കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹദേവനെ സിപിഎം പേടിപ്പിച്ചു, എംഎം മണിയെ എന്തുചെയ്യും?

  • By Kishor
Google Oneindia Malayalam News

സി ഐ ടി യു സംസ്ഥാന സെക്രട്ടറിയും സി പി എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ പി സഹദേവനെ പാര്‍ട്ടി തിരുത്തിച്ചു. മൂന്നാര്‍ സമരത്തിനു പിന്നില്‍ തമിഴ് തീവ്രവാദികളാണ് എന്ന് ആരോപിച്ച സഹദേവനെ രൂക്ഷമായ വിമര്‍ശനം നടത്തിയാണ് പാര്‍ട്ടി തിരുത്തിച്ചത്. പ്രതിപക്ഷ നേതാവ് വി എസ്. അച്യുതാനന്ദന്‍, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സി ഐ ടി യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ എന്നിവരെല്ലാം സഹദേവനെ തിരുത്താനെത്തി.

പാവം സഹദേവനാകട്ടെ പറഞ്ഞത് വിഴുങ്ങി നല്ല കുട്ടിയുമായി. സ്വന്തം നേതാവിനെ തിരുത്തിച്ച് പാര്‍ട്ടിയും മൈലേജ് കൂട്ടി. എന്നാല്‍ സഹദേവന്റെ അടുത്ത് കാണിച്ച ശൗര്യം എം എം മണിയുടെ അടുത്ത് കാണിക്കാത്തത് എന്താണ് എന്നാണ് ചിലര്‍ സി പി എമ്മിനോട് ചോദിക്കുന്നത്. മൂന്നാറിലെ തൊഴിലാളി സമരത്തിന്റെ വിജയം ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെ എന്നാണ് മണിയാശാന്‍ പറഞ്ഞത്.

mmmani.

വിയറ്റ്‌നാം സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ ഉടനാണ് എം എം മണി ഇത്തരമൊരു പ്രസ്താവന നടത്തിയത്. സമരം നടത്തിയത് സി പി എമ്മുകാര്‍ അല്ലാത്തതാണോ അതോ സമരക്കാര്‍ സി പി എം നേതാക്കളെ അടുപ്പിക്കാത്തതാണോ മണിയെ ചൊടിപ്പിച്ചത് എന്ന് വ്യക്തമല്ല. വി എസ് അച്യുതാനന്ദനെ മാത്രമാണ് സമരക്കാര്‍ സ്വീകരിച്ചത്. വി എസ് അച്യുതാനന്ദന്‍ സി പി എം എന്ന പാര്‍ട്ടിയുടെ നേതാവാണ് എന്നാണ് മണി അവകാശപ്പെടുന്നത്. അല്ലാതെ ചാനലുകളുടെ നേതാവല്ല.

പാര്‍ട്ടിയുടെ സഹായം കൂടാതെ തന്നെ മൂന്നാര്‍ സമരം ജയിച്ചത് സി പി എമ്മിന് ക്ഷീണമായിരുന്നു. ഇതിന്റെ ബാക്കി പത്രമാണ് സമരത്തിന് പിന്നില്‍ തമിഴ് തീവ്രവാദ സംഘടനകളുണ്ടെന്ന കെ പി സഹദേവന്റെ വാക്കുകള്‍. സഹദേവനെ തിരുത്തിയത് പോലെ എം എം മണിയെയും തിരുത്താന്‍ സി പി എം തയ്യാറാകുമോ അതോ മണി പറഞ്ഞത് പോലെ ചക്കയിട്ടപ്പോള്‍ മുയല്‍ ചത്തതുപോലെയാണ് ഈ സമരവിജയം എന്ന് പാര്‍ട്ടിയും കരുതുന്നുണ്ടോ.

English summary
After CITU leader KP Sahadevan, now MM Mani also speaks against Munnar strike.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X