വോട്ട് യാത്രയിലും ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധം: വിജയ്ക്ക് പിന്തുണയുമായി ജയരാജന്‍
ചെന്നൈ: തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ സൈക്കിളില്‍ എത്തിയ നടന്‍ വിജയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് ഇതിനോടകം രംഗത്ത് എത്തിയത്. സൈക്കിളില്‍ വോട്ട് ചെയ്യാന്‍ എത്തിയതിന്‍റെ കാരണം നടന്‍ വ്യക്തമാക്കിയില്ലെങ്കിലും ഇന്ധനവിലയില്‍ പ്രതിഷേധിച്ചാണ് സൈക്കിളിൽ വോട്ട് ചെയ്യാനെത്തിയതെന്നാണ് നടനോട് അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം കോർപ്പറേറ്റുകൾക്കുവേണ്ടി, ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ, ജനപക്ഷത്തുനിന്നുള്ള ഈ ഉറച്ച നിലപാടിന് പിന്തുണയെന്നായിരുന്നു സിപിഎം നേതാവ് എംവി ജയരാജന്‍ പ്രതികരിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയുള്ള അദ്ദേഹത്തിന്‍റെ പ്രസ്താവനയുടെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

വോട്ട് യാത്രയിലും ഇന്ധന വിലക്കയറ്റത്തിനെതിരെ പ്രതിഷേധം..
ഇന്ധനവില വർദ്ധന സകല സാധനങ്ങളുടേയും വില വർദ്ധനവിന് കാരണമാവുമെന്നത് സാമാന്യ യുക്തിയാണ്. വിലനിയന്ത്രണാധികാരം സർക്കാരിൽ നിന്നും മാറ്റി കോർപ്പറേറ്റുകൾക്ക് ജനങ്ങളെ കൊള്ളയടിക്കാൻ, പെട്രോൾ വില നിയന്ത്രണാധികാരം എണ്ണക്കമ്പനികൾക്ക് കൈമാറി തുടക്കമിട്ടത് കോൺഗ്രസ്സ് കേന്ദ്രം ഭരിക്കുമ്പോഴാണ്. ഡീസൽ വില നിയന്ത്രണാധികാരവും സർക്കാരിൽ നിന്ന് മാറ്റി മോഡി സർക്കാർ ആ ജനദ്രോഹ നടപടിക്ക് ആക്കം കൂട്ടി.
Recommended Video
തുടരെത്തുടരെയാകുന്ന ഇന്ധനവില വർദ്ധനവിനെതിരെ, തെരഞ്ഞെടുപ്പ് ദിനത്തിൽ സൈക്കിളിലെത്തി വോട്ടുചെയ്ത് നടൻ വിജയ്, വിലക്കയറ്റത്തിനെതിരെ ശക്തമായ പ്രതിഷേധം അറിയിച്ചു. കോർപ്പറേറ്റുകൾക്കുവേണ്ടി, ജനങ്ങളെ ദ്രോഹിക്കുന്ന കേന്ദ്രസർക്കാർ സമീപനത്തിനെതിരെ, ജനപക്ഷത്തുനിന്നുള്ള ഈ ഉറച്ച നിലപാടിന് പിന്തുണ..












Click it and Unblock the Notifications