ഈ ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനം: രൂക്ഷവിമർശനവുമായി എംവി ജയരാജന്‍
കണ്ണൂർ: കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി സി പിഎം നേതാവും കണ്ണൂർ ലോക്സഭ മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ എംവി ജയരാജന്‍. കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാൾക്ക് നോട്ടീസ് നൽകുകയും നോട്ടീസ് ലഭിച്ചയാൾ കുറ്റം ആവർത്തിക്കുകയും ചെയ്താൽ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനമാണെന്നാണ് ജയരാജന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നത്.
'കുറുന്തോട്ടിക്കും വാതം, തെരഞ്ഞെടുപ്പ് ചട്ടം തുടർച്ചയായി ലംഘിക്കുന്ന പ്രധാനമന്ത്രിക്കെതിരെ 27 പരാതികളാണ് വിവിധ സംഘടനകളും വ്യക്തികളും ഇലക്ഷൻ കമ്മീഷന് നൽകിയത് . മുസ്ലീങ്ങൾക്കെതിരെ വിദ്വേഷ പ്രസംഗം, സൈന്യത്തിന്റെ പേരിൽ വോട്ട് പിടുത്തം , വിവിധ മന്ത്രാലയങ്ങളെ ഉപയോഗിച്ച് തയ്യാറാക്കിയ പ്രസംഗങ്ങൾ , ഹെലികോപ്ടറിൽ എത്തിച്ച ദുരൂഹമായ "കറുത്ത പെട്ടികൾ " എന്നിവയാണ് പരാതികളിൽ ഉള്ളത്' ജയരാജന്‍ കുറിക്കുന്നു.

ഇലക്ഷൻ കമ്മീഷൻ ആവട്ടെ മോദി നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ ബിജെപി പ്രസിഡന്റ് നദ്ദക്കാണ് നോട്ടീസ് നൽകിയത് . ബിജെപിയുടെ ചട്ടുകമായ ഇലക്ഷൻ കമ്മീഷൻ നൽകിയ നോട്ടീസിന് പുല്ലുവില കൽപ്പിക്കുകയും വിദ്വേഷ പ്രസംഗം നദ്ദ
കൂടി നടത്തുകയും ചെയ്തു .
മറ്റു പരാതികളിന്മേൽ ഇലക്ഷൻ കമ്മീഷൻ നോട്ടീസൊന്നും നൽകിയിട്ടുമില്ല.
നടത്തിയ വിദ്വേഷ പ്രസംഗത്തിനെതിരെ പ്രസംഗം നടന്ന സ്ഥലത്തെ ബിജെപിയുടെ സംസ്ഥാന പ്രസിഡന്റിനാണോ കമ്മീഷൻ നോട്ടീസ് അയയ്ക്കുക ..?
കുറ്റം ചെയ്തയാളെ രക്ഷിക്കുകയും മറ്റൊരാൾക്ക് നോട്ടീസ് നൽകുകയും നോട്ടീസ് ലഭിച്ചയാൾ കുറ്റം ആവർത്തിക്കുകയും ചെയ്താൽ കയ്യുംകെട്ടി നോക്കി ഇരിക്കുന്ന ഇലക്ഷൻ കമ്മീഷൻ രാജ്യത്തിന് അപമാനമാണ് - ജയരാജന്‍ കുറിച്ചു.
അതേസമയം, പിടിച്ചുവെച്ച അഞ്ച് ബില്ലുകൾ ഒടുവിൽ ഗവർണർക്ക് ഒപ്പിടേണ്ടി വന്നത് ജനാധിപത്യത്തിന്റെ വിജയമാണെന്നും ജയരാജന്‍ പറഞ്ഞു. ഭൂപതിവ് നിയമ ഭേദഗതി ബിൽ, നെൽ വയൽ നീർത്തട നിയമ ഭേദഗതി ബിൽ, ക്ഷീരസഹകരണ ബിൽ, അബ്കാരി നിയമ ഭേദഗതി ബിൽ, സഹകരണ നിയമ ഭേദഗതി ബിൽ എന്നീ നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകൾക്കാണ് ഗവർണ്ണറിൽ നിന്നും ശാപമോക്ഷം ഉണ്ടായത്. നിയമസഭ പാസാക്കിയ ബില്ലുകൾ കഴിയുന്നതും വേഗം ഗവർണർ ഒപ്പിടണമെന്നാണ് ഭരണഘടന വ്യവസ്ഥ. സമീപ കാലത്ത് സുപ്രീംകോടതി ഇക്കാര്യം ആവർത്തിച്ച് വ്യക്തമാക്കിയതുമാണ്.
കേന്ദ്രസർക്കാരിന്റെ രാഷ്ട്രീയ കാവൽക്കാരായ ചില ഗവർണർമാരാണ് ഭരണഘടനാ വ്യവസ്ഥയും കോടതി വിധികളും തുടർച്ചയായി ലംഘിക്കുന്നത്. ഇടുക്കി അടക്കമുള്ള പ്രദേശങ്ങളിലെ പട്ടയ ഭൂമിയിലെ മരങ്ങൾ അടക്കമുള്ള ഉഭയങ്ങളിൻമേൽ ഭൂ ഉടമകൾക്ക് പൂർണ അവകാശം നൽകുന്നതാണ് ഭൂപതിവ് നിയമ ഭേദഗതി ബിൽ. നിയമസഭ ഐകകണ്‌ഠ്യേന പാസാക്കിയതാണ് സഹകരണ നിയമ ഭേദഗതി ബിൽ. ഗവർണർ ഇത്തരം നിയമങ്ങൾ തടഞ്ഞുവച്ചതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ഉയർന്നു വന്നിരുന്നു. നിയമസഭ പാസാക്കുന്ന ബില്ലുകൾ തടഞ്ഞുവെക്കുന്ന ഭരണഘടന വിരുദ്ധ നടപടികൾ ഗവർണർ ഇനിയെങ്കിലും സ്വീകരിക്കാതിരിക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
-
നീചഭംഗ രാജയോഗം ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും..! സാമ്പത്തികമായി നല്ല കാലം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
തൊഴിലില്‍ അപ്രതീക്ഷിത മാറ്റങ്ങള്‍, സാഹസികമായി പ്രവര്‍ത്തിക്കും, സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കും, നാൾഫലം -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
ബുധനും സൂര്യനും ചേർന്നാൽ നല്ല കാലം; ഈ രാശിക്കാരുടെ പ്രണയജീവിതം സുഖകരം, കൈകളിൽ പണം നിറയും! -
ബെംഗളൂരുവില്‍ രണ്ടാമതൊരു വിമാനത്താവളം യാഥാര്‍ത്ഥ്യമാകുമോ? ഡികെ ശിവകുമാറിന് കേന്ദ്രത്തിന്റെ മറുപടി -
ബെംഗളൂരുവിൽ ഇനി എത്ര മഴ വന്നാലും പേടിക്കേണ്ട; നടപടികൾ ശക്തമാക്കി ജിബിഎ, 2000 കോടിയുടെ പദ്ധതി -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
സബ്സ്ക്രിപ്ഷന് വീഡിയോകള്‍ ലീക്കാക്കി; യൂട്യൂബര്‍മാര്‍ക്കെതിരേ നിയമനടപടിയുമായി രേണു സുധി












Click it and Unblock the Notifications