എകെജിയേയും സംഘിയാക്കിയോ... ഹിന്ദു നവോത്ഥാന നായകന്‍?
മലപ്പുറം: സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും സമ്മേളനങ്ങളിലും മറ്റും സ്വാമി വിവേകാനന്ദന്റേയും ശ്രീനാരായ ഗുരുവിന്റേയും ചട്ടമ്പി സ്വാമികളുടേയും ചിത്രങ്ങള്‍ വക്കുന്നതിനെ വിമര്‍ശിക്കാത്ത മറ്റ് പാര്‍ട്ടിക്കാര്‍ ഉണ്ടാകില്ല. സിപിഎമ്മിനെന്ത് വിവേകാനന്ദന്‍ എന്നായിരിക്കും പലരുടേയും ചോദ്യം.
അപ്പോള്‍ ഹിന്ദു ഐക്യ വേദിയുടെ സമ്മേളനത്തില്‍ പാവങ്ങളുടെ പടത്തലവനും സിപിഎമ്മിന്റെ അനിഷേധ്യ നേതാവും ആയിരുന്ന എകെജിയുടെ ചിത്രം വച്ച് പ്രചാരണം നടത്തിയാലോ. 'ഇത് ഞങ്ങളുടെ നേതാവാണ്, ഈ ചിത്രം നിങ്ങള്‍ ഉപയോഗിക്കരുത്' എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ലല്ലോ!

ഏപ്രില്‍ 3,4,5 തിയ്യതികളില്‍ മലപ്പുറത്ത് നടക്കുന്ന ഹിന്ദു ഐക്യവേദി സംസ്ഥാന സമ്മേളനത്തിന്റെ ഓണ്‍ലൈന്‍ പ്രചരണത്തിലാണ് എകെജിയുടെ ചിത്രം ഉള്ളത്. ഗുരുവായൂര്‍ സത്യാഗ്രഹത്തിന് നേതൃത്വം വഹിച്ചതാണ് എകെജിയെ ഐക്യവേദിക്കാര്‍ക്ക് പ്രിയങ്കരനാക്കിയത്.
'ഹിന്ദു ഐക്യത്തിന്റെ ശംഖനാദം മുഴങ്ങുകയാണെങ്ങും... ഗുരുവായൂര്‍ സത്യാഗ്രഹ സമരനായകന്‍, ഹിന്ദു നവോത്ഥാന നായകന്‍... എകെജിക്ക് പ്രണാമങ്ങളോടെ' എന്നാണ് പോസ്റ്ററിലെ വാക്കുകള്‍.
എന്തായാലും ഈ ചിത്രം ഇപ്പോള്‍ ഫേസ്ബുക്കില്‍ നന്നായി പ്രചരിക്കുന്നുണ്ട്. ഹിന്ദു ഐക്യവേദി പ്രവര്‍ത്തകര്‍ തന്നെയാണോ ഇത് തയ്യാറാക്കിയതെന്ന് ഒരുറപ്പും ഇല്ലെന്നാണ് ചിലര്‍ പറയുന്നത്.












Click it and Unblock the Notifications