Get Updates
Get notified of breaking news, exclusive insights, and must-see stories!

സിപിഎമ്മിനെ വിടാതെ പിന്തുടര്‍ന്ന് പീഡന പരാതികള്‍; പ്രവര്‍ത്തകയുടെ പരാതിയില്‍ നേതാവ് കസ്റ്റഡിയില്‍

പാലക്കാട്: പാര്‍ട്ടി നേതാക്കള്‍ക്കെതിരേയുള്ള ലൈംഗിക പീഡനപരാതികളാണ് സമീപകാലത്ത് സിപിഎമ്മിനെ ഉലച്ചുകൊണ്ടിരിക്കുന്നത്. ഷൊര്‍ണ്ണൂര്‍ എംഎല്‍എയും പാര്‍ട്ടി നേതാവുമായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ നേതാവ് ഉന്നയിച്ച് ലൈംഗിക പീഡനപരാതി ദേശീയ തലത്തിലടക്കം വലിയ വാര്‍ത്തകള്‍ക്കിടയാക്കിയിരുന്നു.

ഇതിനിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ പ്രതിസന്ധിയാലാക്കിക്കൊണ്ട് പാര്‍ട്ടിപ്രവര്‍ത്തകയെ നേതാവ് പീഡിപ്പിച്ചതായുള്ള ആരോപണം വീണ്ടും ഉയരുന്നത്. പാലക്കാട് മണ്ണാര്‍ക്കാടാണ് സംഭവം. പരാതിയുടെ അടിസ്ഥാനത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയും ഡിവൈഎഫ്‌ഐ മേഖലാ ഭാരവാഹിയുമായിരുന്ന നേതാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മീഡിയാവണ്ണാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.

cpm

അതേ സമയം പികെ ശശിക്കെതിരായി ഡിവൈഎഫ്‌ഐ നേതാവ് നല്‍കിയ പരാതിയില്‍ പാര്‍ട്ടി ഇതുവരെ നടപടിയെടുത്തിട്ടില്ല. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാന്‍ തയ്യാറാകത്തതിനാല്‍ കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. മറ്റൊരു ലൈംഗിക പീഡനപരാതിയില്‍ ഡിവൈഎഫ്‌ഐ നേതാവ് ജീവന്‍ ലാലിനെ പാര്‍ട്ടി ഒരു വര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തിരുന്നു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+