കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക വിവാദം: എംവി ജയരാജന്‍ പ്രതികരിക്കുന്നു

  • By Soorya Chandran
Google Oneindia Malayalam News

കണ്ണൂര്‍: തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ക്കെതിരെ ഒടുവില്‍ എംവി ജയരാജന്‍ പ്രതികരിച്ചു. പാര്‍ട്ടിക്കെതിരേയും തനിക്കെതിരേയും നടക്കുന്ന ഗൂഢാലോചനയുടെ ഫലമാണ് ഇത്തരം അപവാദ പ്രചാരണങ്ങള്‍ എന്നായിരുന്നു ജയരാജന്റെ പ്രതികരണം.

കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള ഒരു പ്രമുഖ നേതാവിനെ അവിഹിത ബന്ധത്തിന് നാട്ടുകാരും പാര്‍ട്ടിക്കാരും ചേര്‍ന്ന് പിടികൂടി എന്നായിരുന്നു വാര്‍ത്ത. കേരള കൗമുദി ഫ്‌ലാഷ് ആണ് ഇത്തരമൊരു വാര്‍ത്ത പുറത്ത് വിട്ടത്. ജയരാജന്‍റെ പേര് പറയാതെയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നത്.

MV Jayarajan

തനിക്കെതിരെ നടക്കുന്ന രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇത്തരം പ്രചാരണങ്ങളെന്നാണ് ജയരാജന്‍ പ്രതികരിച്ചത്. ഇതിന് പിന്നില്‍ സിപിഎമ്മിനെതിരെ പ്രവര്‍ത്തിക്കുന്ന മാധ്യമ സംഘമാണെന്ന് ജയരാജന്‍ ആരോപിച്ചു. എല്ലാ അപവാദ പ്രചാരണങ്ങളേയും രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് ജയരാജന്‍ വ്യക്തമാക്കി.

കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തില്‍ വച്ചാണ് ജയരാജനെ പാര്‍ട്ടി പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പിടികൂടിയത് എന്നായിരുന്നു ആരോപണം. വിഷയത്തില്‍ പാര്‍ട്ടി നേതൃത്വം ജയരാജനെ ശാസിച്ചുവെന്നും കേരള കൗമുദി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അടുത്ത ദിവസം തന്നെ പത്രക്കുറിപ്പ് പുറത്തിറക്കി.

പിന്നീട് കണ്ണൂര്‍ ജില്ലയില്‍ പലയിടത്തും സേവ് സിപിഎം ഫോറം എന്ന പേരില്‍ ജയരാജനെതിരെ പോസ്റ്ററുകളും ബാനറുകളും പ്രത്യക്ഷപ്പെട്ടിരുന്നു. വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രത്തിന്റെ ലേഖകന് വധ ഭീഷണി ഉള്ളതായുള്ള വാര്‍ത്തകളും പുറത്ത് വന്നിരുന്നു.

സിപിഎമ്മിനുള്ളില്‍ തന്നെയുളള പ്രശ്‌നങ്ങളാണ് ജയരാജനെതിരായി വാര്‍ത്ത പ്രചരിക്കാന്‍ കാരണമെന്നും പറയുന്നുണ്ട്. ജില്ലയിലെ ഒരു യുവ സിപിഎം നേതാവാണ് ഇതിന് പിന്നിലെന്നാണ് ആരോപണം.

English summary
CPM leader MV Jayarajan reacts to sexual allegation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X