Get Updates
Get notified of breaking news, exclusive insights, and must-see stories!

ദുരിതാശ്വാസ ക്യാമ്പിൽ സംഘർഷം; സിപിഎം നേതാവിനെതിരെ കേസ്, പോലീസുകാരന്റെ തലയിൽ അരിച്ചാക്ക് വെച്ചു

കൊച്ചി: ദുരിതാശ്വാസ ക്യാമ്പിൽ പ്രശ്നങ്ങളുണ്ടാക്കിയ സിപിഎം നേതാവിനെതിരെ കേസെടുത്തു. സിപിഎം നായരമ്പലം ഏരിയ സെക്രട്ടറി ഉല്ലാസാണ് ദുരിതാശ്വാസ ക്യാമ്പിൽ പോലീസിന്റെ കൃത്യനിർവഹണത്തിന് തടസം നിൽക്കുകയും ക്യാമ്പിലുണ്ടായിരുന്ന ഉദ്യോഗസ്ഥരോട് മോശമായി പെരുമാറുകയും ചെയ്തത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ഞാറയ്ക്കൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ വസ്തുക്കൾ മാറ്റാൻ ഉല്ലാസ് തടസം നിന്നു. സംഘർഷത്തിനിടെ ക്യാമ്പിലുണ്ടായിരുന്ന എ എസ് ഐയുടെ തലയിലേക്ക് ഇയാൾ അരിച്ചാക്ക് കയറ്റിവെയ്ക്കാൻ ശ്രമിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

ഡിവൈഎഫ്ഐയുടെ കൊടി

ഡിവൈഎഫ്ഐയുടെ കൊടി

ദുരിതാശ്വാസ ക്യാമ്പിലേക്കെത്തുന്ന വസ്തുക്കളും ഭക്ഷണവും എല്ലാവർക്കും നൽകുന്നില്ലെന്ന പരാതിയെ തുടർന്നാണ് പോലീസ് ക്യാമ്പിലെത്തിയത്. ദുരിതാശ്വാസ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന വാഹനത്തിൽ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമായത്. ഇത് ചോദ്യം ചെയ്തത് കൂടുതൽ സംഘർഷത്തിലേക്ക് വഴിവെച്ചു. നായരമ്പലം പഞ്ചായത്തിൽ 9 ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. ഒരു ഓഡിറ്റോറിയ്തതിലും സ്കൂളിലുമായാണ് ഇവിടേക്കാവശ്യമായ ഭക്ഷണം ഒരുക്കിയിരുന്നത്.

അട്ടിമറി

അട്ടിമറി

മറ്റ് ക്യാമ്പുകളിലേക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും കൊണ്ടുപോകുന്ന വാഹനങ്ങളിൽ ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയത് അതൃപ്തിക്കിടയാക്കി. ക്യാമ്പ് നടത്തിപ്പിന് വേണ്ടി കമ്മിറ്റി രൂപികരിക്കാൻ നടത്തിയ ശ്രമം ചില സിപിഎം നേതാക്കൾ ഇടപെട്ട് അട്ടിമറിച്ചെന്ന് ആരോപണമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളിൽ ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി തന്നെ മുന്നറിയിപ്പ് നൽകിയതാണ്. വിവിധ ക്യാമ്പുകളുടെ മുമ്പിൽ വിവിധ പാർട്ടിയിൽപെട്ടവർ അവരവരുടെ കൊടികൾ നാട്ടിയത് നേരത്തെ വിമർശനത്തിനിടയാക്കിയിരുന്നു.

കോൺഗ്രസ്- സിപിഎം തർക്കം

കോൺഗ്രസ്- സിപിഎം തർക്കം

ക്യാമ്പിൽ എത്തിയ സാധനങ്ങൾ ചിലർക്ക് മാത്രമായി വിതരണം ചെയ്യുകയാണെന്ന് കോൺഗ്രസ് പ്രവർത്തകൾ ആരോപണം ഉന്നയിച്ചു. ഇതോടെ ഇരുവിഭാഗവും തമ്മിൽ തർക്കം രൂക്ഷമായി. പഞ്ചായത്തംഗം ബിജുവിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൈയ്യേറ്റം ചെയ്തതായി പരാതി ഉയർന്നു. ഈ പരാതി പരിശോധിക്കാനെത്തിയ പോലീസ് സംഘം ഇരു കൂട്ടർക്കും മുന്നറിയിപ്പ് നൽകി. തൽസ്ഥിതി തുട‍ർന്നാൽ ക്യാമ്പ് പോലീസ് നിയന്ത്രണത്തിലാക്കുമെന്നും അറിയിച്ചു. ഇതോടെയാണ് സിപിഎം ലോക്കൽ സെക്രട്ടറിയായ ഉല്ലാസ് പോലീസിന് നേരെ തട്ടിക്കയറിയത്. ഇയാൾ എ എസ് ഐയുടെ തലയിൽ അരിച്ചാക്ക് കയറ്റി.

വിശദീകരണം

വിശദീകരണം

പാർട്ടിക്കാർ സമാഹരിച്ച് നൽകിയ സാധനങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിച്ച വാഹനങ്ങളിൽ മാത്രമാണ് ഡിവൈഎഫ്ഐയുടെ കൊടി കെട്ടിയതെന്നാണ് പാർട്ടിവൃത്തങ്ങളുടെ വിശദീകരണം. മറ്റൊരു പാർട്ടി പ്രവർത്തകന്റെ തലയിലേക്ക് അരിച്ചാക്ക് വയ്ക്കുന്നതിനിടെ പോലീസുകാരൻ എത്തിയതാണെന്നാണ് ഉല്ലാസിന്റെ വിശദീകരണം. എന്നാൽ ഉല്ലാസ് പോലീസുകാരനുമായി തർക്കിക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

Recommended Video

cmsvideo
    ദുരന്തമുഖത്തെ നാണംകെട്ട ദുരന്തം കണ്ണന്താനം
    നിങ്ങൾക്കും സഹായിക്കാം

    നിങ്ങൾക്കും സഹായിക്കാം

    മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിങ്ങൾക്കും സംഭാവന നൽകാം. ഇതാണ് സംഭാവനകൾ അയക്കാനുള്ള വിവരം.

    Name of Donee: CMDRF
    Account number : 67319948232
    Bank: State Bank of India
    Branch: City branch, Thiruvananthapuram
    IFSC Code: SBIN0070028
    Swift Code: SBININBBT08

    keralacmdrf@sbi എന്ന യുപിഐ ഐഡി വഴിയും സംഭാവനകൾ നല്‍കാവുന്നതാണ്.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+