സിപിഎം വിട്ടു, ഐഷ പോറ്റി കോണ്‍ഗ്രസിൽ..കൊട്ടാരക്കരയിൽ സ്ഥാനാർത്ഥിയായേക്കും
തിരുവനന്തപുരം; മൂന്ന് പതിറ്റാണ്ട് നീണ്ട സി പി എം ബന്ധം അവസാനിപ്പിച്ച് മുൻ കൊട്ടാക്കര എം എൽ എ ഐഷ പോറ്റി കോണ്‍ഗ്രസിൽ ചേർന്നു. തിരുവനന്തപുരത്തെ രാപകൽ സമരവേദിയി എത്തിയാണ് അവർ പാർട്ടി അംഗത്വം സ്വീകരച്ചത്. കെ പി സി സി പ്രസിഡൻ്റ് സണ്ണി ജോസഫ് മെമ്പർഷിപ്പ് കൈമാറി.അഞ്ചുവര്‍ഷത്തോളമായി സി പി എമ്മുമായി അകല്‍ച്ചയിലായിരുന്നു ഇവർ.
കഴിഞ്ഞ വര്‍ഷം കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റി കലയപുരം ആശ്രയ സങ്കേതത്തിൽ സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ പ്രഭാഷണത്തിൽ ഐഷ പോറ്റി പങ്കെടുത്തിരുന്നു. അന്ന് വലിയ സ്വീകരണമാണ് ഇവർക്ക് കോണ്‍ഗ്രസ് പാർട്ടി നൽകിയത്. തുടർന്ന് ഇവർ കോണ്‍ഗ്രസ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ താൻ കോണ്‍ഗ്രസിൽ ചേരാനല്ല ഉമ്മൻചാണ്ടിയെ അനുസ്മരിക്കാനാണ് ആ പരിപാടിയിൽ പങ്കെടുത്തത് എന്നായിരുന്നു അവർ നൽകിയ വിശദീകരണം.

അതേസമയം വരുന്ന നിയമസഭ തിരഞ്ഞെടുപ്പിൽ അവർ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയായേക്കുമെന്നാണ് സൂചന. 2006ലാണ് ഐഷ പോറ്റി ആദ്യമായി കൊട്ടാരക്കരയിൽ വിജയിച്ച് കയറിയത്. അന്നത്തെ മുതിർന്ന നേതാവായിരുന്ന ബാലകൃഷ്ണ പിള്ളയെ തോൽപ്പിച്ച് കൊണ്ടായരുന്നു സി പി എമ്മിന് വേണ്ടി അവർ മണ്ഡലം പിടിച്ചത്. പിന്നീട് ഇതുവരേയും സി പി എമ്മിന് ഇവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലാണ് ഐഷയെ മാറ്റി കെ എൻ ബാലഗോപാലിനെ സി പി എം മത്സരിപ്പിച്ചത്. 10,814 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ അദ്ദേഹം വിജയിച്ച് കയറി.
എം എൽ എ കാലാവധി കഴിഞ്ഞ ശേഷം പാർട്ടി കമ്മിറ്റികളിൽ നിന്ന് മാറി നിൽക്കുകയായിരുന്നു ഐഷ പോറ്റി. ആരോഗ്യ പ്രശ്നങ്ങൾ കാരണം കമ്മിറ്റികളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന് ചൂണ്ടിക്കാട്ടി അവർ നേതൃത്വത്തിന് കത്ത് നൽകി. തുടർന്ന് അവരെ നേതൃത്വം കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പിന്നീട് പാർട്ടി പരിപാടികളിലൊന്നും അവർ പങ്കെടുത്തിരുന്നില്ല.
അതേസമയം ഐഷ മണ്ഡലത്തിൽ മത്സരിക്കുകയാണെങ്കിൽ കൊട്ടാരക്കര പിടിക്കാമെന്ന വിശ്വാസത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം. അതേസമയം ഇക്കുറിയും സി പി എം കെഎൻ ബാലഗോപാലിനെ തന്നെയാകും മത്സരിപ്പിച്ചേക്കുക. ഐഷ കൂടി മത്സര രംഗത്തിറങ്ങിയാൽ വലിയ പോരാട്ടത്തിനാകും മണ്ഡലം സാക്ഷ്യം വഹിക്കുക.












Click it and Unblock the Notifications