കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാട്ടുകാരേ നിങ്ങൾ അറിഞ്ഞോ? പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല;ട്രോളുമായി എംബി രാജേഷ്

Google Oneindia Malayalam News

തിരുവനന്തപുരം: ചൈനയുമായുള്ള അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് രാജ്യത്ത് ബിജെപിയും പ്രതിപക്ഷ പാര്‍ട്ടികളും തമ്മില്‍ വാക്‌പോര് മുറുകുകയാണ്. ചൈനീസ് സാധനങ്ങള്‍ ബഹിഷ്‌കരിക്കണമെന്നും ചൈനയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നുമാണ് ബിജെപി നേതാക്കളും കേന്ദ്രമന്ത്രിയടക്കമുള്ളവരും പറയുന്നത്. അതിര്‍ത്തിയിലെ പ്രശ്‌നങ്ങളില്‍ ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നേരത്തെ പ്രധാനമന്ത്രിന നരേന്ദ്ര മോദിയും അറിയിച്ചിരുന്നു. എന്നാല്‍ ഇപ്പോഴിതാ നരേന്ദ്രമോദിയെയും ബിജെപിയെയും ചൈന അതിര്‍ത്തി വിഷയത്തില്‍ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്.

mb rajesh

പ്രധാനമന്ത്രിയുടെ പേരിലുള്ള ദുരിതാശ്വാസ നിധിയിലേക്ക് ചൈനീസ് കമ്പനികള്‍ വന്‍ തുക സംഭാവന നല്‍കിയ പശ്ചാത്തലത്തിലാണ് എംബി രാജേഷിന്റെ പരിഹാസം. പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികള്‍ കൈനീട്ടി വാങ്ങാന്‍ പട്ടാളക്കാരുടെ വീരമൃത്യുവും അതിര്‍ത്തിയുമൊന്നും തടസമായില്ലെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. ചൈനീസ് കമ്പനികളായ ഹുവായ്, ഷവോമി, ടിക് ടോക്ക് ഒപ്പോ എന്നീ കമ്പനികള്‍ വന്‍ തുകയാണ് കൊവിഡ് കാലത്ത് പിഎം കെയര്‍സ് ഫണ്ടിലേക്ക് സംഭാവന നല്‍കിയത്. ചൈനീസ് വിരോധം പുറമെ പറയുമ്പോഴും ചൈനീസ് കമ്പനികളില്‍ നിന്ന് കോടികള്‍ സംഭാവന വാങ്ങിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ വിമര്‍ശനം ഉയരുന്നത്. എംബി രാജേഷിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം ഇങ്ങനെ,

നാട്ടുകാരേ നിങ്ങളറിഞ്ഞോ? മോഡി ഉണ്ടാക്കിയ സ്വന്തം ഫണ്ടിലേക്ക് - പി എം കെയേര്‍സിലേക്കുള്ള ചൈനീസ് കമ്പനികളുടെ സംഭാവന പുറത്തായി.

ടിക് ടോക്ക് 30 കോടി
ഷവോമി 10 കോടി
ഹുവായ് 7 കോടി
വണ്‍ പ്ലസ് 1 കോടി
ഒപ്പോ 1 കോടി

പണമാണ്, പണത്തിനു മീതെ സംഘിയുടെ ഒരു ദേശസ്‌നേഹവും പറക്കില്ല. സ്വന്തം ഫണ്ടിലേക്ക് കോടികള്‍ കൈനീട്ടി വാങ്ങാന്‍ പട്ടാളക്കാരുടെ വീരമൃത്യുവും അതിര്‍ത്തിയുമൊന്നും തടസമായില്ല. എന്നിട്ട് ബാക്കിയെല്ലാവരെയും ചൈനയുടെ ആളുകളാക്കും. കാരണവര്‍ മോഡിക്ക് അടുപ്പിലുമാകാം. സംഘി ഭക്തര്‍ ആ ദുര്‍ഗന്ധം പാടിപ്പുകഴ്ത്തി സുഗന്ധമാക്കിക്കൊള്ളും....

അതേസമയം, ഇന്ത്യ ചൈന സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ പൂര്‍ണമായും ബഹിഷ്‌കരിക്കണമെന്ന് സംഘപരിവാര്‍ പ്രചരണം ശക്തമാക്കിയിരുന്നു. രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ചൈനയില്‍ നിന്ന് കോടിക്കണക്കിന് രൂപ ചൈനയില്‍ നിന്ന് സംഭാവന വാങ്ങിയിരുന്നെന്ന് ബിജെപി അധ്യക്ഷന്‍ പറയുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ചൈനീസ് കമ്പനികളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഭീമമായ തുക സംഭാവന വാങ്ങിയ വിവരം പുറത്തുവരുന്നത്.

English summary
CPM leader MB Rajesh mock BJP and central government on his facebook post
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X