ആളുമാറി ഐടിഐ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചു കൊന്ന കേസ്; സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റില്‍
Recommended Video

കൊല്ലം: ആളുമാറി ഐടിഐ വിദ്യാര്‍ത്ഥിയെ അടിച്ചു കൊന്ന കേസില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിപിഎം അരിയല്ലൂര്‍ ബ്രാഞ്ച് സെക്രട്ടറി സരസന്‍പിള്ളയാണ് പൊലീസ് കസ്റ്റഡിയില്‍ ഉള്ളത്. ചവറ സിഐയുടെ നേതൃത്വത്തിലുള്ള സഘം ഇയാളെ ഇപ്പോള്‍ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.
ഐടിഐ വിദ്യാര്‍ത്ഥിയായ രഞ്ജിത്തിനെ വീട്ടില്‍ കയറി മര്‍ദ്ദിച്ചു സംഘത്തിലെ സരസന്‍പിള്ളയും ഉണ്ടായിരുന്നതായി രഞ്ജിത്തിന്‍റെ കുടുംബവും അയല്‍വാസികളും പോലീസിന് മൊഴി നല്‍കിയിരുന്നു. ബ്രാഞ്ച് സെക്രട്ടറിയുടെ മകളെ ശല്യപ്പെടുത്തിയെന്ന് പറഞ്ഞായിരുന്നു രഞ്ജിത്തിനെ മർദിച്ചത്.

ഫെബ്രുവരി 14 നായിരുന്നു ജയില്‍ വാര്‍ഡനായ വിനീതന്‍റെ നേതൃത്വത്തിലെത്തിയ സംഘം രഞ്ജിത്തിനെ മര്‍ദ്ദിച്ചത്. വീട്ടിനുള്ളില്‍ നിന്ന് വിളിച്ചിറക്കിയ രഞ്ജിത്തിനെ പെണ്‍കുട്ടിയെ ശല്ല്യം ചെയ്‌തെന്നാരോപിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.
നിങ്ങള്‍ പറയുന്ന പെണ്‍കുട്ടിയെ എനിക്ക് അറിയില്ലെന്ന് രഞ്ജിത്ത് പറഞ്ഞെങ്കിലും മര്‍ദ്ദനം തുടരുകയായിരുന്നു. ബോധരഹിതനായ രഞ്ജിത്ത് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഫെബ്രുവരി 28 ന് മരിച്ചു. സംഭവത്തില്‍ വിനീതനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും സരസന്‍ പിള്ള ഒളിവില്‍ പോയിരിക്കുകയായിരുന്നു.


Click it and Unblock the Notifications