ആലപ്പുഴയിൽ സിപിഎം പ്രവർത്തകന് വെട്ടേറ്റു; 2 പേർ അറസ്റ്റിൽ
ആലപ്പുഴ; ആലപ്പുഴയിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു. വളവനാട് ലോക്കൽ കമ്മിറ്റി അംഗമായ ടി സി സന്തോഷിനെയാണ് വെട്ടിപരിക്കേൽപ്പിച്ചത്.സംഭവത്തിൽ ബി എം എസ് പ്രവർത്തകരായ കുരുവി സുരേഷ്, ഷൺമുഖൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രമണത്തിൽ സന്തോഷിന് കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണം എന്നാണ് പോലീസ് പറയു്നനത്. അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.













Click it and Unblock the Notifications