കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രക്ഷോഭത്തെ പേടിക്കുന്ന മോദി സർക്കാരിന്റെ അന്തംവിട്ട നടപടികൾ', തുറന്നടിച്ച് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: കർഷകർ പ്രഖ്യാപിച്ച ദേശീയ ബന്ദിനിടെ ഇടത് നേതാക്കൾ അടക്കമുളളവരെ അറസ്റ്റ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയെ രൂക്ഷമായി വിമർശിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. ഫേസ്ബുക്ക് കുറിപ്പിലാണ് എംഎ ബേബി പ്രതികരിച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം:

'' കർഷക സമരം - മാറുന്ന ഇന്ത്യൻ രാഷ്ട്രീയം. ദില്ലി മുഖ്യമന്ത്രി ശ്രീ അരവിന്ദ് കേജരിവാൾ, സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം സഖാവ് സുഭാഷിണി അലി എന്നിവരെ വീട്ടു തടങ്കലിലാക്കിയ നരേന്ദ്രമോദിസർക്കാർ നടപടിയിൽ ശക്തമായി പ്രതിഷേധിക്കുന്നു. ജനാധിപത്യ മൂല്യങ്ങൾക്ക് മോദി സർക്കാർ എന്തു വില കല്പിക്കുന്നു എന്നത് പകൽ പോലെ വ്യക്തമാക്കുന്നതാണ് ഈ നടപടികൾ. ഒരു സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെയാണ് സ്വന്തം വസതിയിൽ നിന്ന് പുറത്തിറങ്ങാൻ സമ്മതിക്കാതെ ദില്ലി പോലീസ് ഉപരോധത്തിലാക്കിയിരിക്കുന്നത്.

അമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരുംഅമിത് ഷായുമായുള്ള ചര്‍ച്ച പരാജയം; നിയമം പിന്‍വലിക്കില്ലെന്ന് കേന്ദ്രം, പിന്നോട്ടില്ലെന്ന് കര്‍ഷകരും

കാൺപൂരിൽ നിന്നുള്ള മുൻ പാർലമെൻറംഗം കൂടെ ആയ സഖാവ് സുഭാഷിണിയെ കാൺപൂരിലെ അവരുടെ വീട്ടിലാണ് ആദിത്യനാഥ് സർക്കാർ വീട്ടുതടങ്കലിലാക്കിയത്. അടിയന്തരാവസ്ഥയെ ഓർമിപ്പിക്കുന്ന അതിഭീകര നടപടികളാണിവയെല്ലാം. കാർഷിക രംഗത്തെ മൊത്തമായി കുത്തകകൾക്കു തീറെഴുതുന്ന നിയമങ്ങളുണ്ടാക്കിയതിനെതിരെ ദില്ലിയുടെ അതിരുകളിൽ വന്നുകൂടി ഇന്ത്യയിലെ കർഷകർ നടത്തുന്ന പ്രക്ഷോഭത്തെ പേടിക്കുന്ന നരേന്ദ്ര മോദി സർക്കാർ അതിനെതിരേ ആരംഭിച്ചിരിക്കുന്നത് അന്തംവിട്ട നടപടികളാണ്.

ma baby

കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള പൌരരുടെ ഭരണഘടനാ ദത്തമായമൌലിക അവകാശമായി കണ്ട് അനുവദിക്കാനല്ല, നിഷ്ടൂരമായി അമർച്ച ചെയ്യാനാണ് ഇന്ന് സർക്കാർ ശ്രമിച്ചത്.
അരവിന്ദ് കേജരിവാളിനെയും സുഭാഷിണിയെയും വീട്ടുതടങ്കലിലാക്കിയതിനു പുറമേ ദളിത് നേതാവ് ചന്ദ്രശേഖർ ആസാദിനെയും തടവിലാക്കിയിട്ടുണ്ട്.

ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി സഖാവ് മറിയം ധാവ്ളെ, കർഷകസംഘം നേതാക്കളായ പി കൃഷ്ണപ്രസാദ്, കെകെ രാഗേഷ് കർഷകത്തൊഴിലാളി യൂണിയൻ നേതാവ് വിക്രം സിങ് തുടങ്ങി നിരവധി സമരനേതാക്കളേയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെട്ടു എന്നത് എന്തും ചെയ്യാനുള്ള സ്വേച്ഛാധിപത്യ ദുരധികാരമല്ല എന്നു തിരിച്ചറിഞ്ഞ്, കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ച്, മഹാമാരിയെ നേരിടുന്നതിലേക്ക് ശ്രദ്ധ തിരിച്ചുകൊണ്ടു വരാൻ നരേന്ദ്ര മോദി സർക്കാർ തയ്യാറാവണം. മറിച്ചാണെങ്കിൽ സമരവും ഐക്യദാർഢ്യപ്രസ്ഥാനവും കൂടുതൽ ശക്തമാവുക തന്നെ ചെയ്യും''

English summary
CPM Leader MA Baby against Centre for arresting Political leaders for protesting
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X