Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്ക് ആരെയും രാജ്യസഭയിലേക്ക് അയക്കാം; ഭരണഘടനയെ അപമാനിച്ചുകൊണ്ടാകരുത്- എം സ്വരാജ്

ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എസ് സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്ട്രപതി നാമനിര്‍ദേശം ചെയ്തതില്‍ പ്രതിഷേധമായി വിവിധ നേതാക്കള്‍. അധാര്‍മികം എന്നാണ് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. പഴയ സംഭവങ്ങള്‍ ഓര്‍മിപ്പിച്ചായിരുന്നു പി ജയരാജന്റെ പ്രതികരണം. എന്താണ് സദാനന്ദന്റെ യോഗ്യത എന്ന് കോണ്‍ഗ്രസ്, സിപിഎം നേതാക്കള്‍ ചോദിക്കുന്നു.

സദാനന്ദനെ രാജ്യസഭാ അംഗമായി രാഷ്ട്രപതി നാമനിര്‍ദേശം ചെയ്ത വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതിലെ പോരായ്മ ചൂണ്ടിക്കാട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം സ്വരാജ്. ആരെയാണ് നാമനിര്‍ദേശം ചെയ്യേണ്ടത് എന്ന കാര്യത്തില്‍ ഭരണഘടന പറയുന്നത് എന്ത് എന്നും അദ്ദേഹം വ്യക്തമാക്കുന്നു. ബിജെപി അവരുടെ നേതാക്കളെ രാജ്യസഭയിലേക്ക് അയക്കുന്നത് പോലെ അല്ല, രാഷ്ട്രപതി ബിജെപി നേതാവിനെ നാമനിര്‍ദേശം ചെയ്യുന്നത് എന്നും സ്വരാജ് ചൂണ്ടാക്കിട്ടി.

mswaraj against bjp rajya sabha mp-

എം സ്വരാജിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം:

ഒരു കാലത്ത് കണ്ണൂരിനെ അശാന്തമാക്കാൻ നേതൃത്വം കൊടുത്ത സ്വയംസേവകനും ഇപ്പോഴത്തെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ശ്രീ. സദാനന്ദനെ രാജ്യസഭയിലേക്ക് രാഷ്‌ട്രപതി നാമനിർദേശം ചെയ്തതിൽ മാധ്യമങ്ങൾ പൊതുവെ ആഹ്ലാദിക്കുന്നതായാണ് കാണുന്നത്.
രാഷ്ട്രപതിയുടെ നാമനിർദേശം ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടാനുള്ള ആർജവം മലയാള മാധ്യമങ്ങളിൽ പൊതുവെ കാണുന്നില്ല.

എങ്ങനെയുള്ളവരെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യേണ്ടതെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്.
" The members to be nominated by the President under sub - clause (a) of clause (1) shall consist of persons having special knowledge or practical experience in respect of such matters as the following, namely -
Literature, science, art, and social service "
സാഹിത്യ, ശാസ്ത്ര, കലാ, സാമൂഹ്യ പ്രവർത്തന രംഗങ്ങളിലെ അതികായരായി ദേശീയ പ്രശസ്തി നേടിയ പ്രതിഭകളെ മുൻകാലങ്ങളിൽ
നാമനിർദേശം ചെയ്തിട്ടുണ്ട്.

ലത മങ്കേഷ്കറും സച്ചിൻ ടെൻഡുൽകറും ഒക്കെ പരിഗണിക്കപ്പെട്ട സ്ഥാനത്തേയ്ക്കാണ് ഇപ്പോൾ ബി ജെ പി സംസ്ഥാന വൈസ് പ്രസിഡന്റ്‌ വരുന്നത് !
രാജ്യസഭാ നാമനിർദേശത്തിൽ രാഷ്ട്രീയ താല്പര്യം കലരുന്നത് മുൻപും ചർച്ചയായിട്ടുണ്ട്. പക്ഷെ ഇതുപോലൊന്നു കേട്ടിട്ടില്ല.
ഏതു രംഗത്തെ പ്രതിഭയാണ് ഇദ്ദേഹം എന്ന് ചോദിക്കാൻ നാലാം തൂണുകൾക്ക് നാവു പൊങ്ങുന്നുമില്ല.

"സാമൂഹിക സേവനത്തിനും വിദ്യാഭ്യാസ രംഗത്തെ മികവിനുമാണ് നാമനിർദേശം" എന്ന് മാതൃഭൂമിപത്രം പറയുന്നു. എന്നാൽ
ആ വാർത്തയിൽ തന്നെ പ്രധാനമന്ത്രി പറഞ്ഞ കാരണം അതല്ലതാനും.
കേരളത്തിൽ അക്രമരാഷ്ട്രീയമാണെന്ന ആരോപണം ദേശീയതലത്തിൽ ചർച്ചയാക്കാനാണു പരിപാടിയെന്നു മനോരമപത്രം പറയുന്നു. പക്ഷെ അവിടെ ഭരണഘടനാ ലംഘനം നടന്നുവെന്നു പറയാൻ മനോരമയ്ക്ക് വയ്യ.
ബി ജെ പിക്ക് അവരുടെ വൈസ് പ്രസിഡന്റിനെ രാജ്യസഭയിലേക്ക് അയക്കാം. ബിജെപി ക്ക് സ്വാധീനമുള്ള ഏതെങ്കിലും സംസ്ഥാനത്തു നിന്നും ആ പാർട്ടിയുടെ പ്രതിനിധിയായി അയക്കട്ടെ. അല്ലാതെ ഭരണഘടനയെയും പ്രതിഭകളെയും അപമാനിച്ചുകൊണ്ടാവരുത്.
- എം സ്വരാജ്

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+