കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എളമരത്തിന്റെ റിപ്പോര്‍ട്ട് സക്കീറിനെ രക്ഷിക്കാനുള്ളത്...പാര്‍ട്ടി നടപടി പോരെന്ന് ലോറന്‍സ്!!

Google Oneindia Malayalam News

കൊച്ചി: അനധികൃത സ്വത്ത് സമ്പാദന കേസില്‍ സിപിഎം സസ്‌പെന്‍ഡ് ചെയ്ത കളമശ്ശേരി ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെതിരായ നടപടി പോരെന്ന് മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ്. എളമരം കരീമിന്റെ അന്വേഷണ റിപ്പോര്‍ട്ടിനെതിരെയും അദ്ദേഹം തുറന്നടിച്ചു. സക്കീറിനെതിരെ ഇപ്പോള്‍ പാര്‍ട്ടി സ്വീകരിച്ചിരിക്കുന്ന നടപടി പോരെന്നും, ഇതുകൊണ്ട് അയാളുടെ നടപടികളൊന്നും തടയാനാവില്ലെന്നും ലോറന്‍സ് പറഞ്ഞു. സക്കീര്‍ തിരുത്തില്ലെന്ന് ഉറപ്പുള്ളയാളാണ്. അത്തരം ഒരാള്‍ക്കെതിരെ സസ്‌പെന്‍ഷനല്ല വേണ്ടത്. കൂടുതല്‍ നടപടിയായിരുന്നുവെന്നും ലോറന്‍സ് പറഞ്ഞു.

1

കടുത്ത ഭാഷയിലാണ് പാര്‍ട്ടിയുടെ നിലപാടുകള്‍ക്കെതിരെ പരസ്യമായി ലോറന്‍സ് രംഗത്തെത്തിയിരിക്കുന്നത്. പരാതിയില്‍ അന്വേഷണം നടത്തിയ എളമരം കരീമിന്റെ റിപ്പോര്‍ട്ട് സക്കീര്‍ ഹുസൈനെ രക്ഷിക്കാന്‍ ഉദ്ദേശിച്ചിട്ടുള്ളതാണ് സക്കീറിന് ഇതുവരെ തുണയായത് പാര്‍ട്ടിയിലെ സാമ്പത്തിക കൂട്ടുകെട്ടാണെന്നും ലോറന്‍സ് തുറന്നടിച്ചു. എളമരം കരീമിന്റെ അന്വേഷണം ശരിയായ രീതിയിലല്ലെന്ന് പാര്‍ട്ടിയിലെ ചിലര്‍ തന്നെ വിളിച്ച് പറഞ്ഞിട്ടുണ്ടെന്നും ലോറന്‍സ് വ്യക്തമാക്കി.

Recommended Video

cmsvideo
Pinarayi Vijayan About P K Kunjananthan | Oneindia Malayalam

ജില്ലയിലെ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ട്. പഴയകാലത്തെ വിഭാഗീയത പോലെയല്ല ഇപ്പോള്‍ പാര്‍ട്ടിയിലുള്ളത്. രാഷ്ട്രീയ അടിസ്ഥാനത്തിലുള്ളതായിരുന്നു പണ്ടത്തെ വിഭാഗീയത്. സാമ്പത്തികവും സ്ഥാനമോഹവുമാണ് ഇപ്പോഴത്തേത്തിന്റെ അടിസ്ഥാനം. സ്ഥാനം സാമ്പത്തിക നേട്ടമുണ്ടാക്കാന്‍ സാധിക്കുമെന്ന് തെളിയിച്ചിട്ടുണ്ടെന്നും ലോറന്‍സ് പറഞ്ഞു. കഴിഞ്ഞ ദിവസം അനധികൃത സ്വത്ത് സമ്പാദ കേസില്‍ സക്കീര്‍ ഹുസൈനെ ആറ് മാസത്തേക്ക് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെയും ലോറന്‍സ് സക്കീര്‍ ഹുസൈനെതിരെ രംഗത്ത് വന്നിട്ടുണ്ട്. പ്രാദേശിക നേതാവും അയ്യനാട് കോപറേറ്റീവ് ബാങ്ക് ബോര്‍ഡ് മെമ്പറുമായ സിയാദിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ടായിരുന്നു ഈ വിമര്‍ശനം. അന്ന് കളമശ്ശേരി ഏരിയ സെക്രട്ടറിയായിരുന്നു സക്കീര്‍. രാജിവെച്ച് സക്കീര്‍ അന്വേഷണത്തെ നേരിടുന്നതാണ് മാന്യതയെന്നും ലോറന്‍സ് പറഞ്ഞു. പ്രളയ ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ടുള്ളതായിരുന്നു ഈ വിവാദം. എന്നാല്‍ അഴിമതിയും സിയാദിന്റെ ആത്മഹത്യയും തമ്മില്‍ ബന്ധമില്ലെന്നാണ് അന്ന് പോലീസ് അറിയിച്ചത്.

English summary
cpm leader mm lawrence says party action against zakir hussain not enough
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X