'ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ല'; പി. ശശിയുടെ നിയമനത്തിൽ പ്രതികരിച്ച് എം.വി ജയരാജൻ
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി നിയമനത്തിൽ പ്രതികരിച്ച് എം വി ജയരാജൻ രംഗത്ത്. ചുമതല വിഭജനത്തിൽ സന്തുലനം പാലിച്ചില്ലെന്ന് ജയരാജൻ വ്യക്തമാക്കി. എന്നാൽ, പി. ശശിയുടെ നിയമനത്തിൽ എതിര്‍പ്പ് അറിയിച്ച് പി. ജയരാജനും രംഗത്തെത്തിയിരുന്നു. എന്നാൽ, എതിര്‍പ്പുണ്ടായിരുന്നെങ്കില്‍ നേരത്തെ അറിയിക്കണമെന്ന് പാര്‍ട്ടി പി. ജയരാജന് മറുപടിയും നല്‍കി.
പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കുന്നതിൽ പി ജയരാജന്റെ എതിർപ്പ് പാർട്ടിയിൽ വലിയ ചർച്ചയായി. സി പി എം സംസ്ഥാന സമിതിയിൽ ആയിരുന്നു പി ജയരാജൻ എതിർപ്പ് പ്രകടിപ്പിച്ചത്. പി ശശി ചെയ്ത തെറ്റുകൾ വീണ്ടും ആവർത്തിക്കാൻ സാധ്യത ഉണ്ട്. അതിനാൽ തന്നെ ഈ നിയമനത്തിൽ ജാഗ്രത വേണം എന്നും സൂക്ഷ്മത കാണിക്കണം എന്നും പി ജയരാജൻ പറഞ്ഞു.

അതേസമയം, പി ജയരാജൻ നിലപാടിനെ വിമർശിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ രംഗത്ത് എത്തി. നേരത്തെ വിവരങ്ങൾ അറിയിക്കണം ആയിരുന്നു എന്ന് വ്യക്തമാക്കി ആണ് കോടിയേരി പ്രതികരിച്ചത്. കണ്ണൂരിൽ നടന്ന സി പി എം പാർട്ടി കോൺഗ്രസിന് ശേഷം ഉള്ള ആദ്യത്തെ സി പി എം സംസ്ഥാന സമിതി യോഗം ആണ് ഇന്ന് നടന്നത്.
പാർട്ടിയിൽ എല്ലാം ശുഭകരം അല്ല എന്ന സൂചനയായിരുന്നു സി പി എം സംസ്ഥാന സമിതി യോഗത്തിന് പിന്നാലെ പുറത്ത് വന്നത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി ശശിയെ നിയമിക്കുന്നത് കണ്ണൂരിൽ നിന്ന് തന്നെ എതിർപ്പ് ഉയർന്നിരുന്നു. നിയമനത്തെ പി ജയരാജൻ സംസ്ഥാന സമിതിയിൽ ചോദ്യം ചെയ്ത രംഗത്ത് എത്തി. പി ശശിക്ക് എതിരെ ആയിരുന്നു പി ജയരാജന്റെ പ്രതികരണമുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ സുപ്രധാനമായ നിയമനം ആണിത്.
ഈ നിയമനത്തിൽ പാർട്ടി ജാഗ്രതയും സൂക്ഷ്മതയും കാണിക്കണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. ഇതിന് മുൻപ് പി ശശി പാർട്ടിക്ക് ഉണ്ടാക്കിയ കളങ്ക സംഭവങ്ങൾ മറക്കാൻ പാടില്ല. തെറ്റുകൾ ഇനിയും ആവർത്തിക്കാൻ സാധ്യതയുണ്ട് എന്നാണ് പി ജയരാജൻ പറഞ്ഞത്. അതേസമയം, ഇതിന് എതിരെ പ്രതികരിച്ച് ആയിരുന്നു കോടിയേരി രംഗത്ത് എത്തിയത്. പറയേണ്ട കാര്യങ്ങൾ എന്തുകൊണ്ട് നേരത്തെ പറഞ്ഞില്ല എന്നാണ് കൊടിയേരി ചോദിച്ചത്. എന്നാൽ കോടിയേരിയുടെ ചോദ്യത്തിന് പി ജയരാജൻ മറുപടി നൽകിയിരുന്നു.
സംസ്ഥാന സമിതി അംഗം ആയ താൻ പാർട്ടി കമ്മറ്റിയിൽ വിഷയം ചർച്ച ചെയ്യുമ്പോൾ ആണ് അഭിപ്രായം പറയുന്നതെന്ന് ജയരാജൻ പറഞ്ഞു. എന്നാൽ ജയരാജൻ എതിർപ്പ് നില നിർത്തി കൊണ്ട് തന്നെ സംസ്ഥാന സമിതി യോഗം മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി പി ശശിയെ തീരുമാനിക്കുകയായിരുന്നു .
തിരുവനന്തപുരത്താണ് സി പി എം സംസ്ഥാന കമ്മിറ്റി യോഗം ചേർന്നത്. ഈ യോഗത്തിലാണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. പുത്തലത്ത് ദിനേശൻ സി പി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തതിന് പിന്നാലെ ആണ് പി ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആയി തീരുമാനിച്ചത്. അതേസമയം, പാർട്ടി നടപടികളുടെ ഭാഗമായി പി ശശി പുറത്ത് പോയിരുന്നു. എന്നാൽ, ഇക്കഴിഞ്ഞ കുറച്ച് കുറച്ചു കാലങ്ങൾക്ക് മുൻപാണ് സി പി എം കണ്ണൂർ ജില്ലാ കമ്മറ്റിയിലേക്കും സംസ്ഥാന കമ്മിറ്റിയിലേക്കും ഇദ്ദേഹം മടങ്ങി എത്തിയത്.
-
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം












Click it and Unblock the Notifications