കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തങ്കശേരി കടപ്പുറത്തെ ഒരു വിധവയേയും കുടുംബത്തേയും രാഹുൽ ഗാന്ധി ഓർക്കുന്നുണ്ടോ? തുറന്നടിച്ച് എംബി രാജേഷ്

Google Oneindia Malayalam News

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിലെത്തി നില്‍ക്കേ രാഹുല്‍ ഗാന്ധിയുടെ കേരള സന്ദര്‍ശനം കോണ്‍ഗ്രസ് വന്‍ ആഘോഷമാക്കിയിരിക്കുകയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ രാഹുല്‍ എഫക്ട് ഈ തിരഞ്ഞെടുപ്പിലും പാര്‍ട്ടി സ്വപ്‌നം കാണുന്നു. ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ തീരദേശ വോട്ടുകള്‍ ഉന്നമിടുകയാണ് കോണ്‍ഗ്രസ്.

കൊല്ലത്തെ മത്സ്യത്തൊഴിലാളികളുമായുളള രാഹുലിന്റെ കൂടിക്കാഴ്ചയും മീന്‍പിടുത്തവുമെല്ലാം അതിന്റെ ഭാഗം തന്നെ. എന്നാല്‍ കൊല്ലം വാടി കടപ്പുറത്ത് എത്തിയ രാഹുലിനെ തൊട്ടടുത്ത് തങ്കശേരി കടപ്പുറം ഉളളത് ഓർമ്മിപ്പിക്കുകയാണ് സിപിഎം നേതാവ് എംബി രാജേഷ്. മത്സ്യത്തൊഴിലാളികളെ വെടിവെച്ച് കൊന്ന ഇറ്റാലിയൻ നാവികരെ സംരക്ഷിച്ച കോൺഗ്രസിനും രാഹുലിനും മാപ്പ് പറഞ്ഞിട്ട് മതി ബാക്കി സ്നേഹ പ്രകടനമെന്ന് എംബി രാജേഷ് തുറന്നടിച്ചു.

കാര്‍ഷിക നിയത്തിനെതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിച്ച കിസാന്‍ മഹാ പഞ്ചായത്തുകളില്‍ പങ്കെടുത്ത് പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

രാഹുൽ ഗാന്ധിക്ക് വാലൻൻ്റീനെ അറിയുമോ?

രാഹുൽ ഗാന്ധിക്ക് വാലൻൻ്റീനെ അറിയുമോ?

എംബി രാജേഷിന്റെ കുറിപ്പ് വായിക്കാം: '' രാഹുൽ ഗാന്ധിക്ക് വാലൻൻ്റീനെ അറിയുമോ? തെരഞ്ഞെടുപ്പ് സ്പെഷ്യൽ പ്രതിപക്ഷ നുണകളുടേയും നാടകങ്ങളുടേയും കാലമാണല്ലോ. ശ്രീ.രാഹുൽ ഗാന്ധിക്കും യു ഡി എഫിനും മൽസ്യത്തൊഴിലാളികളോട് പെട്ടെന്ന് ഒരു സ്നേഹം വന്നുദിച്ചതായി കാണുന്നു. അദ്ദേഹവും അനുചര വൃന്ദവും ആ സ്നേഹപ്രകടനത്തിനായി കൊല്ലം വാടി കടപ്പുറമാണല്ലോ തെരഞ്ഞെടുത്തത്. അതിന് തൊട്ടടുത്തല്ലേ തങ്കശ്ശേരി കടപ്പുറം?

കുറ്റബോധം കാരണമാണോ?

കുറ്റബോധം കാരണമാണോ?

അവിടെയുള്ള ഒരു വിധവയേയും കുടുംബത്തേയും രാഹുൽ ഗാന്ധി ഓർക്കുന്നുണ്ടോ? ഇറ്റാലിയൻ മറൈനുകൾ കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിക്കുമ്പോൾ വെടിവെച്ചുകൊന്ന വാലൻ്റൈൻ എന്ന പാവപ്പെട്ട മൽസ്യതൊഴിലാളിയുടെ വിധവയും കുടുംബവുമാണത്. എന്തേ രാഹുൽ അവിടെപ്പോയില്ല? കോൺഗ്രസുകാർ എന്തേ അദ്ദേഹത്തെ അവിടെ കൊണ്ടു പോയില്ല? കുറ്റബോധം കാരണമാണോ?

