കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു, വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ', എംബി രാജേഷിന്റെ കുറിപ്പ്

Google Oneindia Malayalam News

പാലക്കാട്: സംസ്ഥാനത്ത് അധ്യാപക നിയമനം റെക്കോര്‍ഡിലേക്ക് എന്നുളള മാതൃഭൂമി വാര്‍ത്തയോട് പ്രതികരിച്ച് സിപിഎം നേതാവ് എംബി രാജേഷ്. 14 ജില്ലകളിലായി 5653 പേര്‍ക്ക് നിയമന ശുപാര്‍ശ നല്‍കിയെന്ന വാര്‍ത്തയ്ക്ക് ആവശ്യമുണ്ട് അധ്യാപകരെ എന്ന തലക്കെട്ട് മാതൃഭൂമി നല്‍കിയത് തെറ്റിദ്ധാരണ സൃഷ്ടിക്കാനാണെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി.

പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നുവെന്നും രാജേഷ് ഫേസ്ബുക്കിൽ കുറിച്ചു.

മാതൃഭുമി പോലും പറയും

മാതൃഭുമി പോലും പറയും

എംബി രാജേഷിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ചില സത്യങ്ങൾ ഇങ്ങനെയാണ്. എത്ര ആഴത്തിൽ കുഴിച്ചുമൂടാൻ ശ്രമിച്ചാലും തിളക്കത്തോടെ പുറത്തുവരും. മാതൃഭുമി പോലും പറയും. എൽ.പി.സ്കൂൾ അദ്ധ്യാപക നിയമനം റെക്കോഡിലേക്ക് എന്ന് മാതൃഭൂമി. 14 ജില്ലകളിലായി 5653 പേർക്ക് നിയമന ശുപാർശ നൽകി എന്നും പത്രം പറയുന്നു. റാങ്ക് പട്ടികയിൽ ഉദ്യോഗാർത്ഥികൾ തികയാത്ത സ്ഥിതിയാണത്രേ.

എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ?

എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ?

പട്ടിക റദ്ദാകാതിരിക്കാൻ പുതിയ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കാൻ PSC നടപടികൾ ഊർജ്ജിതമാക്കിയെന്നും വാർത്തയിൽ പറയുന്നു. എന്താണ് നിയമനം സർവ്വകാല റെക്കോഡിലെത്താൻ കാരണം? മൂന്ന് അദ്ധ്യയന വർഷങ്ങളിലായി അഞ്ചുലക്ഷം കുട്ടികൾ പൊതു വിദ്യാലയങ്ങളിൽ കൂടി! ഇങ്ങനെ ഇന്ത്യയിൽ മറ്റെവിടെയെങ്കിലും സംഭവിച്ചതായി പറയാമോ? എന്തുകൊണ്ട് 5 ലക്ഷം കുട്ടികൾ കൂടി ?

യുഡിഎഫിൻ്റെ വാഗ്ദാനമെന്താണ്?

യുഡിഎഫിൻ്റെ വാഗ്ദാനമെന്താണ്?

പൊതു വിദ്യാലയങ്ങൾ ഹൈടെക്കായി.നിലവാരവും ജനങ്ങളുടെ വിശ്വാസവും കൂടി .എങ്ങനെ ഈ മാറ്റമുണ്ടായി? പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഫലമായി. യു.ഡി.എഫിൻ്റെ വാഗ്ദാനമെന്താണ്? പൊതുവിദ്യാഭ്യാസ സംരക്ഷണമടക്കം നാല് മിഷനുകളും അവസാനിപ്പിക്കും. അതായത് പൊതുവിദ്യാലയങ്ങളിലെ ഡിവിഷൻ ഫാൾ തിരിച്ചു വരും. അവിടുത്തെ അദ്ധ്യാപകർ ജോലി നിലനിർത്താൻ വെക്കേഷനിൽ കുട്ടികളെ പിടുത്തക്കാരായിരുന്ന ' പഴയ നല്ല കാലം' UDF തിരിച്ചു കൊണ്ടുവരും.

'ആവശ്യമുണ്ട് അദ്ധ്യാപകരെ '

'ആവശ്യമുണ്ട് അദ്ധ്യാപകരെ '

എന്തായാലും മാതൃഭുമി തന്നെ ഒരു സത്യം വിളിച്ചു പറയുന്നു. റെക്കോഡ് നിയമനം ഏത് കാലത്താണ് എന്നുമോർക്കണം. രണ്ട് പ്രളയങ്ങളും നിപ്പയും ഓഖിയും ഒടുവിൽ കോവിഡ് മഹാമാരിയും സൃഷ്ടിച്ച കടുത്ത സാമ്പത്തിക ഞെരുക്കത്തിൻ്റെ കാലത്ത്.നല്ല വാർത്ത. പക്ഷേ റെക്കോഡ് നിയമനം എന്നത് പ്രധാന തലക്കെട്ടാക്കാതിരിക്കാനുള്ള ജാഗ്രത ശ്രദ്ധിച്ചു. 'ആവശ്യമുണ്ട് അദ്ധ്യാപകരെ ' എന്ന തലക്കെട്ടിൽ ഒറ്റനോട്ടത്തിൽ തസ്തിക ഒഴിഞ്ഞു കിടക്കുന്നു എന്ന തെറ്റിദ്ധാരണ സൃഷ്ടിക്കാനുള്ള കൗശലവും കാണാതിരിക്കുന്നില്ല.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam
'' വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ''

'' വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ''

തലക്കെട്ട് നൽകുന്നത് എഡിറ്റോറിയൽ ഡെസ്കാണല്ലോ. പിന്നെ പത്തു ജില്ലകളിലെ പോളിങ്ങ് കഴിയുവോളം ഈ സത്യം പുറത്തു പറയാതിരിക്കാൻ പുലർത്തിയ മുൻകരുതലും. ഇങ്ങനെയൊക്കെയാണെങ്കിലും ഈ വസ്തു നിഷ്ഠമായ വാർത്ത അഭിനന്ദനമർഹിക്കുന്നു. വല്ലപ്പോഴും ഇങ്ങനെയുമാവാം മാതൃഭൂമീ'' എന്നാണ് എംബി രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

കയ്യകലത്ത് ഭാഗ്യം, നേടാം 262 ദശലക്ഷം ഡോളര്‍ - ഇന്ത്യയില്‍ നിന്നും എങ്ങനെ കളിക്കാം?

English summary
CPM leader MB Rajesh's reaction towards Mathrubhumi report on teachers appointment goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X