കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപിയിൽ ചേക്കേറിയവരുടെ ഗതികേട്.. വയ്യാവേലിയും..'; പരിഹസിച്ച് എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം; ബിജെപിക്കെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവ് എംവി ജയരാജൻ. നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ എത്തിയവരുടെ മോഹങ്ങൽ പൊലിഞ്ഞു പോയെന്ന് മാത്രമല്ല കേരളത്തിൽ ബിജെപി നേതൃത്വത്തിന് അന്ത്യകൂദാശ ഒരുക്കണമെന്ന റിപ്പോർട്ട് നൽകാൻ വിധിക്കപ്പെട്ടവരായി അവർ മാറുകയും ചെയ്തിരിക്കുകയാണെന്ന് ജയരാജൻ പരിഹസിച്ചു.

mv jayarajan

മുൻ ഐ.എ.എസ് കാരനായ ആനന്ദ് ബോസിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിൽ സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്."പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവർ ധരിക്കുന്ന വസ്ത്രങ്ങൾ മൂലമാണെന്നും മുസ്ലീങ്ങളും ദളിതന്മാരും മനുഷ്യരല്ലെന്നും അവരെ തുടച്ചു നീക്കണമെന്നും ചാണക കുളിയാണ് കോവിഡ് രോഗത്തിനുള്ള ചികിത്സയെന്നും നോട്ട് നിരോധനമെന്ന തിരുമണ്ടൻ തീരുമാനവും ഇന്ധനവിലക്കയറ്റവും ജനക്ഷേമത്തിനു വേണ്ടിയാണെന്നും മറ്റും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മുതൽ യോഗി ആദിത്യ നാഥ് വരെയുള്ള ബിജെപി ഹൈക്കമാൻഡ് ഈ ശുപാർശക്ക് എന്ത് വിലയാണ് കൽപ്പിക്കാൻ പോകുന്നതെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു. പോസ്റ്റ്. പൂർണരൂപം വായിക്കാം

ബിജെപിയിൽ ചേക്കേറിയവരുടെ ഗതികേടും അവർ വയ്യാവേലി ആണെന്ന ചിന്തയും
നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് ബിജെപിയിൽ എത്തിയവരുടെ മോഹങ്ങൽ പൊലിഞ്ഞു പോയെന്ന് മാത്രമല്ല കേരളത്തിൽ ബിജെപി നേതൃത്വത്തിന് അന്ത്യകൂദാശ ഒരുക്കണമെന്ന റിപ്പോർട്ട് നൽകാൻ വിധിക്കപ്പെട്ടവരായി അവർ മാറുകയും ചെയ്തു. 35 സീറ്റ് കിട്ടിയാൽ മുഖ്യമന്ത്രി ആക്കാൻ വേണ്ടി സംസ്ഥാന അധ്യക്ഷൻ ബിജെപിയിലേക്ക് സ്വീകരിച്ച ഒരാളാണ് കൊങ്കൺ ശ്രീധരൻ. ഈ ശ്രീധരൻ ഒരു ടെക്നോക്രാറ്റ് ആണെന്ന നിലയിൽ അംഗീകാരം നേടിയ ആളാണ്.പക്ഷെ അദ്ദേഹം തിരഞ്ഞെടുത്ത രാഷ്ട്രീയം വെറുപ്പിന്റെ രാഷ്ട്രീയം ആയിപ്പോയി.

ജയം ഉറപ്പായതിനാൽ പുതിയ ഓഫീസ് പോലും ആക്കിയിരുന്നു."പദവികൾ വെറുമൊരു കിനാവായി മാറി". "വെളിച്ചം മങ്ങിയാൽ ബൾബ് മാത്രം മാറ്റിയതുകൊണ്ട് കാര്യമില്ലെന്ന" വിലയിരുത്തലോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തെക്കുറിച്ച് ദേശീയ നേതൃത്വത്തിന് റിപ്പോർട്ട് നൽകിയ ജേക്കബ്ബ് തോമസിന് പട പേടിച്ച് പന്തളത്ത് പോയപ്പോൾ പന്തം കൊളുത്തി പടയെ കണ്ട് അമ്പരന്നു നിൽക്കേണ്ടി വന്നു.

മുൻ ഐ.എ.എസ് കാരനായ ആനന്ദ് ബോസിന്റെ അന്വേഷണ റിപ്പോർട്ട് സംസ്ഥാന നേതൃത്വത്തിൽ സമ്പൂർണ്ണ അഴിച്ചു പണി വേണമെന്നാണ് ശുപാർശ ചെയ്തിരിക്കുന്നത്. ചാനൽ ചർച്ചയിൽ കാണിക്കുന്ന വീര്യം പാർട്ടി പ്രവർത്തനത്തിൽ കാണിക്കുന്നില്ലെന്ന് ബോസ് പറയുമ്പോൾ അത് ലക്ഷ്യമിടുന്നത് സംസ്ഥാന നേതൃത്വത്തെക്കുറിച്ചാണെന്ന് മനസ്സിലാക്കാൻ പാഴൂർ പടി വരെ പോകേണ്ട കാര്യമില്ല.

ബോസിന്റെ റിപ്പോർട്ടിലെ പ്രധാന ശുപാർശ "മര്യാദയുള്ള പെരുമാറ്റവും വർത്തമാനവും നേതാക്കളിൽ നിന്നും ജനം പ്രതീക്ഷിക്കുന്നു എന്നാണ്" .ഇതൊരു കടന്ന കൈ ആയിപ്പോയി.
"പെൺകുട്ടികൾ ബലാത്സംഗം ചെയ്യപ്പെടുന്നത് അവർ ധരിക്കുന്ന വസ്ത്രങ്ങൾ മൂലമാണെന്നും മുസ്ലീങ്ങളും ദളിതന്മാരും മനുഷ്യരല്ലെന്നും അവരെ തുടച്ചു നീക്കണമെന്നും ചാണക കുളിയാണ് കോവിഡ് രോഗത്തിനുള്ള ചികിത്സയെന്നും നോട്ട് നിരോധനമെന്ന തിരുമണ്ടൻ തീരുമാനവും ഇന്ധനവിലക്കയറ്റവും ജനക്ഷേമത്തിനു വേണ്ടിയാണെന്നും മറ്റും തുടർച്ചയായി പറഞ്ഞു കൊണ്ടിരിക്കുന്ന പ്രധാനമന്ത്രി മുതൽ യോഗി ആദിത്യ നാഥ് വരെയുള്ള ബിജെപി ഹൈക്കമാൻഡ് ഈ ശുപാർശക്ക് എന്ത് വിലയാണ് കൽപ്പിക്കാൻ പോകുന്നത്.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

മുമ്പ് ബിജെപിയിൽ എത്തിയ മറ്റൊരു റിട്ടയേർഡ് ഐ.പി.എസുകാരൻ ആണ് സെൻ കുമാർ.തിരുവനന്തപുരം എംജി കോളേജിൽ എബിവിപി അക്രമസംഘത്തെ പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ മർദ്ദിക്കാൻ പോലും മടികാണിക്കാത്ത പൊലീസ് ഉദ്യോഗസ്ഥൻ. അതിനുള്ള ഉപകാരസ്മരണ കൂടിയാണ് ശബരിമല സംരക്ഷണ സമിതി ഭാരവാഹി സ്ഥാനം.അയ്യപ്പ ഭക്തന്മാർ ഇക്കൂട്ടരുടെ ഹീന രാഷ്ട്രീയനീക്കം തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിയുൾപ്പെടെ എല്ലാ നേതാക്കളും മത്സരിച്ച സ്ഥാനാർത്ഥികളും "ശരണമയ്യപ്പ" എന്ന് തെരഞ്ഞെടുപ്പ് പ്രചാരണ റാലികളിൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞിട്ടും വിശ്വാസികൾ അടക്കമുള്ള ജനം ഒറ്റ സീറ്റും നൽകാതെ തോൽപ്പിച്ച് കളഞ്ഞു. ഏതായാലും പുതുതായി ബിജെപിയിൽ ചേക്കേറിയവർ ബിജെപി നേതൃത്വത്തിന് വയ്യാവേലി ആയിരിക്കുകയാണ്. ഒപ്പം പോയവർക്ക് ബിജെപിയിൽ എത്തിയപ്പോൾ ഗതികേടും ഉണ്ടായി.

കൊടകര കേസിൽ സർക്കാരിനെ നോട്ടമിട്ട് ബിജെപി; ആരോപണങ്ങളുടെ കുന്തമുനയുമായി വി വി രാജേഷ്കൊടകര കേസിൽ സർക്കാരിനെ നോട്ടമിട്ട് ബിജെപി; ആരോപണങ്ങളുടെ കുന്തമുനയുമായി വി വി രാജേഷ്

സാരിയില്‍ തിളങ്ങി തപ്സീ പന്നു-പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
AN Radhakrishnan speech threatening CM Pinarayi Vijayan | Oneindia Malayalam

English summary
CPM leader MV Jayarajan mocks BJP leaders
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X