• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ, കരുതിയിരിക്കുക'

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി ജി ലീനയുടെ വീട് ആക്രമിച്ചതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ സിപിഎമ്മിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാല്‍ സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനും ലീനയുടെ മകനുമായ നിഖില്‍ കൃഷ്ണനാണ് ആക്രമണത്തിന് പിന്നിലെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ലീനയുടെ മകനും സുഹൃത്തും ചേര്‍ന്ന് സ്വന്തം വീട് ആക്രമിക്കുകയായിരുന്നു എന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. സ്വന്തം വീട് തല്ലിത്തകര്‍ത്തിട്ട് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കുറ്റം ചാര്‍ത്തുന്നതൊക്കെ ചെറിയ കലാപരിപാടികള്‍ മാത്രം. കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്ന കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂവെന്ന് എംബി രാജേഷ് ഫേസ്ബുക്കില്‍ കുറിച്ചു, കുറിപ്പിന്റെ പൂര്‍ണരൂപം.

ഒരേയൊരു യാത്രക്കാരിയുമായി റാഞ്ചി വരെയോടി രാജധാനി എക്സ്പ്രസ്, സംഭവം ഇങ്ങനെ...

 ആ സ്ത്രീയുടെ മകന്‍ തന്നെ

ആ സ്ത്രീയുടെ മകന്‍ തന്നെ

വെഞ്ഞാറമൂട് ഇരട്ടക്കൊലക്കു ശേഷം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന ഒരു സ്ത്രീയുടെ വീട് ആക്രമിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമൊക്കെ സന്ദര്‍ശിക്കുകയും പ്രതികരിച്ചു കൊഴുപ്പിക്കുകയുമെല്ലാം ചെയ്തതാണ്. ഇന്നിപ്പോള്‍ ആ സ്ത്രീയുടെ മകന്‍ തന്നെ വീട് തകര്‍ത്ത കേസില്‍ അറസ്റ്റിലായിരിക്കുന്നു!

cmsvideo
  വെഞ്ഞാറ്മൂട് കൊലപാതകത്തില്‍ നെഞ്ച് പൊട്ടി ഹഖിന്റെ ഭാര്യ | Oneindia Malayalam
  ഇതാണ് കോണ്‍ഗ്രസ്

  ഇതാണ് കോണ്‍ഗ്രസ്

  അതായത് സി.പി.ഐ.(എം) അക്രമികളാണെന്ന് സ്ഥാപിക്കാന്‍ സ്വന്തം വീട് തന്നെ അടിച്ചു തകര്‍ത്തു എന്നര്‍ത്ഥം. അത് അമ്മയും മകനും മാത്രം ചെയ്തതാവില്ലല്ലോ. നഷ്ടമൊക്കെ പരിഹരിച്ചു കൊടുക്കാമെന്ന ഉറപ്പ് നേതാക്കള്‍ കൊടുത്തിരിക്കുമല്ലോ. ഇതാണ് കോണ്‍ഗ്രസ്

  നിങ്ങള്‍ക്കെന്താ മാര്‍ക്‌സിസ്റ്റേ

  നിങ്ങള്‍ക്കെന്താ മാര്‍ക്‌സിസ്റ്റേ

  മാദ്ധ്യമങ്ങള്‍ക്കോ? ഒരു സാധാരണ വാര്‍ത്ത മാത്രം. പ്രൈം ടൈം ചര്‍ച്ചയില്ല. കോണ്‍ഗ്രസിനെക്കുറിച്ചുള്ള ധാര്‍മ്മിക വിചാരങ്ങളില്ല. വിമര്‍ശനമില്ല. കാര്‍ട്ടൂണില്ല. പരിഹാസമില്ല. സി.പി.ഐ.(എം)നെതിരെ കുറ്റപത്രം ചാര്‍ത്തിയ പ്രതിപക്ഷ നേതാക്കളോട് ചോദ്യങ്ങളില്ല. കോണ്‍ഗ്രസുകാരി സ്വന്തം വീട് തല്ലിത്തകര്‍ത്താല്‍ നിങ്ങള്‍ക്കെന്താ മാര്‍ക്‌സിസ്റ്റേ എന്ന മട്ടിലാണ് മാദ്ധ്യമങ്ങള്‍.

  കോപ്പിയടിക്കുന്നത്

  കോപ്പിയടിക്കുന്നത്

  കോണ്‍ഗ്രസ് പ്രസ്താവനകളില്‍ മാത്രമല്ല പ്രവൃത്തിയിലും ഫാസിസ്റ്റുകളെയാണ് കോപ്പിയടിക്കുന്നത്. ജര്‍മ്മന്‍ പാര്‍ലിമെന്റിന് തീയിട്ടിട്ട് കമ്മ്യൂണിസ്റ്റുകാര്‍ തീയിട്ടു എന്നു പ്രചരിപ്പിച്ച ഹിറ്റ്‌ലറെയും സംഘത്തേയുമാണ് ഓര്‍മ്മ വരുന്നത്.

  കോ-ലീ-ബി സഖ്യം

  കോ-ലീ-ബി സഖ്യം

  തെരഞ്ഞെടുപ്പു വര്‍ഷമാണ്. സ്വന്തം വീട് തല്ലിത്തകര്‍ത്തിട്ട് രാഷ്ട്രീയ എതിരാളികളുടെ തലയില്‍ കുറ്റം ചാര്‍ത്തുന്നതൊക്കെ ചെറിയ കലാപരിപാടികള്‍ മാത്രം. കോ-ലീ-ബി സഖ്യം പ്ലാന്‍ ചെയ്ത് വെച്ചിരിക്കുന്ന കൊടും ചതികളുടെ പരമ്പരകള്‍ വരാനിരിക്കുന്നതേയുള്ളൂ. നുണകളുടേയും കള്ളങ്ങളുടേയും അപവാദ പ്രചരണങ്ങളുടേയും മഹാപ്രവാഹമായിരിക്കും ഇനിയുള്ള നാളുകളില്‍. കരുതിയിരിക്കുക.

  കോൺഗ്രസ് വനിത നേതാവിന്റെ വീട് ആക്രമിച്ചത് സിപിഎം അല്ല, സ്വന്തം മകനും സുഹൃത്തും! വെട്ടിലായി കോൺഗ്രസ്

  'മാപ്പിള ലഹള തികഞ്ഞ വംശഹത്യ', വാരിയംകുന്നത്തിനെ പ്രധാനമന്ത്രി ഒഴിവാക്കണമെന്ന് ശശികല

  ചെന്നിത്തല, മുല്ലപ്പള്ളി, ഉമ്മന്‍ ചാണ്ടി പിന്നെ ശബരിനാഥനും!!! ഈ പോസ്റ്റുകള്‍ മുക്കുമോ അതോ തിരുത്തുമോ

  English summary
  CPM leader MB Rajesh Sharply Criticize UDF And Congress
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X