മുരുകന്‍ കാട്ടാക്കടയ്‌ക്കെതിരായ ഭീഷണി ഫാസിസ്റ്റ് രീതി, പ്രതികരണവുമായി ആനാവൂർ നാഗപ്പൻ
തിരുവനന്തപുരം: കവി മുരുകൻ കാട്ടാക്കടയ്ക്ക് എതിരെ ഉയർന്ന വധഭീഷണിയിൽ പ്രതിഷേധിച്ച് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ. മുരുകന്‍ കാട്ടാക്കടയ്‌ക്കെതിരായ ഭീഷണി ഫാസിസ്റ്റ് രീതി ആണെന്ന് ആനാവൂർ നാഗപ്പൻ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
പ്രതികരണം പൂർണരൂപം: ' പ്രശസ്ത കവി മുരുകന്‍ കാട്ടാക്കടയ്ക്ക് നേരെയുള്ള വധഭീഷണിയില്‍ ശക്തമായി പ്രതിഷേധിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വിജയം ഉറപ്പായതോടെ പരാജയ ഭീതിയിലായ എതിരാളികള്‍ അക്രമം അഴിച്ചു വിടുകയാണ്. ഇടതുമുന്നണി സര്‍ക്കാരിന്റെ ജനോപകാരപ്രദമായ നയങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുകയും നാടിന്റെ പുരോഗതിക്കായി അതേ നയങ്ങള്‍ കൂടുതല്‍ ശക്തിയായി തുടരണമെന്ന് ആഗ്രഹിക്കുകയും ചെയ്ത നിരവധി പേരാണ് സമൂഹത്തിന്റെ നാനാതുറകളിലും നിന്നും രംഗത്തു വന്നത്.

ഇവരൊക്കെ സ്വമേധയാ ഇടതുമുന്നണിയുടെ വിജയത്തിനായി രംഗത്തിറങ്ങുകയും ചെയ്തിരുന്നു. സാധാരണക്കാര്‍ക്കൊപ്പം തന്നെ സാഹിത്യകാരന്മാര്‍, കലാകാരന്മാര്‍ തുടങ്ങി നിരവധി മേഖലയിലുള്ളവരാണ് പ്രചാരണ രംഗത്ത് തങ്ങളുടേതായ രീതിയില്‍ സജീവമായത്. ഇത്തരം കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പായപ്പോള്‍ എതിരാളികള്‍ ഫാസിസ്റ്റ് മാര്‍ഗം അവലംബിച്ച് ഇടതുപക്ഷത്തിനായി രംഗത്തിറങ്ങിയവര്‍ക്കെതിരെ വിവിധ തരത്തിലുള്ള ആക്രമണങ്ങളുമായി രംഗത്തു വരുകയാണ്.
Recommended Video

സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപങ്ങള്‍ ചൊരിയുകയും വ്യക്തിഹത്യ നടത്തുകയും ചെയ്യുന്നത് മുതല്‍ വധഭീഷണി വരെ മുഴക്കുന്നുണ്ട്. തെരുവുകളില്‍ രാഷ്ട്രീയ എതിരാളികള്‍ ഗുണ്ടാ ആക്രമണങ്ങള്‍ നടത്തുകയാണ്. ഇതിനു സമാനമാണ് ഫോണിലും ഇ മെയിലുകളിലും വധഭീഷണി മുഴക്കുന്നത്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നു വരണം. സാംസ്‌കാരിക മേഖലയില്‍ നടത്തുന്ന ഇത്തരം അഴിഞ്ഞാട്ടങ്ങള്‍ക്കെതിരെ ഒറ്റക്കെട്ടായ പ്രതിരോധം തീര്‍ക്കുകയും വേണം. മുരുകന്‍ കാട്ടാക്കടയെ ഇല്ലായ്മ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നവര്‍ ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഗുണ്ടകള്‍ തന്നെയാണ്. ഇവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നു.












Click it and Unblock the Notifications