• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'വന്ദേഭാരതിനെ കുറ്റപ്പെടുത്തരുത്,നീരവ് മോദിയും വിജയ് മല്യയൊക്കെ എത്ര സുരക്ഷിതരായാണ് പുറത്തെത്തിയത്'

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടെ കഴിഞ്ഞ ദിവസം നിരവധി പ്രവാസികളാണ് കടല്‍കടന്ന് ഇന്ത്യയിലെത്തിയത്. വിദേശത്തുള്ള .92 ലക്ഷം. ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനുള്ള ഈ പദ്ധതിക്ക് കേന്ദ്രസര്‍ക്കാര്‍ വന്ദേഭാരത് എന്നാണ് പേരിട്ടിരിക്കുന്നത്. ദൗത്യത്തിന്റെ ആദ്യവിമാനം വ്യാഴാഴ്ച രാത്രി അബുദാബിയില്‍ നിന്ന് കൊച്ചിയിലാണ് എത്തിയത്. രണ്ടാമത്തെ വിമാനം ദുബായില്‍ നിന്നും കരിപ്പൂരിലേക്കുമാണ് എത്തിയത്. എന്നാല്‍ ഓപ്പറേഷന്‍ വന്ദേ ഭാരതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. പ്രവാസികള്‍ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ' ഓപ്പറേഷന്‍ എന്നതാണ് എല്ലാവരുടെയും ചോദ്യം. ഇപ്പോഴിതാ വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ എംപിയും സിപിഎം നേതാവുമായ എംബി രാജേഷ്.

ഓപ്പറേഷന്‍ വന്ദേ ഭാരതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. പ്രവാസികള്‍ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ' ഓപ്പറേഷന്‍ ' എന്നാണ് ചോദ്യം.കേന്ദ്രം കാശ് മുടക്കിയല്ലല്ലോ കൊണ്ടുവരുന്നത് എന്ന് ദോഷൈകദൃക്കുകള്‍. പൊതുപണം മുടക്കിയ ഓപ്പറേഷനുമുണ്ട് എന്ന് മറന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തരുതെന്ന് എംബി രാജേഷ് പറഞ്ഞു. ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് സുരക്ഷിതമായി പലരേയും എത്തിച്ച 'ഓപ്പറേഷന്‍ ഭാരത് ഛോഡോ'. നീരവ് മോദി, അമ്മാവന്‍ ചോക്‌സി, വിജയ് മല്യ എന്നിവരൊക്കെ എത്ര സുരക്ഷിതരായാണ് ഇവിടുന്ന് പുറത്തെത്തിയത്? ശേഷം 'ഓപ്പറേഷന്‍ ടെക്‌നിക്കല്‍ റൈറ്റ് ഓഫ് '.7.77 ലക്ഷം കോടി കടം ഇവാപ്പറേറ്റ് ചെയ്ത ആ ഓപ്പറേഷനാണ് മെഗാ ഓപ്പറേഷന്‍- എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു. പൂര്‍ണരൂപം വായിക്കാം.

കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്

കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്

ഓപ്പറേഷന്‍ വന്ദേ ഭാരതിനെ പലരും വിമര്‍ശിക്കുന്നുണ്ട്. പ്രവാസികള്‍ അവരുടെ പണം മുടക്കി യാത്ര ചെയ്യുന്നതിലെന്ത് ' ഓപ്പറേഷന്‍ ' എന്നാണ് ചോദ്യം.കേന്ദ്രം കാശ് മുടക്കിയല്ലല്ലോ കൊണ്ടുവരുന്നത് എന്ന് ദോഷൈകദൃക്കുകള്‍. പൊതുപണം മുടക്കിയ ഓപ്പറേഷനുമുണ്ട് എന്ന് മറന്ന് കേന്ദ്രത്തെ കുറ്റപ്പെടുത്തരുത്.

ഓപ്പറേഷന്‍ ഭാരത് ഛോഡോ

ഓപ്പറേഷന്‍ ഭാരത് ഛോഡോ

ഇന്ത്യയില്‍ നിന്ന് വിദേശത്തേക്ക് സുരക്ഷിതമായി പലരേയും എത്തിച്ച 'ഓപ്പറേഷന്‍ ഭാരത് ഛോഡോ'. നീരവ് മോദി, അമ്മാവന്‍ ചോക്‌സി, വിജയ് മല്യ എന്നിവരൊക്കെ എത്ര സുരക്ഷിതരായാണ് ഇവിടുന്ന് പുറത്തെത്തിയത്? ശേഷം 'ഓപ്പറേഷന്‍ ടെക്‌നിക്കല്‍ റൈറ്റ് ഓഫ് '.7.77 ലക്ഷം കോടി കടം ഇവാപ്പറേറ്റ് ചെയ്ത ആ ഓപ്പറേഷനാണ് മെഗാ ഓപ്പറേഷന്‍.

