കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജസ്ഥാനിൽ ബിജെപിക്ക് വോട്ട് ചെയ്ത് കോൺഗ്രസ്, ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലെന്ന് എംഎ ബേബി

Google Oneindia Malayalam News

തിരുവനന്തപുരം: ഇന്ത്യൻ രാഷ്ട്രീയത്തിൽ ബിജെപിക്ക് കോൺഗ്രസ് ഒരു ബദൽ അല്ലെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. രാജസ്ഥാനിലെ ജില്ലാ പഞ്ചായത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ബിജെപിയെ കോൺഗ്രസ് സഹായിച്ചെന്ന് എംഎ ബേബി ചൂണ്ടിക്കാട്ടി.

ആദിവാസി മേഖലയിൽ ഭാരതീയ ട്രൈബൽ പാർട്ടിയെ തോൽപ്പിക്കാൻ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിക്ക് വോട്ട് ചെയ്യുകയായിരുന്നു. ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലുണ്ടാക്കുന്നത് എന്ന് എംഎ ബേബി ചോദിച്ചു.

 കോൺഗ്രസ് ഒരു ബദൽ അല്ല

കോൺഗ്രസ് ഒരു ബദൽ അല്ല

ഈ കോൺഗ്രസ് ആണോ ബിജെപിക്ക് ബദലുണ്ടാക്കുന്നത്? ആർ എസ് എസ് ഇന്ത്യയിൽ രാഷ്ട്രീയ മേൽക്കോയ്മ നേടുന്നതിനെതിരായ ജനമുന്നേറ്റത്തിൽ കോൺഗ്രസ് ഒരു ബദൽ അല്ല എന്നത് ഓരോ ദിവസവും കൂടുതൽ വ്യക്തമാവുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലെ ജില്ലാ പഞ്ചായത്തുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ ആദിവാസി മേഖലയായ ദുംഗാർപൂർ ജില്ലയിൽ കൂടുതൽ സീറ്റ് കിട്ടിയത് ഭാരതീയ ട്രൈബൽ പാർടിക്കാണ്. ഇരുപത്തേഴിൽ പതിമൂന്ന്. ഭൂരിപക്ഷത്തിന് ഒരു സീറ്റ് കുറവ്.

അവർ ബിജെപിക്കൊപ്പം

അവർ ബിജെപിക്കൊപ്പം

പക്ഷേ, ജില്ലാ പ്രമുഖിനുള്ള തെരഞ്ഞെടുപ്പ് നടന്നപ്പോൾ ആറു സീറ്റുള്ള കോൺഗ്രസ് എട്ടു സീറ്റ് കിട്ടിയ ബിജെക്ക് വോട്ട് ചെയ്ത് ഭാരതീയ ട്രൈബൽ പാർടി സ്ഥാനാർത്ഥിയെ തോല്പിച്ചു. ഇതാണ് കോൺഗ്രസുകാരുടെ അപമാനകരമായ വർഗസ്വഭാവം. ആവശ്യം വരുമ്പോഴെല്ലാം അവർ ബിജെപിക്കൊപ്പം ചേരും.രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നിയമസഭയിലെ സിപിഐഎം അംഗങ്ങളുടെയും ഭാരതീയ ട്രൈബൽ പാർടി അംഗങ്ങളുടെയും പിന്തുണ കൊണ്ടാണ് ഭരണത്തിൽ നിലനില്ക്കുന്നത്.

വർഗീയതകളെ പ്രീണിപ്പിച്ച്

വർഗീയതകളെ പ്രീണിപ്പിച്ച്

പല കോൺഗ്രസ് എംഎൽഎമാരെക്കാളും അശോക് ഗെലോട്ട് സർക്കാരിന് ഉറപ്പുള്ളത് കോൺഗ്രസുകാർക്കെതിരെ തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിച്ചു വന്ന ഈ എംഎൽഎമാരുടെ പിന്തുണ വഴിയാണ്. ന്യൂനപക്ഷ-ഭൂരിപക്ഷ വർഗീയതകളെ പ്രീണിപ്പിച്ചാണ് കോൺഗ്രസ് എന്നും അധികാരത്തിൽ ഇരുന്നിട്ടുള്ളത്. കോൺഗ്രസിൻറെ വർഗ താല്പര്യവും ആർ എസ് എസിൻറെ വർഗ താല്പര്യവും തമ്മിൽ കാര്യമായ വ്യത്യാസം ഉണ്ടായിരുന്നിട്ടില്ല.

ജന്മിത്വത്തിൻറെയും ജാതി മേധാവിത്വത്തിൻറെയും കക്ഷി

ജന്മിത്വത്തിൻറെയും ജാതി മേധാവിത്വത്തിൻറെയും കക്ഷി

ഇന്ത്യൻ ബൂർഷ്വാസിയുടെയും ജന്മിത്വത്തിൻറെയും ജാതി മേധാവിത്വത്തിൻറെയും കക്ഷി തന്നെയായിരുന്നു എന്നും കോൺഗ്രസ്. തുറന്ന ഭൂരിപക്ഷ മത വർഗീയതയും ഫാഷിസ്റ്റ് രാഷ്ട്രീയവും അതിൽ കൂട്ടിച്ചേർത്താൽ ആർ എസ് എസ് ആയി. ഇവരിരുവരെയും എതിർക്കാതെ ഇന്ത്യയിലെ ജനങ്ങൾ നടത്തുന്ന പോരാട്ടത്തിന് നേതൃത്വം നല്കാനാവില്ല.

Recommended Video

cmsvideo
Australia ends Covid-19 vaccine trials due to HIV antibody positives | Oneindia Malayalam
കോൺഗ്രസ് സമീപനം ഒളിച്ചു കളിയുടേത്

കോൺഗ്രസ് സമീപനം ഒളിച്ചു കളിയുടേത്

ജെഎൻയുവിലെ എസ്എഫ്ഐ പ്രവർത്തകർ ഇന്നത്തെ മോദി സർക്കാരിനെതിരെ ആദ്യമായി രംഗത്തിറങ്ങിയപ്പോഴും, ഇന്ത്യയാകെ ജനങ്ങൾ പൌരത്വ ബില്ലിനെതിരെ പ്രക്ഷോഭമാരംഭിച്ചപ്പോഴും തൊഴിലാളികൾ ഐതിഹാസികമായ പണിമുടക്കം നടത്തിയപ്പോഴും ഇന്ന് ദില്ലിയെ വളഞ്ഞു വച്ചു കൊണ്ട് കർഷകർ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുമ്പോഴും കോൺഗ്രസ് സമീപനം ഒളിച്ചു കളിയുടേതാണ്. പഞ്ചാബിലെയും രാജസ്ഥാനിലെയും കോൺഗ്രസ് മുഖ്യമന്ത്രിമാർ സമരത്തിനനുകൂലമായി സംസാരിക്കുകയും അമിത് ഷായുമായി രഹസ്യ ചർച്ച നടത്തുകയുമാണ്.''

ഭാഗ്യം പരീക്ഷിക്കാം, കയ്യിലെത്തുക 262 ദശലക്ഷം ഡോളര്‍, ഇന്ത്യയില്‍ നിന്നും അവസരം

English summary
CPM leader MA Baby slams Congress for helping BJP in Rajasthan local election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X