ശിക്ഷയില്ലാതെ രക്ഷിച്ച നടപടി

ശിക്ഷയില്ലാതെ രക്ഷിച്ച നടപടി

കോൺഗ്രസ്സിൻ്റെ മൽസ്യത്തൊഴിലാളി 'സ്നേഹ 'ത്തിൻ്റെ ഉദാഹരണമാണല്ലോ പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്ന ഇറ്റാലിയൻ മറീനുകളെ കേസിൽ നിന്ന് ശിക്ഷയില്ലാതെ രക്ഷിച്ച നടപടി. ജനങ്ങളുടെ കടുത്ത പ്രതിഷേധം അവഗണിച്ച് പ്രതികളെ കേരളത്തിലെ ജയിലിൽ നിന്ന് ആദ്യം ഡൽഹിയിലെ ഇറ്റാലിയൻ എംബസിയിലേക്ക് മാറ്റിയതും പിന്നീട് ഒരാൾക്ക് ഇറ്റലിയിലേക്ക് കടക്കാൻ അനുമതി നൽകിയതും അന്ന് കേന്ദ്രത്തിലുണ്ടായിരുന്ന കോൺഗ്രസ് സർക്കാർ.

സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി

സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി

അതിനെ നഖശിഖാന്തം എതിർത്തത് ഇടതുപക്ഷം. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയും എതിർത്തു. മോദി, ശ്രീമതി. സോണിയാ ഗാന്ധിയോട് ട്വീറ്റിലുടെ അന്ന് ചോദിച്ചത് ഇങ്ങനെ: "മാഡം ദേശസ്നേഹിയാണെങ്കിൽ ആ പ്രതികൾ ഏത് ജയിലിലാണെന്ന് പറയാമോ?" പിന്നീട് 'ദേശസ്നേഹി'യായ മോദി പ്രധാനമന്ത്രിയായപ്പോൾ രണ്ടാമത്തെ പ്രതിയേയും ഇറ്റലിക്ക് വിട്ടുകൊടുക്കാമെന്ന് സുപ്രീം കോടതിയിൽ നിലപാട് മാറ്റി. ആദ്യത്തെ പ്രതിയെ കോൺഗ്രസും രണ്ടാമനെ ബി.ജെ.പി.യും സുരക്ഷിതരായി ഇറ്റലിക്ക് കൈമാറി.

കേസ് തോറ്റു കൊടുത്തു

കേസ് തോറ്റു കൊടുത്തു

പിന്നീട് മോദി പ്രധാനമന്ത്രിയായിരിക്കേ തന്നെയാണല്ലോ അന്താരാഷ്ട്ര കോടതി കൊലക്കേസ് പ്രതികളായ ഇറ്റാലിയൻ മറീനുകൾക്കെതിരായ വിചാരണ പോലും ഒഴിവാക്കിയത്. മോദി സർക്കാർ പ്രതികളെ സഹായിക്കാൻ കേസ് തോറ്റു കൊടുത്തു. രണ്ടു പാവപ്പെട്ട മൽസ്യത്തൊഴിലാളികളെ വെടിവെച്ചുകൊന്നവർ ഇറ്റലിയിൽ സുരക്ഷിതരും സ്വതന്ത്രരുമായി കഴിയുന്നു. രാഹുൽ ഗാന്ധിയിൽ നിന്ന് കേന്ദ്ര സർക്കാരിനെതിരെ ഒരു വരി പ്രസ്താവന പോലുമുണ്ടായില്ല. കേരളത്തിൽ നിന്നുള്ള എം.പി.യായിട്ടും പാർലിമെൻറിൽ പ്രതികൾ എങ്ങിനെ രക്ഷപ്പെട്ടു എന്ന് കേന്ദ്രത്തോട് ഒരു ചോദ്യം പോലും അദ്ദേഹം ഉയർത്തിയില്ല.

മാപ്പ് പറയുകയാണ് വേണ്ടത്

മാപ്പ് പറയുകയാണ് വേണ്ടത്

എന്തുകൊണ്ടാണ് രണ്ടു മൽസ്യത്തൊഴിലാളികളെ കൊല ചെയ്ത പ്രതികൾ രക്ഷപ്പെട്ടതിൽ രാഹുൽ ഗാന്ധിക്ക് ഒരു പ്രതിഷേധവുമില്ലാതെ പോയത്? എന്തുകൊണ്ടായിരിക്കും ഇതുവരെ അവരുടെ കുടുംബങ്ങളെ ആശ്വസിപ്പിക്കാൻ അദ്ദേഹം പോകാതിരുന്നത്? ഇന്ന് തൊട്ടടുത്തു വരെ പോയിട്ടും അവരെ തിരിഞ്ഞു നോക്കാതിരുന്നത്? ആ മൽസ്യത്തൊഴിലാളികളുടെ കുടുംബത്തിന് നീതി നിഷേധിച്ചതിൽ മാപ്പു പറയുകയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ആദ്യം ചെയ്യേണ്ടത്. എന്നിട്ടാകാം ബാക്കി സ്നേഹപ്രകടനം''.

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
രാഹുലിന്റെ കടൽ യാത്ര, ചിലവിട്ടത് മണിക്കൂറുകൾ | Oneindia Malayalam

English summary
CPM leader MB Rajesh slams Rahul Gandhi and Congress over Italian Marine Case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X