Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളില്ല,കേരളത്തിൽ കാളപെറ്റാൽ മലപ്പുറം ഹാഷ്ടാഗുമായി ഇപ്പോ ഇങ്ങെത്തും'

പാലക്കാട്; സ്‌ഫോടകവസ്തു നിറച്ച ഭക്ഷ്യവസ്തു കഴിച്ച് കഴിഞ്ഞ ദിവസം ഹിമാചലിലെ ബിലാസ്പൂരില്‍ ഗര്‍ഭിണിയായ പശു ചത്തിരുന്നു. ഗോതമ്പുണ്ടയില്‍ സ്‌ഫോടക വസ്തു വച്ചാണ് പശുവിന് നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

നേരത്ത് കേരളത്തിൽ ഗർഭിണിയായ ആന സ്ഫോടക വസ്തു നിറച്ച തേങ്ങ കഴിച്ച് ചരിഞ്ഞ സംഭവത്തിൽ ദേശീയ തലത്തിൽ ഉൾപ്പെടെ വലിയ വിവാദത്തിനാണ് വഴിവെച്ചത്. പാലക്കാട് ആണ് സംഭവം നടന്നതെങ്കിലും മലപ്പുറത്തിനെതിരേ വ്യാപക വിദ്വേഷ പ്രചാരണമായിരുന്നു സംഭവത്തിൽ സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ചുവിട്ടത്.. കേരളത്തിലെ ബിജെപി നേതാക്കളും മനേകാ ഗാന്ധി ഉള്‍പ്പടേയുള്ള ദേശീയ നേതാക്കളും വിദ്വേഷ പ്രചാരണവുമായി രംഗത്തെത്തിയിരുന്നു. വിഷയത്തിൽ പ്രതികരിക്കുകയാണ് മുൻ എംപി കൂടിയായ എംബി രാജേഷ്. അദ്ദേഹത്തിൻറെ കുറിപ്പ് വായിക്കാം

 ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല

ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല

ദാരുണമായ സംഭവമാണ് ഹിമാചൽ പ്രദേശിലെ സംഭവം. സ്ഫോടകവസ്തു തീറ്റിച്ചതാണ്. ബോധപൂർവ്വം.മണ്ണാർക്കാട്ടെ ആനയെപ്പോലെ ഈ പശുവും ഗർഭിണിയാണ്.
പക്ഷേ ഗോമാതാവിനെച്ചൊല്ലി വിലാപങ്ങളുയരുന്നില്ല. സംഭവം നടന്ന ജില്ല ഏതെന്നോ അവിടുത്തെ ഭൂരിപക്ഷ വിഭാഗം ആരെന്നോ മേനകക്ക് അറിയേണ്ട.

 ഒരക്ഷരം ഉരിയാടീട്ടില്ല

ഒരക്ഷരം ഉരിയാടീട്ടില്ല

കുറ്റവാളിയുടെ മതം ആരും അന്വോഷിക്കുന്നില്ല.ഇന്ത്യൻ സംസ്ക്കാരത്തെക്കുറിച്ച് ക്ലാസെടുത്ത പരിസ്ഥിതി മന്ത്രി ജാവദേക്കർ ഒരക്ഷരം ഉരിയാടിയിട്ടില്ല. റിപ്പോർട്ട് തേടിയിട്ടില്ല. ചാനൽ മൈക്കിനു മുമ്പിൽ തല നീട്ടിയില്ല. ടിവിയിൽ രാമായണം ആസ്വദിക്കുകയായിരിക്കും. അദ്ദേഹം തിരുവായ തുറക്കാത്തതിനർത്ഥം ഇതാണ് ഇന്ത്യൻ സംസ്കാരം എന്നായിരിക്കുമോ?

 അലർച്ചയും അലമുറയും കേൾക്കുന്നില്ല

അലർച്ചയും അലമുറയും കേൾക്കുന്നില്ല

ഗോ രക്ഷകരെ മഷിയിട്ടു നോക്കിയിട്ടും കാണുന്നില്ല. ദേശീയ മാദ്ധ്യമങ്ങളിലെ പ്രൈം ടൈം ആങ്കർമാരുടെ അലർച്ചയും അലമുറയും കേൾക്കുന്നില്ല. ഒറ്റ ദിവസം കൊണ്ട് മൃഗ സ്നേഹികളായ ബോളിവുഡ്, ക്രിക്കറ്റ് സെലിബ്രിറ്റികൾ 48 മണിക്കൂറിനുള്ളിൽ മൃഗ സ്നേഹം ചവറ്റുകൊട്ടയിലെറിഞ്ഞ് അപ്രത്യക്ഷരായി.

 സീസണലാണോ?

സീസണലാണോ?

ശ്രീനിവാസൻ ചിന്താവിഷ്ടയായ ശ്യാമളയിൽ പറഞ്ഞ പോലെ അവരുടെ മൃഗസ്നേഹം സീസണലാണോ? സ്നേഹമില്ലാഞ്ഞിട്ടാവില്ല. ഇൻകം ടാക്സുകാരും ഇ ഡിക്കാരും വീട്ടിൽ വന്ന് വല്ല കൊറോണയും തന്നിട്ട് പോയാലോ എന്ന് പേടിച്ചിട്ടായിരിക്കാനേ വഴിയുള്ളൂ.

 മിണ്ടാതിരിക്കുകയാണ്

മിണ്ടാതിരിക്കുകയാണ്

സംഘികളാണെങ്കിൽ മുഖത്തെ മാസ്ക്ക് മാറ്റാൻ പറ്റാത്തതു കൊണ്ട് മാത്രം മിണ്ടാതിരിക്കുകയാണ്. സാരമില്ല. കേരളത്തിൽ കാള പെറ്റെന്ന് പറഞ്ഞു നോക്കു.കയറും കൊണ്ട് എല്ലാവരും കൂടി ഇപ്പൊ ഇങ്ങെത്തും മലപ്പുറം ഹാഷ് ടാഗുമായി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+