സിപിഎം നേതാവ് എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു
പാലക്കാട്; സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷിന് കൊവിഡ് സ്ഥിരീകരിച്ചു.പനിയെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.അദ്ദേഹം തന്നെയാണ് രോഗം സ്ഥിരീകരിച്ച വിവരം ഫേസ്ബുക്കിലൂടെ അറിയിച്ചത്. താനുമായി ഇടപെട്ടവർ മുൻകരുതൽ സ്വീകരിക്കണമെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ രാജേഷ് പറഞ്ഞു.
അതേസമയം പാലക്കാട് ജില്ലയിൽ ഇന്ന് 185 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 98 പേർ, ഉറവിടം അറിയാതെ രോഗം ബാധിച്ച 82 പേർ, ഇതര സംസ്ഥാനത്തുനിന്നും വിദേശത്തുനിന്നുമായി വന്ന 5 പേർ എന്നിവർ ഉൾപ്പെടും. 973 പേർക്കാണ് രോഗമുക്തി.
ജില്ലയില്‍ നിലവില്‍ 5661 പേരാണ് ചികിത്സയിലുള്ളത്. ഇന്ന് (നവംബർ 16) ജില്ലയില്‍ 185 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
ഇതുവരെ 86609 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ 84914 പരിശോധനാ ഫലങ്ങളാണ് ലഭ്യമായത്. ഇന്ന് 339 പരിശോധനാ ഫലങ്ങളാണ് ലഭിച്ചത്. പുതുതായി 220 സാമ്പിളുകൾ അയച്ചു. 32520 പേർക്കാണ് ഇതുവരെ പരിശോധനാഫലം പോസിറ്റീവായത്. ഇതുവരെ 26527 പേർ രോഗമുക്തി നേടി. ഇനി 548 സാമ്പിളുകളുടെ പരിശോധനാ ഫലം കൂടി ലഭിക്കാനുണ്ട്.
ഇതുവരെ 191093 പേരാണ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയത്. ഇതില്‍ ഇന്ന് മാത്രം 1210 പേര് ക്വാറന്റൈന് പൂര്‍ത്തിയാക്കി. ജില്ലയിൽ 15450 പേർ വീടുകളിൽ നിരീക്ഷണത്തില്‍ തുടരുന്നുണ്ട്.
എൽഡിഎഫിനെ ഞെട്ടിച്ച നീക്കത്തിനൊരുങ്ങി യുഡിഎഫ്; അലന്റെ പിതാവ് ഷുഹൈബിനെ പിന്തുണയ്ക്കും
ജോസഫിനെ വിറപ്പിച്ച് നേതാക്കളുടെ ചോർച്ച.. സംസ്ഥാന നേതാക്കൾ ഉൾപ്പെടെ 90 പേർ സിപിഎമ്മിൽ ചേർന്നു
ഒരു വാഗ്ദാനം കൂടി നിറവേറ്റി ഇടത് സർക്കാർ, ഗെയ്ല് പദ്ധതിയുടെ പൈപ്പിടല്‍ പൂര്‍ത്തിയായി