ഓപ്പറേഷന്‍ ഗോ കൊറോണ

ഓപ്പറേഷന്‍ ഗോ കൊറോണ

കുടിയേറ്റ തൊഴിലാളികള്‍ക്ക് ഓപ്പറേഷന്‍ പദയാത്ര. കൊറോണയെ തുരത്താന്‍ ഓപ്പറേഷന്‍ ഗോ കൊറോണ, ഓപ്പറേഷന്‍ താലി ബജാവോ, ഓപ്പറേഷന്‍ തീപ്പന്തം, ഓപ്പറേഷന്‍ പുഷ്പവൃഷ്ടി,ഓപ്പറേഷന്‍ ഗോമൂത്ര എന്നിങ്ങനെ വേറെ എത്ര എണ്ണം.ഓപ്പറേഷന്‍ ഗംഗാജല്‍ പൈപ്പ് ലൈനിലാണ്.

കാശ് കൊടുത്താലെന്താ

കാശ് കൊടുത്താലെന്താ

ടിക്കറ്റിന് കാശ് കൊടുത്താലെന്താ? വെറുതെ എയര്‍ ഇന്ത്യാ ഫ്‌ലൈറ്റില്‍ വന്നു എന്നു പറയുന്നതിനേക്കാള്‍ ഗമയില്ലേ ഓപ്പറേഷന്‍ വന്ദേ ഭാരതില്‍ വന്നു എന്നു പറയാന്‍.ഫ്‌ലയിങ്ങ് സ്‌ക്വാഡിന്റെ വണ്ടിയില്‍ അപകടത്തില്‍ പെട്ടയാളെ ആശുപത്രിയിലാക്കിയ ശേഷം പോലീസ്, ജീപ്പിന്റെ കാശ് ഈടാക്കാറില്ലല്ലോ.

കൂലി വാങ്ങുന്നത് ന്യായമാണോ

കൂലി വാങ്ങുന്നത് ന്യായമാണോ

യുദ്ധക്കപ്പലില്‍ രക്ഷിച്ച്‌കൊണ്ടുവന്നതിന് കൂലി വാങ്ങുന്നത് ന്യായമാണോ എന്നൊക്കെ ദുഷ്ട ബുദ്ധികള്‍ ചോദിക്കും. കാശ് കൊടുത്താലെന്താ യുദ്ധക്കപ്പലില്‍ കയറാന്‍ കഴിഞ്ഞില്ലേ എന്ന് തിരിച്ചു ചോദിക്കണം.എംബസികളുടെ ഫണ്ട് സൗജന്യമായി ഇന്ത്യക്കാരെ കൊണ്ടുവരാനുള്ളതല്ല. വലിയ ദുരിതം വരുമ്പോള്‍ ചെലവഴിക്കാനുള്ളതാണെന്ന് കേന്ദ്ര മന്ത്രി പറഞ്ഞിട്ടുണ്ട്.

cmsvideo
  കൊറോണ വ്യാപനത്തിനിടയിലും മോഡി സർക്കാരിന്റെ വിഡ്ഢിത്തം | Oneindia Malayalam
  ഇന്ധന വില പോലെ

  ഇന്ധന വില പോലെ

  ഇതൊക്കെ എന്ത് ദുരിതം? വലുത് വരാനിരിക്കുന്നുണ്ടത്രേ! ഇന്ത്യയില്‍ രോഗികളുടെ എണ്ണം നൂറിരട്ടി കുടിയെങ്കിലും ലോകമാകെ കൂടിയതിന്റെ ഒരംശം മാത്രമേ കൂടിയിട്ടുള്ളു. ലോകത്താകെ കൂടിയത്ര കുടിയിട്ടുമില്ല. അപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഇവിടെ രോഗികളുടെ എണ്ണം കുറയുകയാണ് ഉണ്ടായത്..ഇന്ധന വില പോലെ.

  English summary
  CPM Leader MB Rajesh Mock Central Government And BJP In A Facebook Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X