കണ്ണൂരില്‍ നായനാരുടെ വീട്ടിലേക്കുള്ള യാത്രക്കിടെ അത് കണ്ടു.,കേരള മോഡലിനെക്കുറിച്ച് കെജ്രിവാളിനോട്..
കൊച്ചി: ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃദ്ധ കാരാട്ട്. കെജ്രിവാള്‍ കേരള മോഡല്‍ പഠിക്കണെ എന്ന് ബൃദ്ധ കാരാട്ട് പറഞ്ഞു. ട്വന്റി ട്വന്റിയുമായുള്ള സംഖ്യത്തെ വിമര്‍ശിച്ചുകൊണ്ടായിരുന്നു ബൃദ്ധ കാരാട്ടിന്റ വിമര്‍ശനം. കെജ്രിവാള്‍ കേരളത്തില്‍ വന്നപ്പോള്‍ ആ അവസരം കേരള മോഡല്‍ പഠിക്കാന്‍ ഉപയോഗപ്പെടുത്താമായിരുന്നു എന്നാണ് ബൃദ്ധ പറഞ്ഞത്.
'ദൗര്‍ഭാഗ്യകരം എന്നുപറയട്ടെ അദ്ദേഹം ഒരു ബിസിനസ് ഗ്രൂപ്പുമായാണ് കൈകോര്‍ത്തിരിക്കുന്നത്. ബിസിനസുകാരുടെ കൈപിടിച്ചു നില്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്നും നേതാക്കളില്‍ നിന്നും സാധാരണക്കാരന് ഗുണകരമായ എന്തെങ്കിലും പ്രതീക്ഷിക്കുന്നതില്‍ കാര്യമില്ല' ബൃദ്ധ പറഞ്ഞു. മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ബൃദ്ധ കാരാട്ടിന്റെ പ്രതികരണം.

എല്ലാ കാര്യങ്ങളിലും ഇടതുപക്ഷ ബദല്‍ നയങ്ങളാണ് മുന്നോട്ട് വെക്കുന്നതാണ് കേരള മോഡല്‍ എന്നും ബൃദ്ധ കാരാട്ട് പറഞ്ഞു. നായനാരുടെ വീട്ടിലേക്ക് പോകുംവഴി ഉണ്ടായ ഒരു അനുഭവവും ബൃദ്ധാ കാരാട്ട് ബങ്കുവെച്ചു.
കണ്ണൂരില്‍ നായനാരുടെ വീട്ടിലേക്കുള്ള യാത്രക്കിടെ റോഡരികിലെ ഒരു കടയില്‍ വലിയ തിരക്ക് കണ്ടു. കൂടെയുള്ളവരോട് അതേക്കുറിച്ച് ചോദിച്ചു. അതൊരു മാവേലി സ്റ്റോര്‍ ആയിരുന്നു. ഞാന്‍ അവിടെയിറങ്ങി കാര്യങ്ങള്‍ അന്വേഷിച്ചറിഞ്ഞു. വിലവിവരപ്പട്ടിക നോക്കി. വിപണി വിലയേക്കാള്‍ 30 മുതല്‍ 50 ശതമാനം വരെ വിലക്കുറവ്. ഈ കേരള മോഡലാണ് രാജ്യത്തിന് മാതൃകയാകേണ്ടത്. മോദിയുടെ ഗുജറാത്തിലോ കെജ്രിവാളിന്റെ ഡല്‍ഹിയിലോ ഇങ്ങനെയാന്നില്ല,'' അവര്‍ പറഞ്ഞു.കേരളം മുന്നോട്ട് വെക്കുന്ന ഇത്തരം നയങ്ങളെ ബൃദ്ധാ കാരാട്ട് പ്രശംസിക്കുകയും ചെയ്തു.
ഗ്ലാമറസ് മിറർ ചിത്രം പങ്കുവെച്ച് പ്രേക്ഷകരുടെ സ്വന്തം മീനാക്ഷി: ചിത്രം ഏറ്റെടുത്ത് ആരാധകർ
ഡല്‍ഹിയില്‍ ബിജെപിക്കെതിരെ കൃത്യമായ നിലപാട് സ്വീകരിക്കാന്‍ ജെക്രിവാള്‍ ഇതുവരെ തയ്യാറായിട്ടില്ലെന്നും ബൃദ്ധ പറഞ്ഞു. ഒരു വിഭാഗം സാധാരക്കാരുടെ വീടുകള്‍ ബുള്‍ഡോസര്‍ വെച്ച് തകര്‍ക്കുമ്പോള്‍ ആം ആദ്മി പാര്‍ട്ടിക്കാര്‍ ആരും അവിടെ ഉണ്ടായിരുന്നില്ലെന്ന് ബൃദ്ധ പറഞ്ഞു. കെജ്രിവാളിന്റെ അസാന്നിദ്ധ്യം സംശയാസ്പദമാണെന്നും ബൃദ്ധ പറഞ്ഞു.
ഡല്‍ഹിയില്‍ ജഹാംഗീര്‍പൂരിയിലായിരുന്നു ബുള്‍ഡോസര്‍ ഉപയോഗിച്ച് വീടുകളും കെട്ടിടങ്ങളും തകര്‍ത്തത്. കോടതി ഉത്തരവിനെ മറികടന്നുകൊണ്ടുള്ള നീക്കത്തെ ബൃദ്ധാ കാരാട്ട് എതിര്‍ക്കുകയും ചെയ്തിരുന്നു. മുസ്ലിം ന്യൂനപക്ഷങ്ങളെ ലക്ഷ്യമിട്ടുള്ള ഭരണകൂടത്തിന്റെ ബുള്‍ഡോസറുകള്‍ വെറുപ്പിന്റെ ആശയത്തിന്റെ പ്രതീകമാണെന്ന് ബൃദ്ധ പറഞ്ഞു.












Click it and Unblock the Notifications