കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം നേതാവ് ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു; പാര്‍ട്ടി വിടാനുള്ള കാരണം ഇതാണ്...

Google Oneindia Malayalam News

കൊച്ചി: മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകന്‍ ബിജെപിയില്‍ ചേര്‍ന്നു. അഡ്വ. എബ്രഹാം ലോറന്‍സ് ആണ് ബിജെപി അംഗത്വമെടുക്കാന്‍ തീരുമാനിച്ചത്. ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍ നിന്ന് അടുത്ത ദിവസം ഓണ്‍ലൈനായി അംഗത്വം സ്വീകരിക്കാന്‍ തീരുമാനിച്ചുവെന്ന് അദ്ദേഹം കൊച്ചില്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായിട്ടാണ് പാര്‍ട്ടിയിലേക്ക് അടുത്തത്. സിപിഎം അംഗത്വമുണ്ടായിരുന്നു. ബിനീഷ് കോടിയേരി വിഷയത്തില്‍ സിപിഎം സ്വീകരിച്ച നിലപാടില്‍ പ്രതിഷേധിച്ചാണ് രാജി. ബിജെപിയില്‍ അംഗത്വമെടുക്കാനുള്ള തീരുമാനം പിതാവിനോട് പറഞ്ഞിട്ടില്ലെന്നും എബ്രഹാം ലോറന്‍സ് പ്രതികരിച്ചു.

m

ശബരിമല വിഷയത്തില്‍ ബിജെപി നടത്തിയ സമരത്തിന് എംഎം ലോറന്‍സിന്റെ കൊച്ചുമകന്‍ പിന്തുണയര്‍പ്പിച്ച് സമരപന്തലിലെത്തിയത് 2018ല്‍ വലിയ ചര്‍ച്ചയായിരുന്നു. ലോറന്‍സിന്റെ മകളുടെ മകന്‍ മിലന്‍ ആണ് തിരുവനന്തപുരത്ത് ബിജെപിയുടെ സമര പന്തലിലെത്തിയിരുന്നത്. ശബരിമല പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരെ ജയിലിലടച്ചു എന്നാരോപിച്ചായിരുന്നു തിരുവനന്തപുരത്ത് ബിജെപി പ്രത്യേക സമരം സംഘടിപ്പിച്ചത്. ലോറന്‍സിന്റെ ബന്ധുക്കളുടെ ബിജെപി താല്‍പ്പര്യം അന്നു തന്നെ ചര്‍ച്ചയായിരുന്നു.

Recommended Video

cmsvideo
Shobha Surendran Against BJP Leadership | Oneindia Malayalam

കേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുലകേരള കോണ്‍ഗ്രസ് എമ്മിന് നേട്ടം; നഷ്ടം സഹിക്കാനാകാതെ സിപിഐ, സിറ്റിങ് സീറ്റ് ഫോര്‍മുല

കങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയുംകങ്കണയെ നേരിട്ട നടി ഊര്‍മിള നിയമസഭയിലേക്ക്; ശിവസേന നോമിനേറ്റ് ചെയ്യും, ബിജെപി വിട്ട ഖഡ്‌സെയും

അമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കുംഅമേരിക്കയുടെ തീക്കളി; ഇറാന്റെ എണ്ണ പിടിച്ചെടുത്ത് ലേലം ചെയ്തു, മിസൈലുകളും വില്‍ക്കും

English summary
CPM Leader MM Lawrence Son join BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X