും പരസ്പരധാരണയുടെ തെളിവാണ്.
രാഷ്ട്രീയ എതിരാളികൾക്കെതിരെ കേന്ദ്ര അന്വേഷണ ഏജൻസികളെ ബിജെപി സർക്കാർ ഉപയോഗിക്കുന്നതിനെ രാഹുൽ ഗാന്ധി വയനാട്ടിൽ വന്ന് വിമർശിച്ചപ്പോൾ, ദേശീയ നേതാവിന്റെ വായടപ്പിക്കാനാണ് രമേശ് ചെന്നിത്തലയും കൂട്ടരും മുതിർന്നത്.
ലോകത്തെ ഏറ്റവും ഉയരംകൂടിയ റെയില്‍വേ പാലം ചെനാബ് നദിക്ക് മുകളിലൂടെ പണിയുന്നു, ചിത്രങ്ങള്‍ കാണാം
കേരളത്തിന്റെ കാര്യത്തിൽ രാഹുൽ ഗാന്ധി അഭിപ്രായം പറയേണ്ട എന്നുവരെ രമേശ് ചെന്നിത്തല പറഞ്ഞു. വയനാട്ടിലെ അനുഭവമുള്ളതുകൊണ്ടാകാം, അടുത്തതവണ തിരുവനന്തപുരത്ത് വന്നപ്പോൾ ഇടതുപക്ഷ സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രമേശ് ചെന്നിത്തലയുടെ സ്വരത്തിൽത്തന്നെ രാഹുൽ ഗാന്ധി സംസാരിച്ചു. ബിജെപിയെ വിമർശിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു. ഈ പാർടി ബിജെപിയെ നേരിടാൻ ഇറങ്ങിയിരിക്കുന്നുവെന്ന് പ്രചരിപ്പിച്ചാൽ ജനങ്ങൾ അതിൽ വീണുപോകുമെന്ന് ധരിക്കുന്നവരുണ്ടെങ്കിൽ മെയ് രണ്ടിന് വോട്ടെണ്ണുമ്പോൾ കാര്യം മനസ്സിലാകും. കോൺഗ്രസ് എന്തു നാടകം കളിച്ചാലും നേമത്ത് എൽഡിഎഫ് വിജയിക്കും. വലിയ ഭൂരിപക്ഷത്തോടെ കേരളത്തിൽ എൽഡിഎഫ് വീണ്ടും അധികാരത്തിൽ വരുമെന്നും വിജയരാഘവൻ പറഞ്ഞു.
ക്യൂട്ടായി മഹിമ നമ്പ്യാര്‍: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications