കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പകര്‍ച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യമന്ത്രി ഇല്ലാത്ത ലോകത്തെ ഒരേഒരിടം, നമ്മുടെ ഇന്ത്യയില്‍; കുറിപ്പ്

Google Oneindia Malayalam News

തിരുവനന്തപുരം: രാജ്യത്ത് ദിവസങ്ങള്‍ കഴിയും തോറും കൊറോണ വൈറസ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സ്ഥിതിയാണുള്ളത്. ഇതുവരെയുള്ള കണക്ക് പ്രകാരം ഇന്ത്യയില്‍ 9152 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 35 പേര്‍ മരിച്ചപ്പോള്‍ ഇന്ത്യ ആകെ മരിച്ചവരുടെ എണ്ണം 308 ആയി.ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ 600ല്‍ പരം രോഗികളാണുണ്ടായിരുന്നത്. എന്നാല്‍ മൂന്നാഴ്ചക്കുള്ളില്‍ രോഗികളുടെ എണ്ണം ഇത്ര പതിന്മടങ്ങ് വര്‍ദ്ധിച്ചത് ആശങ്ക സൃഷ്ടിക്കുന്നു. അതേസമയം, 856 പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ്.

എന്നാല്‍ ഇത്രയും ഭീതിവിതയ്ക്കുന്ന വൈറസ് ലോകത്ത് പടര്‍ന്നിട്ടും ഒരു ആരോഗ്യമന്ത്രി പോലുമില്ലാത്ത ഇടത്തെ കുറിച്ച് കേട്ടിട്ടുണ്ടോ..ഈ ചോദ്യം കേട്ട് ആശ്ചര്യപ്പെടേണ്ട. അങ്ങനെയൊരു സ്ഥലം ഉണ്ട്. നമ്മുടെ ഇന്ത്യയില്‍ തന്നെ, മറ്റെവിടയുമല്ല. മധ്യപ്രദേശില്‍. കമല്‍vഥ് സര്‍ക്കാരിന് താഴെയിറക്കി അധികാരം പിടിച്ചെടുത്ത ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ ഇതുവരെ ഒരു ആരോഗ്യമന്ത്രിയെ നിയമിച്ചില്ല. അതുകൊണ്ട് തന്നെ സംസ്ഥാത്തെ കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുത്തഴിഞ്ഞ രീതിയിലാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവും മുന്‍ എംപിയുമായ എംബി രാജേഷ്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ വിമര്‍ശനം.

ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം!

ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം!

മദ്ധ്യപ്രദേശ് ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം! മരണം വിതക്കുന്ന പകര്‍ച്ചവ്യാധിക്കാലത്ത് ഒരു ആരോഗ്യ മന്ത്രി ഇല്ലാത്ത ലോകത്തെ ഒരേ ഒരിടം! ദുരന്ത കാലത്തും അധികാരത്തിനു വേണ്ടിയുള്ള ഹൃദയശൂന്യമായ രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് ഒരു നാട് ശിക്ഷ അനുഭവിക്കേണ്ടി വരുന്നത് ഇങ്ങനെയാണ്. അട്ടിമറിച്ചവരും കാല് മാറ്റിയവരും കാല് മാറി കാശ് വാങ്ങിയവരും ഒരുപോലെ പ്രതികളാണിതില്‍. ഒരു കൂട്ടരും ഒരു ദുരന്തമുഖത്ത് സ്വന്തം ജനതയെ വഞ്ചിച്ചവരാണ്.

Recommended Video

cmsvideo
Bulgerian football coach praises Kerala Model | Oneindia Malayalam
കേരളത്തിലെത്താന്‍ വഴിയുണ്ടോ

കേരളത്തിലെത്താന്‍ വഴിയുണ്ടോ

ആരോഗ്യമന്ത്രിയില്ല.മന്ത്രി സഭയില്ല.ആരോഗ്യ സെക്രട്ടറിയും ഐ.എ.എസുകാരുമുള്‍പ്പെടെ മുതിര്‍ന്ന 70 ഉദ്യോഗസ്ഥര്‍ .ഏകോപനത്തിന് ആളും നാഥനുമില്ല.രോഗബാധിതര്‍. 4ദിവസത്തിനിടെ 23 മരണം.കഴിഞ്ഞ ദിവസം ഇന്‍ഡോറില്‍ നിന്ന് ഭീതിയോടെ ഒരു മലയാളി വിളിച്ചു. 'എങ്ങിനെയെങ്കിലും കേരളത്തിലെത്താന്‍ വഴിയുണ്ടോ? വീട്ടിലെത്തണ്ട. കേരളത്തില്‍ എത്തി ക്വാറന്റൈനില്‍ പൊയ്‌ക്കോളാം. ഇവിടെ നില്‍ക്കാന്‍ പേടിയാവുന്നു. ' തല്‍ക്കാലം സമാധാനിപ്പിക്കുകയല്ലാതെ എന്തുചെയ്യും?

ജനവിരുദ്ധ രാഷ്ട്രീയം

ജനവിരുദ്ധ രാഷ്ട്രീയം

അധികാരത്തിനു വേണ്ടി ജനങ്ങളുടെ ജീവന്‍ പോലും പന്താടുന്ന ജന വിരുദ്ധ രാഷ്ട്രീയം എത്ര ഞെട്ടിപ്പിക്കുന്നതാണ്? കൊവിഡ് ഭീഷണി ശക്തിപ്പെട്ട സമയത്ത് രാജ്യം ഭരിക്കുന്നവരുടെ ശ്രദ്ധയത്രയും മദ്ധ്യപ്രദേശിലെ അട്ടിമറിയിലായിരുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ പിപിഇ സമാഹരിക്കുന്നതിലായിരുന്നില്ല. ഇന്‍ഡോറിലാണ് കോവിഡ് ബാധിച്ച് ആദ്യമായി ഒരു ഡോക്ടര്‍ മരിച്ചത്.

25 രോഗികള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകര്‍

25 രോഗികള്‍ക്ക് ഒരു ആരോഗ്യപ്രവര്‍ത്തകര്‍

രാജ്യമാകെ ആവശ്യത്തിന് പിപിഇ ഇല്ലാത്തതിനാല്‍ ഇരുപത്തിയഞ്ച് രോഗികളില്‍ ഒരാള്‍ വീതം ആരോഗ്യ പ്രവര്‍ത്തകരാണ്. അവര്‍ക് കയ്യടി മാത്രം പോരല്ലോ. പിപിഇ കുടി വേണ്ടേ?ആരോഗ്യ പ്രവര്‍ത്തകരുടെ രോഗബാധ ഏറ്റവും കുറവ് കേരളത്തിലാണ് എന്ന് ഒര്‍ക്കുക. ലോക്ക് ഡൗണ്‍പ്രഖ്യാപനം പോലും നീട്ടിയത് മദ്ധ്യപ്രദേശില്‍ അധികാരം പിടിക്കാന്‍ വേണ്ടിയായിരുന്നു എന്നാണ് ആരോപണം. മാര്‍ച്ച് 23ന് മദ്ധ്യപ്രദേശില്‍ ബിജെപി അധികാരം പിടിച്ചു. 24ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

തികച്ചും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയം

തികച്ചും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയം

അവിടെ ഈ സ്ഥിതി വരുത്തിവെച്ച ഇരു കൂട്ടരും- കാല് മാറ്റിയവരും മാറിയവരും- കേരളത്തിലെ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളിലും അതിന് കിട്ടുന്ന അംഗീകാരങ്ങളിലും അസ്വസ്ഥരാവുന്നതു കാണാം. കേരളത്തിന് ലോക ശ്രദ്ധ കിട്ടുന്നതിലാണല്ലോ അസൂയ.

വൃത്തിയായി ചെയ്യേണ്ടത് ചെയ്താല്‍

വൃത്തിയായി ചെയ്യേണ്ടത് ചെയ്താല്‍

ഇവിടുത്തെപ്പോലെ അവിടേയും വൃത്തിയായി ചെയ്യേണ്ടത് ചെയ്താല്‍ അവിടേക്ക് നോക്കാനും പറയാനുമൊന്നുമുണ്ടാവില്ലല്ലോ. അപ്പോള്‍ അതാണ് പ്രശ്‌നം. ഇവിടത്തേയും അവിടത്തേയും സ്ഥിതിക്ക് രാഷ്ട്രീയം തന്നെയാണ് കാരണം. തികച്ചും വ്യത്യസ്തമായ രണ്ട് രാഷ്ട്രീയം.

English summary
CPM Leader MB Rajesh Criticize Madhyapradesh Health System And BJP Politics
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X