Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവ്ര മുതലാളിത്തത്തിന്റെ ഈ സർക്കാരിനെ പുറത്താക്കണം, മെയ് ദിനാശംസകൾ നേർന്ന് എംഎ ബേബി

തിരുവനന്തപുരം: ലോക തൊഴിലാളി ദിനാശംസകൾ നേർന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. കേന്ദ്ര സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കൊണ്ടുളളതാണ് എംഎ ബേബിയുടെ പ്രതികരണം. തീവ്ര മുതലാളിത്തത്തിൻറെ ഈ സർക്കാരിനെ പുറത്താക്കി മാത്രമേ ഇനി ഇന്ത്യയിലെ തൊഴിലാളികൾക്കും ജനങ്ങൾക്കും വിശ്രമിക്കാൻ ആവൂ എന്ന് അദ്ദേഹം കുറിച്ചു.

എംഎ ബേബിയുടെ ഫേസ്ബുക്ക് കുറിപ്പ്: ' മനുഷ്യരാശി അതിൻറെ ചരിത്രത്തിലെ ഏറ്റവും ദുർഘടമായ ഒരു സന്ധിയിൽ നില്ക്കുന്ന വേളയിലാണ് നാം ഇക്കൊല്ലത്തെ ലോകതൊഴിലാളി ദിനം ആചരിക്കുന്നത്. എല്ലാ ദുർഘടങ്ങളുടെയും ഭാരം കൂടുതൽ താങ്ങുന്നത് എന്നും തൊഴിലാളി വർഗമാണ്; ക്ഷാമമായാലും പ്രകൃതി ദുരന്തമായാലും മഹാമാരി ആയാലും. ഇന്ന് ലോകത്തെയാകെ ബാധിച്ചിരിക്കുന്ന കോവിഡ് മഹാമാരിയിൽ പെട്ട് തൊഴിലാളികളും ദരിദ്രരും തിരസ്കൃതരും കൂടുതൽ മരണപ്പെടുന്നു. മാത്രമല്ല ഈ മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക ദുരന്തത്തിന്റെയും കെടുതികൾ തൊഴിലാളികളുടെ തോൾ തന്നെ താങ്ങണം.

baby

ആകയാൽ, ഈ മഹാമാരിയെ അതിജീവിക്കാനുള്ള പ്രവർത്തനങ്ങളിൽ എല്ലാ വിഭാഗം ജനങ്ങളുടെയും ഒപ്പം നിന്നു പ്രവർത്തിക്കാനുള്ള ഉത്തരവാദിത്വം ആണ് ഇത്തവണ മേയ് ദിനത്തിൽ ലോകതൊഴിലാളി വർഗത്തിനുള്ളത്. മനുഷ്യരാശിയെ നയിക്കുന്നതിൽ മുതലാളിത്തം പരാജയമാണ് എന്ന് ഈ മഹാമാരി വീണ്ടും തെളിയിക്കുന്നു. ഈ ദുരന്തത്തിൽ നിന്ന് മനുഷ്യരെ രക്ഷിക്കാനുള്ള വഴി മുതലാളിത്തത്തിന്റെ കൈയിലില്ല. മാത്രവുമല്ല, മുതലാളിത്തത്തിന്റെ തനത് സ്വഭാവമായ, ഏത് ദുരന്തത്തെയും 'സൂപ്പർ ലാഭം' ഉണ്ടാക്കാനുള്ള അവസരമാക്കാനുള്ള ഹൃദയശൂന്യമായ കൌശലം നമ്മൾ ഇവിടെയും കണ്ടു.

ഇന്ത്യയിലെ ജനങ്ങൾക്ക് മഹാമാരിയിൽ ആശ്വാസം എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുന്നതിനൊപ്പം ഈ മഹാമാരിയെ നേരിടുന്ന കാര്യത്തിൽ മുഖം തിരിച്ചു നിൽക്കുന്ന നരേന്ദ്ര മോദി സർക്കാറിനെതിരെ ആഞ്ഞടിക്കാനുള്ള സന്ദേശം കൂടിയാണ് ഈ മേയ് ദിനം നമുക്ക് നല്കുന്നത്. തീവ്രമുതലാളിത്തത്തിൻറെ ഈ സർക്കാരിനെ പുറത്താക്കി മാത്രമേ ഇനി ഇന്ത്യയിലെ തൊഴിലാളികൾക്കും ജനങ്ങൾക്കും വിശ്രമിക്കാൻ ആവൂ. അതിനു സഹായകമായ വിധത്തിൽ അതിവിപുലമായ തൊഴിലാളി - കർഷക- ബഹുജന സമരപ്രസ്ഥാനം വളർത്തിയെടുക്കുമെന്ന പ്രതിജ്ഞയും ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. എല്ലാ തൊഴിലാളികൾക്കും എൻറെ മേയ്ദിനവിപ്ലവാശംസകൾ!''

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+